ആപ്പ്ജില്ല

അതോര്‍ക്കുമ്പോഴേ എനിക്ക് സങ്കടമാണ്! കുടുംബത്തിലെ പുതിയ വിശേഷത്തെക്കുറിച്ച് പൊന്നുവിന്റെ അമ്മ

അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്നതാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി, മൂത്ത മകളായ പൊന്നു ഷെബിനുമായി ഒളിച്ചോടി വിവാഹം ചെയ്തതോടെയാണ് ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഇവര്‍ പിന്നീട് മകളേയും മരുമകനേയും സ്വീകരിച്ചിരുന്നു.

Edited byഅനുപമ നായർ | Samayam Malayalam 14 Apr 2023, 1:48 pm
ഫാമിലി വ്‌ളോഗിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് ഉപ്പും മുളകും ലൈറ്റ്. പൊന്നുവും അമ്മയുമാണ് ചാനലിലൂടെയായി പങ്കിടാറുള്ളത്. കുടുംബാംഗങ്ങളെയെല്ലാം ഇരുവരും വീഡിയോയില്‍ കാണിക്കാറുണ്ട്. വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഏട്ടന്റെ മോന്റെ കല്യാണത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പങ്കുവെക്കുന്നത്. ഇവരുടെയെല്ലാം കോസ്റ്റിയൂം സെലക്റ്റ് ചെയ്തതും ഡിസൈന്‍ ചെയ്തതും ഞാനാണ്. ഞാന്‍ പോലും അറിയാതെയാണ് അമ്മ സാരി മേടിച്ചത്. എല്ലാവരും മാച്ചിംഗാണ്. ഞാന്‍ മാത്രമേ വേറെ കളര്‍ ഡ്രസ് മേടിച്ചുള്ളൂ എന്നായിരുന്നു അമ്മ പറഞ്ഞത്.
Samayam Malayalam uppum mulakum lite family shared a new video
അതോര്‍ക്കുമ്പോഴേ എനിക്ക് സങ്കടമാണ്! കുടുംബത്തിലെ പുതിയ വിശേഷത്തെക്കുറിച്ച് പൊന്നുവിന്റെ അമ്മ

കൂട്ടത്തിലാണ് സുന്ദരിയെന്ന് ഷെബിനോട് ചോദിച്ചപ്പോള്‍ പൊന്നു എന്നായിരുന്നു പറഞ്ഞത്. കുണുക്കനും കുണുക്കിയുമെല്ലാം പറഞ്ഞത് പൊന്നു ഏച്ചിയാണ് സുന്ദരി എന്നായിരുന്നു. അതിരാവിലെ വീട്ടില്‍ നിന്നും ഇറങ്ങി വൈകിട്ടാണ് തിരിച്ചുവന്നത്. എല്ലാവരും നല്ല ക്ഷീണത്തിലാണെന്നും അമ്മ പറഞ്ഞിരുന്നു. ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്തുന്നവരാണ് ഞങ്ങള്‍. കുണുക്കിക്ക് നേരത്തെ സ്വര്‍ണ്ണ പാദസരമുണ്ടായിരുന്നു. അതിന് കുറച്ച് വെയ്റ്റുണ്ടായിരുന്നു. അവള്‍ക്ക് അത് അധികം ഇടാന്‍ പറ്റിയിരുന്നില്ല. ഞങ്ങളുടെ ഭാഗ്യവും മഹാലക്ഷ്മിയും കുണുക്കിയാണ്. 90 നടത്തിയില്ല, ചോറൂണ്് നടത്താനായിട്ടില്ല. അവളുടെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ സങ്കടമാണ്. അവള്‍ക്ക് പാദസരം ഭയങ്കര ഇഷ്ടമാണ്. മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നയാളാണ് ഞാന്‍. എല്ലാ അമ്മമാരും അങ്ങനെയാണോ എന്നൊന്നും എനിക്കറിയില്ല. എന്റേല്‍ അരപ്പവനാണ് ഉള്ളതെങ്കിലും അത് ഞാന്‍ എല്ലാവര്‍ക്കും വീതിച്ച് കൊടുക്കും. എന്നും കമ്മല്‍ കളയലാണ് കുണുക്കിയുടെ പതിവ്. ഇത്തവണ തൂക്കം കുറവുള്ള കമ്മലാണ് വാങ്ങിക്കൊടുത്തതെന്നുമായിരുന്നു അമ്മ പറഞ്ഞത്. അമ്മയാണ് സുന്ദരി എന്നായിരുന്നു വീഡിയോ കണ്ടവരെല്ലാം പറഞ്ഞത്. മൂത്ത മകളായ പൊന്നുവിന്റെ പ്രണയവിവാഹവും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം അമ്മ മുന്‍പ് തുറന്ന് പറഞ്ഞിരുന്നു.
ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ