ആപ്പ്ജില്ല

എല്ലാവരെയും മിസ് ചെയ്യുന്നതായി മുടിയൻ; ഒപ്പം കിടിലൻ ഡാൻസും; വീഡിയോ!

"ഇടക്ക് കണ്ണട ഊരി പോയെങ്കിലും വരികൾക്കൊപ്പം ചുവടുകൾ വയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്; എല്ലാവരെയും മിസ് ചെയ്യുന്നു", മുടിയന്റെ സന്ദേശവും, ഡാൻസും ഏറ്റെടുത്ത് ഉപ്പും മുളകും ആരാധകർ!

Samayam Malayalam 28 Apr 2020, 11:46 am
ഉപ്പും മുളകിലെയും ഫ്രീക്കൻ താരമാണ് മുടിയൻ എന്ന ചെല്ലപ്പേരിൽ പ്രേക്ഷകർ വിളിക്കുന്ന റിഷി എസ് കുമാർ. വീട്ടമ്മമാരും യുവാക്കളും കുട്ടികളും, എന്തിനു പ്രായം ആയവർ വരെ മുടിയന്റെ ആരാധകവൃന്ദത്തിലുണ്ട്. നടൻ മാത്രമല്ല തികഞ്ഞ നർത്തകൻ കൂടിയാണ് മുടിയൻ. അത് പലപ്പോഴും പല എപ്പിസോഡുകളിലും, ഇൻസ്റ്റാഗ്രാം വീഡിയോകളിൽ കൂടിയും താരം തെളിയിച്ചിട്ടുണ്ട്. ഡി ഫോര്‍ ഡാൻസിലൂടെയാണ് മുടിയൻ മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വച്ചത്.
Samayam Malayalam mudiyan


മുടിയും വലിയ കണ്ണടയും ആണ് മുടിയന്റെ ആകർഷണം. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും ഒരു വേഷം ചെയ്തിട്ടുണ്ട് എങ്കിലും ഉപ്പും മുളകും പരമ്പരയിലെ അഭിനയപ്രകടനം തന്നെയാണ് മുടിയന്റെ ആരാധകർ നാൾക്കു നാൾ വർധിക്കാൻ കാരണവും. വിഷ്ണു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ALSO READ: അഭിനയം നിർത്തി പാമ്പ് പിടുത്തമായോ? പ്രവീണയുടെ ചിത്രം കണ്ട് വണ്ടറടിച്ച് ആരാധകര്‍

ഇടക്ക് ലച്ചുവും ശിവാനിയും ഒത്ത് യൂ ട്യൂബ് വീഡിയോകളിലൂടെയും മുടിയൻ വൈറലായിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ലോക് ഡൗൺ ദിനം പകർത്തിയത് ഒരു ഡാൻസാണ് വൈറൽ ആകുന്നത്. ഹിന്ദി പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന മുടിയന്റെ ഡാൻസ് ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. ഡാൻസിന്റെ ഇടയിൽ ആ വലിയ കണ്ണട ഊരിപോകുമ്പോൾ അതും സ്റ്റെപ്പാക്കി മാറ്റി സോഷ്യൽ മീഡിയയിലൂടെ കൈയ്യടി വാങ്ങിയിട്ടുണ്ട് താരം.
View this post on Instagram DANCING TO - TAAL SE TAAL (ITHINTE IDAYIL SPECS OORRI POYI 😂😎 ) ennalum varikalile pattunathrayum sangathikal pidichitundu 👊❤️..miss u all @aiswarya__unni A post shared by Rishi S Kumar (@rishi_skumar) on Apr 26, 2020 at 2:12am PDT

ആര്‍ട്ടിക്കിള്‍ ഷോ