ആപ്പ്ജില്ല

യേശുദാസിന്റെ മകനായിട്ട് ഇവന് പാടാന്‍ അറിഞ്ഞൂട എന്ന് പറഞ്ഞവരുണ്ട്; കരിയറിന്റെ തുടക്കത്തില്‍ നേരിട്ട വേദനകളെ കുറിച്ച് വിജയ് യേശുദാസ്

ഗാനഗന്ധര്‍വ്വന്‍ എന്ന് ലോകം വാഴ്ത്തിയ ഗായകനാണ് കെ ജെ യേശുദാസ്. അദ്ദേഹത്തിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് മകന്‍ വിജയ് യേശുദാസ് സംഗീത ലോകത്തേക്ക് എത്തിയപ്പോള്‍ തുടക്കത്തില്‍ അപമാനങ്ങള്‍ മാത്രമായിരുന്നു നേരിട്ടത്. ആനീസ് കിച്ചണില്‍ അതിനെ കുറിച്ച് വിജയ് സംസാരിക്കുന്നു

Authored byഅശ്വിനി പി | Samayam Malayalam 26 Mar 2024, 9:49 am
അമൃത ടിവിയില്‍ വലിയ ജനപിന്തുണയോടെ മുന്നേറുന്ന ഷോ ആണ് ആനീസ് കിച്ചണ്‍. ആദ്യകാല നടി ആനീ പാചകവും വാചകവുമായി എത്തുന്ന ഷോയില്‍ അതിഥികളായി സിനിമ - രാഷ്ട്രീയ രംഗത്തെ സെലിബ്രിറ്റികള്‍ എല്ലാം എത്താറുണ്ട്. ഈസ്റ്റര്‍ ദിനത്തിലെ സ്‌പെഷ്യല്‍ എപ്പിസോഡില്‍ വരുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസാണ്.
Samayam Malayalam vijay yesudas
യേശുദാസിനൊപ്പം വിജയ് യേശുദാസ്


അച്ഛനെ കുറിച്ചും തന്റെ പാട്ടുകളെ കുറിച്ചും എല്ലാം വിജയ് യേശുദാസ് ഷോയില്‍ സംസാരിക്കുന്നുണ്ട്. ആദ്യത്തെ ഏഴ് - എട്ട് വര്‍ഷം എനിക്ക് പാടാന്‍ അറിഞ്ഞൂട എന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നു എന്ന് വിജയ് യേശുദാസ് പറയുന്നു. ഗാനഗന്ധര്‍വ്വന്‍ എന്ന വിശേഷണമുള്ള യേശുദാസിന്റെ മകനായിട്ടും തുടക്കകാലത്ത് നേരിട്ട അവഗണനകളെ കുറിച്ചെല്ലാം താരപുത്രന്‍ സംസാരിയ്ക്കുന്നുണ്ട്.

'അച്ഛന്‍ അച്ഛന്‍ പറയുന്നത് ഞാന്‍ പഠിച്ചു തീര്‍ന്നില്ല എന്നാണ്. ഇത്രയും പഠിച്ചിട്ടും, പഠിച്ച് തീര്‍ന്നില്ല എന്ന് പറയണമെങ്കില്‍ ഞങ്ങളൊക്കെ എത്ര കഷ്ടപ്പെടണം' എന്നാണ് വിജയ് യേശുദാസ് ചോദിയ്ക്കുന്നത്. തന്റെ ഹിറ്റായ കുറേ പാട്ടുകളും അദ്ദേഹം പാടുന്നുണ്ട്. പൊതുവെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 8.30 നാണ് ആനീസ് കിച്ചണ്‍ ഷോ ടൈം. എന്നാല്‍ വിജയ് യേശുദാസ് വരുന്ന എപ്പിസോഡ് ഇസ്റ്റര്‍ ദിനത്തിലാണ് ടെലിക്കാസ്റ്റ് ചെയ്യുന്നത്.

വിജയ് യേശുദാസ് ഗാന ലോകത്തേക്ക് വന്നപ്പോള്‍ മുതല്‍ പാട്ടിനെ യേശുദാസുമായി താരതമ്യപ്പെടുത്തിയായിരുന്നു കമന്റുകള്‍ പലതും. അത് എത്രത്തോളം അടിസ്ഥാനരഹിതമാണെന്നും, തന്നെ അത് ആ സമയത്ത് എത്രമാത്രം വേദനിപ്പിച്ചിരുന്നു എന്ന മുന്‍പ് പലപ്പോഴും വിജയ് യേശുദാസ് പറഞ്ഞിട്ടുണ്ട്.

ഇന്ന് തമിഴി, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലധികം പാട്ടുകള്‍ വിജയ് യേശുദാസ് പാടിക്കഴിഞ്ഞു. വിദ്യസാഗര്‍, ഔസേപ്പച്ചന്‍, ഇളയരാജ, എആര്‍ റഹ്‌മാന്‍, എം എം കീര്‍വാണി അടക്കം ഇന്ത്യയിലെ പ്രകത്ഭ സംഗീത സംവിധായകരുടെ പാട്ടുകള്‍ പാടിയിട്ടുള്ള വിജയ് മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടി. അഭിനയത്തിലും ഇപ്പോള്‍ വിജയ് യേശുദാസ് സജീവമാണ്.
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ