ആപ്പ്ജില്ല

ഞാനിപ്പോഴും ഹിന്ദുവാണ്! മതം മാറാനൊന്നും പോവുന്നില്ല! വീട്ടുകാർ കൂടെയില്ലാത്തതിൽ അവന് സങ്കടമുണ്ട്! പ്രണയവിവാഹത്തിന് ശേഷമുള്ള വിശേഷങ്ങൾ പങ്കിട്ട് ദിയയും ഫവാസും

കല്യാണം കഴിഞ്ഞ ശേഷവും ഞങ്ങളുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. അതെപ്പോഴും അങ്ങനെ തന്നെയിരിക്കട്ടെ. പൊതുവെ ബേബി എന്നോട് അങ്ങനെ ദേഷ്യപ്പെടാറില്ലെന്ന് ദിയ പറഞ്ഞിരുന്നു. വാവച്ചിയോട് ഞാനങ്ങനെ ദേഷ്യമൊന്നും കാണിക്കാറില്ലെന്നായിരുന്നു ഫവാസ് പറഞ്ഞത്. കല്യാണം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ വേറെ വീട് എടുക്കുകയായിരുന്നു.

Samayam Malayalam 1 Dec 2022, 3:53 pm
റീല്‍സ് വീഡിയോകളും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് ദിയയും ഫവാസും. പ്രണയ വിവാഹത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള ഇവരുടെ തുറന്ന് പറച്ചില്‍ വൈറലായിരുന്നു. സോഷ്യല്‍മീഡിയയിലെ വൈറല്‍ താരങ്ങളായ ഇരുവരും ചാനല്‍ പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഗോവിന്ദ് പത്മസൂര്യ നയിക്കുന്ന ബസിംഗ ഫാമിലിയിലേക്കും ഇവരെത്തുന്നുണ്ട്. ഡാന്‍സിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഇരുവരും ഷോയില്‍ തുറന്ന് പറയുന്നുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Samayam Malayalam viral couple diya and favas reveals about their love marriage in bzinga family festival
ഞാനിപ്പോഴും ഹിന്ദുവാണ്! മതം മാറാനൊന്നും പോവുന്നില്ല! വീട്ടുകാർ കൂടെയില്ലാത്തതിൽ അവന് സങ്കടമുണ്ട്! പ്രണയവിവാഹത്തിന് ശേഷമുള്ള വിശേഷങ്ങൾ പങ്കിട്ട് ദിയയും ഫവാസും


ഷോയിലേക്ക്

കണ്ണിമലരേ എന്ന ഗാനത്തിനൊപ്പമായി ദിയയും ഫവാസും ഡാന്‍സ് ചെയ്യുന്നതും മറ്റ് വിശേഷങ്ങളെക്കുറിച്ച് പറയുന്നതുമാണ് പ്രമോ വീഡിയോയില്‍ കാണിക്കുന്നത്. ഞാനും കുറച്ച് സുഹൃത്തുക്കളും കൂടി ഡാന്‍സ് ക്ലാസ് തുടങ്ങിയിരുന്നു. അവിടെ സ്റ്റുഡന്റായി പഠിക്കാന്‍ വന്നതാണ് ആള്‍ എന്നായിരുന്നു ഫവാസ് പറഞ്ഞത്. അപ്പോള്‍ ഞാന്‍ കറക്കിയെടുത്തുവെന്നായിരുന്നു ദിയയുടെ കമന്റ്. ഇന്‍സ്റ്റഗ്രാമില്‍ ഞങ്ങളൊന്നിച്ചുള്ള ഒരു കിസ്സിംഗ് വീഡിയോ വൈറലായിരുന്നു. പിന്നെയാണ് ചാനല്‍ തുടങ്ങിയത്. ഫാമിലിയെക്കുറിച്ച് പറയുകയാണെങ്കില്‍ ആളുടെ അവിടെ നിന്ന് നല്ല സപ്പോര്‍ട്ടാണ്. എന്റെ സൈഡ് വന്നിട്ട് ഇപ്പോഴും ഓക്കെയല്ല. ഉമ്മ വന്നിട്ട് വാ എന്ന് പറഞ്ഞ് എന്നെ വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് പറഞ്ഞ് ദിയ വികാരഭരിതയാവുന്നതും വീഡിയോയിലുണ്ട്.

പ്രണയവിവാഹം

പ്രണയിച്ച് വിവാഹിതരായതാണ് ദിയയും ഫവാസും. പ്രണയത്തിലായിരുന്ന സമയത്ത് ഞങ്ങള്‍ ഡെയ്‌ലി പുറത്തായിരുന്നു. ഇപ്പോള്‍ മാര്യേജ് കഴിഞ്ഞതുകൊണ്ട് മുഴുവന്‍ സമയവും ഒന്നിച്ചാണ്. ആവശ്യത്തിന് മാത്രമേ പുറത്തേക്ക് പോവാറുള്ളൂ. കല്യാണം കഴിഞ്ഞതിന് ശേഷം അങ്ങനെ വലിയ മാറ്റങ്ങളൊന്നുമില്ല. എനിക്ക് അച്ഛനേയും അമ്മയേയും ചേച്ചിയേയുമൊക്കെ നല്ല മിസ്സിംഗുണ്ടെന്ന് ദിയ പറഞ്ഞപ്പോള്‍ അതെനിക്കും ഉണ്ടെന്നായിരുന്നു ഫവാസ് പറഞ്ഞത്. പ്രണയിച്ചിരുന്ന സമയത്തെ കാര്യങ്ങളും മിസ്സ് ചെയ്യുന്നുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ക്യു ആന്‍ഡ് എ വീഡിയോയിലൂടെയായാണ് ഇരുവരും വിശേഷങ്ങള്‍ പങ്കിട്ടത്.

അതിന് കുറവൊന്നുമില്ല

കല്യാണം കഴിഞ്ഞ ശേഷവും ഞങ്ങളുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. അതെപ്പോഴും അങ്ങനെ തന്നെയിരിക്കട്ടെ. പൊതുവെ ബേബി എന്നോട് അങ്ങനെ ദേഷ്യപ്പെടാറില്ലെന്ന് ദിയ പറഞ്ഞിരുന്നു. വാവച്ചിയോട് ഞാനങ്ങനെ ദേഷ്യമൊന്നും കാണിക്കാറില്ലെന്നായിരുന്നു ഫവാസ് പറഞ്ഞത്. കല്യാണം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ വേറെ വീട് എടുക്കുകയായിരുന്നു. കുറച്ച് പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. ആരേയും ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതിയാണ് ഞങ്ങള്‍ സ്വന്തമായി വീട് എടുത്തതെന്നും ഇരുവരും പറഞ്ഞിരുന്നു. ബേബി പ്ലാനിംഗിനെക്കുറിച്ചൊന്നും ഞങ്ങള്‍ ഇതുവരെ ആലോചിച്ചിട്ടില്ല. ലഡാക്കിലും താജ്മഹലിലുമൊക്കെ പോവണമെന്നാഗ്രഹമുണ്ടെന്നും ഇവര്‍ അന്ന് പറഞ്ഞിരുന്നു.

മതത്തിന്റെ പേരിൽ

കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്നൊന്നും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. പ്രണയിച്ചിരിക്കുന്ന സമയത്ത് പെട്ടെന്ന് കല്യാണം വേണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുക. മതത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. വീട്ടുകാരേക്കാളും പ്രശ്‌നം നാട്ടുകാര്‍ക്കായിരുന്നു. ഞങ്ങള്‍ ഞങ്ങളായിത്തന്നെയാണ് കഴിയുന്നത്. മതത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. സ്വന്തമായൊരു സ്ഥലം മേടിച്ച് വീട് വെക്കണം എന്ന് ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ കാര്യം ബേബിയെ സ്‌നേഹിച്ചതാണ്. ഞാനാണ് അങ്ങോട്ട് കയറി പ്രൊപ്പോസ് ചെയ്്തതെന്നും ഇരുവരും ദിയ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ