ആപ്പ്ജില്ല

സായ്കുമാറിന്റെ മകൾ ഈ കെളവിയോ എന്ന് ചോദിക്കുന്നുണ്ടെങ്കിൽ അതെന്റെ വിജയമാണ്! ഞാൻ അഭിനയിക്കുന്നത് അച്ഛൻ എതിർത്തതിന് കാരണമുണ്ടെന്നും വൈഷ്ണവി സായ്കുമാർ

കുട്ടിക്കാലത്ത് തന്നെ അഭിനയിക്കാനുള്ള അവസരങ്ങളൊക്കെ വന്നിരുന്നുവെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അച്ഛന്‍ പറഞ്ഞത്. അഭിനയം നന്നായി എന്ന് പറയുന്നുണ്ടെങ്കില്‍ അത് അപ്പൂപ്പന്റേയും മുത്തച്ഛന്റെയും അനുഗ്രഹമാണെന്നുമായിരുന്നു വൈഷ്ണവി സായ്കുമാര്‍ പറഞ്ഞത്.

Samayam Malayalam 21 Mar 2022, 3:52 pm
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വൈഷ്ണവി സായ്കുമാര്‍. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയില്‍ ദുര്‍ഗയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് വൈഷ്ണവി. താന്‍ അഭിനയരംഗത്തേക്ക് വരുന്നതിനോട് അച്ഛന് അത്ര വലിയ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് വൈഷ്ണവി പറയുന്നു. അഭിനയമേഖലയിലേക്ക് എത്തിയതിനെക്കുറിച്ചും തന്റെ കഥാപാത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള വൈഷ്ണവിയുടെ അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങളിലൂടെ വിശദമായി വായിക്കാം.
Samayam Malayalam vaishnavi saikumar reveals about her acting career first video interview goes viral
സായ്കുമാറിന്റെ മകൾ ഈ കെളവിയോ എന്ന് ചോദിക്കുന്നുണ്ടെങ്കിൽ അതെന്റെ വിജയമാണ്! ഞാൻ അഭിനയിക്കുന്നത് അച്ഛൻ എതിർത്തതിന് കാരണമുണ്ടെന്നും വൈഷ്ണവി സായ്കുമാർ


അച്ഛന് താൽപര്യമില്ലായിരുന്നു

അപ്പൂപ്പനും അച്ഛനും പിന്നാലെയായാണ് വൈഷ്ണവി അഭിനയരംഗത്തേക്കെത്തിയത്. അഭിനയത്തെക്കുറിച്ചും പറഞ്ഞും കേട്ടും അറിഞ്ഞിട്ടുണ്ടെങ്കിലും അനുഭവിച്ചറിയുന്നത് ആദ്യമാണ്. അഭിനയിക്കാനുള്ള അവസരങ്ങള്‍ വന്നിരുന്നു. അച്ഛന് താല്‍പര്യമുണ്ടായിരുന്നില്ല. പഠനം വേണം, അങ്ങനെയങ്ങ് പോവുകയായിരുന്നു. അതിന് ശേഷം വേണമെങ്കില്‍ പോവാമെന്നായിരുന്നു പറഞ്ഞത്.

അവരുടെ അനു​ഗ്രഹം

അച്ഛന്‍ ചെറുപ്പത്തിലേ അഭിനയിച്ചിട്ടുണ്ട്. നായകനായി അഭിനയിച്ചത് റാംജി റാവു സ്പീക്കിംഗിലാണ്, നാടകത്തില്‍ നിന്നാണ് ആ സിനിമയിലേക്കെത്തിയത്. അഭിനയത്തിന്റെ കാര്യത്തില്‍ വൈഷ്ണവി മികച്ചതാണെന്ന അഭിപ്രായമാണ് കേട്ടത്. ഒന്നും അങ്ങോട്ട് തരണ്ട, പ്രോംപ്റ്റിങ് മാത്രം മതിയെന്നാണ്. അങ്ങനെയുണ്ടെങ്കില്‍ അത് ദൈവാനുഗ്രഹമാണ്. അച്ഛന്റേയും അപ്പൂപ്പന്റേയും അനുഗ്രഹമാണ്. സീമ ചേച്ചിയിലൂടെയായാണ് ഞാന്‍ ഈ പരമ്പരയിലേക്ക് എത്തിയതെന്ന് വൈഷ്ണവി പറഞ്ഞിരുന്നു.

ശരണിനെക്കുറിച്ച്

സീരിയലിലെ സഹതാരങ്ങളെല്ലാം മികച്ച പിന്തുണയാണ് തരുന്നത്. ശരണിനൊപ്പം അഭിനയിക്കുമ്പോള്‍ നല്ല പേടിയുണ്ട്. അഭിനയിക്കാനറിയാത്ത ആളാണല്ലോ ഞാന്‍. ചെയ്യുമ്പോള്‍ ചെറിയ ടെന്‍ഷനുണ്ടാവാറുണ്ട്. അതെങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് പുള്ളി പറഞ്ഞ് തരാറുണ്ട്. ഇപ്പോള്‍ സീരിയല്‍ ഒരു മണിക്കൂറാക്കിയിട്ടുണ്ട്. ഗേറ്റ് തള്ളിത്തുറന്ന് വരുന്ന സീനാണ് ആദ്യമെടുത്തത്. ഇതേക്കുറിച്ച് അധികം അറിയാത്തോണ്ടാവും എനിക്ക് ടെന്‍ഷനുണ്ടായിരുന്നില്ല.

കെളവിയോ എന്ന ചോദ്യം

തെലുങ്ക് സീരിയലിന്റെ റീമേക്കാണിത്. നെഗറ്റീവും പോസിറ്റീവുമായുള്ള കമന്റുകള്‍ ലഭിക്കുന്നുണ്ട്. അധികം ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചൊക്കെ പലരും ചോദിക്കാറുണ്ട്. ചാനല്‍ തന്നെയാണ് നമ്മളോട് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. സായ്കുമാറേട്ടന്റെ മകളാണെന്ന് എന്നോട് അവിടെ നിന്നും പറഞ്ഞിരുന്നു. പോടാ, ഈ കെളവിയോ, ആദ്യം കണ്ടപ്പോള്‍ ഞാനങ്ങനെയായിരുന്നു ചോദിച്ചതെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അതൊരു വിജയം തന്നെയാണെന്നായിരുന്നു വൈഷ്ണവി പറഞ്ഞത്. ഈ ഗെറ്റപ്പില്‍ നിന്നാലേ ആളുകള്‍ക്ക് മനസിലാവൂ.

അച്ഛനേയും അപ്പൂപ്പനേയും

അച്ഛന്‍ വീട്ടിലുള്ള സമയത്ത് സോഷ്യല്‍മീഡിയയൊന്നും അത്ര പോപ്പുലറായിരുന്നില്ല. സീരിയലുകളില്‍ നിന്നൊക്കെ അവസരം വരുന്നുണ്ട്. സിനിമയില്‍ നിന്നും മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കും. ഈ കഥാപാത്രം വന്നപ്പോള്‍ ആദ്യമൊരു കോംപ്ലക് വന്നിരുന്നു. അപ്പോള്‍ അച്ഛനും അപ്പൂപ്പനും ചെയ്ത് വെച്ചിരിക്കുന്ന ക്യാരക്ടറുകള്‍ മനസിലേക്ക് വന്നു. ആ ക്യാരക്ടറിനാണ് പ്രധാനം, അഭിനയസാധ്യതയുണ്ടോയെന്നതാണ് നോക്കേണ്ടതെന്ന് മനസിലായി.

സീരിയലിനെക്കുറിച്ച്

നര വേണ്ടെന്ന് തുടക്കം മുതലേ ഇവര്‍ പറഞ്ഞിരുന്നു. സീരിയലുകള്‍ക്ക് ക്വാളിറ്റിയില്ല എന്ന തരത്തിലുള്ള വിമര്‍ശനങ്ങളുണ്ട്. ഇതിപ്പോള്‍ റീമേക്ക് സീരിയലാണ്, ഇതൊരു ഫിക്ഷനാണെന്ന് ചിന്തിച്ചാല്‍ തീരാവുമെന്ന പ്രശ്‌നമേയുള്ളൂ. ഇതൊക്കെ നടക്കുമോയെന്ന് നമ്മളും ചോദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ ഒരു കുടുംബത്തിലൊരിക്കലും ഇങ്ങനെയൊരുങ്ങി നടക്കില്ല. ഒരുപാടുപേരുടെ എഫര്‍ട്ടാണ്. അത് എന്തെങ്കിലും കാരണം വെച്ച് നിലവാരമില്ല എന്ന് പറയുമ്പോള്‍ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണ്. എല്ലാവരും പിന്തുണയ്ക്കണം, പരമ്പര കണ്ട് അഭിപ്രായം പറയണമെന്നും പറഞ്ഞായിരുന്നു വൈഷ്ണവി സംസാരം അവസാനിപ്പിച്ചത്.

Video-'സേതുരാമയ്യരെ'ക്കുറിച്ച് കെ മധു പറയുന്നു!

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ