ആപ്പ്ജില്ല

റിമിയുടെ വളര്‍ച്ച ആരാധനയോടെ നോക്കിക്കണ്ടു! ഞാന്‍ പോലുമറിയാതെ എന്നെ സ്‌റ്റേജ് പെര്‍ഫോമറാക്കിയ വ്യക്തിയാണ്! റിമി ടോമിയെക്കുറിച്ച് വിധു പ്രതാപും ദീപ്തിയും

ചാനല്‍ പരിപാടികളിലൂടെയായാണ് റിമി ടോമിയെ പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങിയത്. വിവിധ ചാനലുകളിലൂടെയായി നിരവധി പരിപാടികളാണ് താരം അവതരിപ്പിച്ചത്്. സ്റ്റേജ് ഷോകളുമായും സജീവമാണ് റിമി. മീശമാധവനിലെ ഗാനം ആലപിച്ചായിരുന്നു റിമി സിനിമയില്‍ തുടക്കം കുറിച്ചത്.

Samayam Malayalam 22 Sept 2021, 9:13 am
വ്യത്യസ്തമായ ശബ്ദത്തിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് റിമി ടോമി. അവതാരകയായും വിധികര്‍ത്താവായുമൊക്കെ ചാനല്‍ പരിപാടികളിലും സജീവമാണ് റിമി. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും റിമി എത്താറുണ്ട്. പിറന്നാള്‍ ദിനത്തില്‍ റിമിക്ക് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. താരങ്ങളുടേയും ആരാധകരുടേയും പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്റ്റേജ് ഷോകളിലെ റിമിയുടെ എനര്‍ജിയെക്കുറിച്ച് താരങ്ങള്‍ പോലും അത്ഭുതത്തോടെയാണ് സംസാരിക്കാറുള്ളത്. എങ്ങനെയാണ് ഇത്രയും എനര്‍ജിയില്‍ പെര്‍ഫോം ചെയ്യുന്നതെന്നാണ് എല്ലാവരും റിമിയോട് ചോദിക്കാറുള്ളത്. വേദിയെ ഇളക്കിമറിച്ച് താരങ്ങളേയും കൂടെ ചേര്‍ത്തുനിര്‍ത്തിയാണ് റിമി പാടാറുള്ളത്. റിമി പാടാനെത്തുന്നുവെന്ന് കേള്‍ക്കുമ്പോഴേ സദസ്സും സജീവമാകാറുണ്ട്.
Samayam Malayalam vidhu prathap and deepthi vidhu prathap s birthday wishes to rimi tomy
റിമിയുടെ വളര്‍ച്ച ആരാധനയോടെ നോക്കിക്കണ്ടു! ഞാന്‍ പോലുമറിയാതെ എന്നെ സ്‌റ്റേജ് പെര്‍ഫോമറാക്കിയ വ്യക്തിയാണ്! റിമി ടോമിയെക്കുറിച്ച് വിധു പ്രതാപും ദീപ്തിയും

റിമി ടോമിയുമായി അടുത്ത സൗഹൃദമുള്ളവരാണ് വിധു പ്രതാപും ഭാര്യ ദീപ്തിയും. സ്റ്റേജിലും ചാനല്‍ പരിപാടികളിലുമെല്ലാം ഇവര്‍ ഒന്നിച്ചെത്താറുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന സൂപ്പര്‍ 4ലും ഇവര്‍ ഒന്നിച്ചാണെത്തുന്നത്. സിതാരയും ജ്യോത്സനയും ഇവര്‍ക്കൊപ്പമുണ്ട്. തനിക്കേറെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് വിധു പ്രതാപ്. റിമിയുടെ ഫോട്ടോയ്‌ക്കൊപ്പമായി കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്.
ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവർ. റീമിയുടെ വളർച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാൻ. ഒരു ഗായകനിൽ നിന്ന്, എന്നേ ഞാൻ പോലുമറിയാതെ ഒരു സ്റ്റേജ് പെർഫോമർ ആക്കിയ എന്റെ കൂട്ടുകാരി. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ എത്ര വേദികൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു എന്നതിന് ഞാനും റീമിയും കണക്ക് വച്ചിട്ടില്ല. കാരണം ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ച് യാത്ര ചെയ്യാൻ! ഹാപ്പി ബർത്ത് ഡേ മൈ റോക്ക് സ്റ്റാർ നിന്നെ പോലെ നീ മാത്രം എന്നായിരുന്നു വിധു റിമിക്കായി കുറിച്ച ആശംസ.

റിമി ടോമിയെക്കുറിച്ച് വിധു പ്രതാപും ദീപ്തിയും

ഒരു കുട്ടിക്ക് നിങ്ങളെ മൂന്ന് കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും- ഒരു കാരണവുമില്ലാതെ സന്തോഷവാനായിരിക്കുക, എപ്പോഴും ജിജ്ഞാസുക്കളായിരിക്കുക, എന്തിനെങ്കിലും വേണ്ടി അശ്രാന്തമായി പോരാടുക. ഇതാണ് അവളെ ഓർക്കുമ്പോൾ മനസ്സിലേക്ക് വരുന്നത്. ഉള്ളിലെ കുഞ്ഞിനെ നഷ്ടപ്പെടാതെ അവൾ വളരുന്നു. ഏറ്റവും പ്രിയപ്പെട്ട ജന്മദിനാശംസകൾ റീമിക്കുഞ്ഞീയെന്നായിരുന്നു ദീപ്തി കുറിച്ചത്. ലവ് യൂ ദീപ്സ് എന്ന മറുപടിയുമായാണ് റിമി എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ