ആപ്പ്ജില്ല

ഗ്ലിസറിൻ വേണ്ടത്രേ ഈ കുട്ടിതാരത്തിന്! തംബുരുമോൾ ആളൊരു പുലിയാണ്!

വാനമ്പാടിയിലെ തംബുരുമോൾ; കുങ്കുമപ്പൂവിലെ കാർത്തു; കുഞ്ഞി തംബുരു ആളൊരു പുലിയാണ്. മിന്നും പ്രകടനമാണ് ഈ കുട്ടി താരം വാനമ്പാടിയിൽ കാഴ്ചവയ്ക്കുന്നത്. നല്ല ചുരുണ്ട മുടിയും, നുണക്കുഴി കവിളും, വട്ടമുഖവും കുസൃതി നിറഞ്ഞ കണ്ണുകളും ഈ കുട്ടി കുറുമ്പിയെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ നെഞ്ചേറ്റിയത്..

Samayam Malayalam 22 Dec 2019, 5:30 pm
വാനമ്പാടിയിലെ തംബുരുമോൾ; കുങ്കുമപ്പൂവിലെ കാർത്തു; കുഞ്ഞി തംബുരു ആളൊരു പുലിയാണ്. മിന്നും പ്രകടനമാണ് ഈ കുട്ടി താരം വാനമ്പാടിയിൽ കാഴ്ചവയ്ക്കുന്നത്. നല്ല ചുരുണ്ട മുടിയും, നുണക്കുഴി കവിളും, വട്ടമുഖവും കുസൃതി നിറഞ്ഞ കണ്ണുകളും ഈ കുട്ടി കുറുമ്പിയെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ നെഞ്ചേറ്റിയത്..
Samayam Malayalam vanambadi fame thamburu mol says she dont want to use glycerin for emotional scene
ഗ്ലിസറിൻ വേണ്ടത്രേ ഈ കുട്ടിതാരത്തിന്! തംബുരുമോൾ ആളൊരു പുലിയാണ്!


സോന ജലീനയാണ് ഈ കുട്ടി തംബുരു

നാലര വയസ്സുമുതലാണ് സോനാ ജലീന അഭിനയമേഖലയിലേക്ക് കടന്നുവരുന്നത്. കുങ്കുമപ്പൂവ് എന്ന സീരിയലിൽ കുറെ സീനിയർ ആർട്ടിസ്റ്റുകളുടെ ഒപ്പം, ആശാ ശരത്തിന്റെ കൊച്ചു മകളായിട്ടാണ് താരം നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്.

സിനിമയിലും ഒരു കൈ


കുങ്കുമപ്പൂവിന് ശേഷം ഒരു തമിഴ് പടത്തിലും പിന്നീട് ഒരു മലയാള സിനിമയിലും തന്റെ കഴിവ് ഈ കൊച്ചുമിടുക്കി തെളിയിച്ചു. അന്ന് തൊട്ടിന്നോളം കേരളക്കരയുടെ സ്വന്തം തംബുരുമോളാണ് ഇവൾ.

വലുതായി വലിയ നടിയാകണം


ടീച്ചർ ആകണം എന്നുണ്ടെങ്കിലും, വലിയൊരു നടിയാകണം എന്നാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അമൃത കൈരളി വിദ്യാഭവൻ നെടുമങ്ങാട് സ്ക്കൂളിൽ ആറാം ക്ലാസ്സ് വിദ്യാര്ഥിയാണിപ്പോൾ ഈ കൊച്ചുമിടുക്കി!

​രണ്ടുചേട്ടന്മാരുടെ കുഞ്ഞനുജത്തി


പദ്മിനിയുടെയും മോഹൻ കുമാറിന്റെയും മകളായിട്ടാണ് തംബുരുവിനെ നമ്മൾക്ക് അറിയൂ എങ്കിലും കക്ഷി കോവളം സ്വദേശികളായ പ്രസന്ന - സുകു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇവൾ . രണ്ട് ആണ്മക്കൾക്ക് ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞു കിട്ടിയ കുഞ്ഞുരാജകുമാരിയാണ് ജലീന.

​ഗ്ലിസറിൻ വേണ്ടേ വേണ്ട!


കരയുന്ന സീനുകൾ വരുമ്പോൾ ഈ താരം ഗ്ലിസറിൻ ഉപയോഗിക്കാറേ ഇല്ല. ഗ്ലിസറിൻ ഉപയോഗിച്ചാൽ അപ്പോൾ തന്നെ തലവേദന വരുമെന്നാണ് കുട്ടി തംബുരുവിന്റെ അഭിപ്രായം.

തംബുരുമോൾ ആളൊരു പുലിയാണ്!

ആര്‍ട്ടിക്കിള്‍ ഷോ