ആപ്പ്ജില്ല

'ധൈര്യം സംഭരിച്ച് രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു' ചെന്നൈ എയർപോർട്ടിൽ ലാലിനെ മുൻപിൽ കണ്ട സംഭവത്തെ കുറിച്ച് രോഹിണി!

തേൻ വരിക്കയിൽ കേശുവിന്റെ അമ്മയായതോടെയാണ്, കേശുവിന്റെ അമ്മ ബീന വഴി ഉപ്പും മുളകിലേക്കും രോഹിണി എത്തുന്നത്

Samayam Malayalam 22 May 2021, 8:23 am
ഉപ്പും മുളകും പരമ്പരയിലെ ചുന്ദരി തമിഴത്തി പെണ്ണ്, പാറുകുട്ടിയുടെയും കുടുംബത്തിന്റെയും കനകാന്റി.
Samayam Malayalam uppum mulakum fame rohini rahul shares her experience with mohanlal
'ധൈര്യം സംഭരിച്ച് രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു' ചെന്നൈ എയർപോർട്ടിൽ ലാലിനെ മുൻപിൽ കണ്ട സംഭവത്തെ കുറിച്ച് രോഹിണി!

വളരെവേഗമാണ് കനകമായി എത്തിയ രോഹിണി രാഹുൽ പ്രേക്ഷകരുടെ എല്ലാം മനസ്സിൽ കയറിക്കൂടിയത്. ദാവണിയിൽ അതി സുന്ദരിയായി എത്തിയ കനകം ഉപ്പും മുളകിലും അതിഥി താരമായിട്ടാണ് വന്നു പോയതെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ കയറി കൂടാൻ താരത്തിനായി. ഉപ്പും മുളകും അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് രോഹിണി. നടി പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ALSO READ: 'ആളുകൾ പറയുന്നു അവൾ മദ്യപിക്കും പുകവലിക്കും എന്നൊക്കെ; ഉള്ളതാണോ', ആരാധകന്റെ സംശയം തീർത്ത് അമൃത!


​മോഹന്ലാലിനെക്കുറിച്ച്!

മോഹൻലാലിൻറെ പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞദിവസം. നിരവധി ആരാധകരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആണ് ആശംസകൾ പങ്കിട്ടുകൊണ്ട് രംഗത്ത് എത്തിയത്. അതിൽ ഉപ്പും മുളകും താരം രോഹിണിക്ക് നേരിട്ട് ഉണ്ടായ അനുഭവത്തെ കുറിച്ചാണ് പറയുന്നത്. രോഹിണിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം..

ഒരു ജാഡയും ഇല്ലാതെ

ചെന്നൈ എയർപോർട്ട് ആണ് സ്ഥലം.... ഒരു ജാഡയും ഇല്ലാതെ ഒരു പെട്ടി സ്വയം തൂക്കി നടന്നു വരുന്ന നമ്മടെ സ്വന്തം ലാലേട്ടൻ... പെട്ടെന്ന് ഒരു ഞെട്ടൽ ആയിരുന്നു... ഇത്രയും വലിയ മഹാ നടൻ, ഇത്ര സിംപിൾ ? ഒരു എക്സൈറ്റ്മെന്റ് ഒരു സന്തോഷം... എന്താണ് അപ്പോൾ എൻ്റെ മനസ്സിൽ എന്ന് പറയാൻ പറ്റാത്ത അവസ്ഥ... ഏതൊരാളെയും പോലെ എനിക്ക് എല്ലാവരോടും പറയണം ഞാൻ ശരിക്കും ലാലേട്ടനെ കണ്ടെന്ന്... അതിനു പ്രൂഫ് വേണ്ടെ? എങ്ങിനെ ചോദിക്കും ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്...... ധൈര്യം സംഭരിച്ച്... രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു.

ദൈവമേ

അദ്ദേഹം നമ്മടെ ലാലേട്ടൻ സ്റ്റൈലിൽ ഒരു തല ആട്ടൽ.. ദൈവമേ... ശരിക്കും സന്തോഷം തോന്നി.....അവിടെനിന്ന ഒരു ചേട്ടനോട് ഒരു ഫോട്ടോ എടുത്തു തരുമോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം ഫോട്ടോ ക്ലിക്ക് ചെയ്തതും ബസ് എടുത്തതും ഒരുമിച്ചായിരുന്നു.

സിംപിൾ ആയ ലാലേട്ടൻ

എൻ്റെ പൊന്നു ചേട്ടാ ഒരു രണ്ടുമൂന്ന് ക്ലിക്ക് കൂടെ എടുക്കാം ആയിരുന്നില്ലേ? ആ ചേട്ടൻ ഒരു ഒറ്റ ക്ലിക്ക് .... ആ ക്ലിക്ക് ഈ രൂപത്തിൽ ആണ് കിട്ടിയത്.. സാരമില്ല... ഇങ്ങനെ ഒരു പിക് എങ്കിലും കിട്ടിയല്ലോ... ലാലേട്ടൻ എന്ന വ്യക്തിയെ എന്ത് കൊണ്ടു എല്ലാവരും ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരം അപ്പോൾ എനിക്ക് മനസ്സിലായി....... ഒരു ജാടയും ഇല്ലാത്ത.. സിംപിൾ ആയ ലാലേട്ടൻ

ആര്‍ട്ടിക്കിള്‍ ഷോ