ആപ്പ്ജില്ല

ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത വന്നതിന് ശേഷം സാജന്‍ സൂര്യ എന്നോട് മിണ്ടിയില്ല; വരദ പറയുന്നു

ഒരു ദിവസം സെറ്റില്‍ പോയപ്പോള്‍ എന്നോട് സാജന്‍ ചേട്ടന്‍ മിണ്ടുന്നില്ല. എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാന്‍ നില്‍ക്കുന്ന ഇടത്ത് നിന്ന് എല്ലാം ഒഴിഞ്ഞു മാറി പോകുന്നു. അവസാനം ഞാന്‍ കാര്യം തിരക്കിയപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നതായി അദ്ദേഹം പറഞ്ഞത്. എന്റെ അടുത്ത് നിന്ന് സംസാരിക്കുയൊക്കെ ചെയ്താല്‍ അത് ഗോസിപ്പ് ശക്തമാവുകയും എനിക്ക് അത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യും എന്ന് കരുതിയാണ് അദ്ദേഹം മിണ്ടാതെ നടന്നത്.

Samayam Malayalam 11 Apr 2023, 5:34 pm
സിനിമാ പ്രേമികള്‍ക്കും - സീരിയല്‍ പ്രേമികള്‍ക്കും ഒരുപോലെ പരിചിതയാണ് നടി വരദ. സുല്‍ത്താന്‍ എന്ന സിനിമയിലൂടെയാണ് വരദയുടെ അരങ്ങേറ്റം. പിന്നീട് മിനിസ്‌ക്രീനിലേക്ക് മാറിയ വരദ പ്രേക്ഷക ശ്രദ്ധ നേടിയത് അമല എന്ന സീരിയലിലൂടെയാണ്. ഒരുപാട് പ്രശസ്തികളും അമല എന്ന സീരിയല്‍ നേടിത്തന്നതിനൊപ്പം കുറേ ഏറെ ഗോസിപ്പുകളും ആ സീരിയലിലെ അഭിനയത്തിലൂടെ കേള്‍ക്കേണ്ടി വന്നിരുന്നു എന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.
Samayam Malayalam varada talks about the gossip about her
ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത വന്നതിന് ശേഷം സാജന്‍ സൂര്യ എന്നോട് മിണ്ടിയില്ല; വരദ പറയുന്നു


ബോളിവുഡിലേക്കും എൻടിആർ | Jr NTR

അമല സീരിയല്‍ ചെയ്യുമ്പോള്‍

അമല എന്ന സീരയിലിന് ശേഷം ഒരുപാട് ആളുകള്‍ എന്നെ തിരിച്ചറിഞ്ഞത് ആ കഥാപാത്രത്തിലൂടെയാണ്. കരിയറിലെ വലിയ ബ്രേക്ക് തന്നെയാണ് അമല. ആ സീരിയല്‍ കണ്ട് ഒരുപാട് പേര്‍ എന്നെ പോലെയുള്ള ഒരു പെണ്ണിനെ ഭാര്യയായി വേണം എന്ന് പറഞ്ഞിരുന്നു. പക്ഷെ എന്റെ യഥാര്‍ത്ഥ സ്വഭാവം അതാണ് എന്ന് അവര്‍ക്ക് അറിയില്ലല്ലോ എന്നാണ് ചിരിയോടെ വരദ പറയുന്നത്.

സാജന്‍ സൂര്യക്കൊപ്പം ഗോസിപ്പ്

ആ സീരിയലില്‍ പെയറായി അഭിനയിച്ചത് ഞാനും സാജന്‍ സൂര്യ ചേട്ടനും ആയിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ശക്തമായ ഗോസിപ്പുകളൊക്കെ ആ സമയത്ത് വന്നിട്ടുണ്ട്. ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലൊക്കെ ഒരുമിച്ച് പങ്കെടുത്തതോടുകൂടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. പക്ഷെ അതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.

മിണ്ടാതെ നടന്നത് വിഷമിപ്പിച്ചു

ഒരു ദിവസം സെറ്റില്‍ പോയപ്പോള്‍ എന്നോട് സാജന്‍ ചേട്ടന്‍ മിണ്ടുന്നില്ല. എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാന്‍ നില്‍ക്കുന്ന ഇടത്ത് നിന്ന് എല്ലാം ഒഴിഞ്ഞു മാറി പോകുന്നു. അവസാനം ഞാന്‍ കാര്യം തിരക്കിയപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നതായി അദ്ദേഹം പറഞ്ഞത്. എന്റെ അടുത്ത് നിന്ന് സംസാരിക്കുയൊക്കെ ചെയ്താല്‍ അത് ഗോസിപ്പ് ശക്തമാവുകയും എനിക്ക് അത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യും എന്ന് കരുതിയാണ് അദ്ദേഹം മിണ്ടാതെ നടന്നത്.

ഇപ്പോള്‍ ഗോസിപ്പ് കാര്യമാക്കുന്നില്ല

പക്ഷെ ഗോസിപ്പുകള്‍ കാര്യമുള്ളതല്ല, സത്യം നമുക്ക് അറിയാമല്ലോ. ചേട്ടന്‍ ഇങ്ങനെ മിണ്ടാതിരിക്കുമ്പോഴാണ് എനിക്ക് പ്രശ്‌നം എന്ന് പറഞ്ഞതോടെ ആ വിഷയം ക്ലിയറായി. ഇപ്പോള്‍ ചിരിയോടെ പറയാമെങ്കിലും അന്ന് അതൊക്കെ വലിയ ഗൗരവമുള്ള കാര്യമായിരുന്നു എനിക്ക്. പക്ഷെ ഇപ്പോള്‍ ഗോസിപ്പുകള്‍ക്ക് യാതൊരു വിലയും കൊടുക്കുന്നില്ല- വരദ പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ