ആപ്പ്ജില്ല

കുഞ്ഞിനും എനിക്കും കൂട്ടായി ജീവിതത്തിലേക്ക് ഒരാള്‍ കൂടെ; വിവാഹിതയായ സന്തോഷം പങ്കുവച്ച് ശാലിനി, ദിലീപേട്ടന്‍ ആരാണ് എന്ന് സോഷ്യൽ മീഡിയ

ബിഗ്ഗ് ബോസിലൂടെ ശ്രദ്ധേയായ അവതാരക വിജെ ശാലിനി നായര്‍ വിവാഹിതയായി. ആദ്യ വിവാഹം, വിവാഹ മോചനത്തില്‍ അവസാനിച്ചതിന് ശേഷം നേരിട്ട വെല്ലുവിളികളെ കുറിച്ചും മകനെ കുറിച്ചും എന്നും വാചാലയായ ശാലിനിയുടെ പുതിയ സന്തോഷം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു

Authored byഅശ്വിനി പി | Samayam Malayalam 30 Dec 2023, 1:56 pm
ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ അവതാരകയാണ് ശാലിനി നായര്‍. ഷോയുടെ തുടക്കത്തില്‍ തന്നെ പുറത്തേക്ക് പോകേണ്ടി വന്നിരുന്നുവെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ലൈവായിരുന്നു ശാലിനി വരെ പെട്ടന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. വിവാഹിതയായി!
Samayam Malayalam vj shalini nair got married
കുഞ്ഞിനും എനിക്കും കൂട്ടായി ജീവിതത്തിലേക്ക് ഒരാള്‍ കൂടെ; വിവാഹിതയായ സന്തോഷം പങ്കുവച്ച് ശാലിനി, ദിലീപേട്ടന്‍ ആരാണ് എന്ന് സോഷ്യൽ മീഡിയ


വിവാഹിതയായി

അതെ വിജെ ശാലിനി വിവാഹിതയായി. ദിലീപ് എന്നാണ് വരന്റെ പേര്. ഭര്‍ത്താവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ശാലിനി പുറത്തുവിട്ടിട്ടില്ല. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു വിവാഹം. തനിക്കും കുഞ്ഞിനും കൂട്ടായി ജീവിതത്തിലേക്ക് ഒരാള്‍ കൂടെ വന്നു എന്ന് പറഞ്ഞ് പങ്കുവച്ച പോസ്റ്റിനൊപ്പം വിവാഹ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.

ശാലിനി എഴുതിയത്

''എന്തെഴുതണമെന്നറിയാതെ വിരലുകള്‍ നിശ്ചലമാവുന്ന നിമിഷം. വിറക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്, സമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ ചോദ്യചിഹ്നമായവള്‍ക്ക്, അവളെ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി കരുത്തായി ഒരാള്‍ കൂട്ട് വരികയാണ്, ദിലീപേട്ടന്‍! ഞാന്‍ വിവാഹിതയായിരിക്കുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ്. സ്‌നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് ശാലിനി എഴുതിയത്.

ആശംസകള്‍ നിറയുന്നു

ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ബഷീര്‍ ബഷി, സൂര്യ മേനോന്‍, സീക്രട്ട് ഏജന്റ് (സായി കൃഷ്ണ), മല്ലു കപ്പിള്‍, സൂരജ് തേലക്കാട്, ബിജേഷ് ആവനൂര്‍, ജാസ്മിന്‍ എം മൂസ, അശ്വിന്‍ വിജയ് എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്.

ശാലിനിയുടെ കഴിഞ്ഞ ജീവിതം

ബിഗ്ഗ് ബോസ് ഷോയില്‍ വച്ച് ശാലിനി തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷം നേരിട്ട കുറ്റപ്പെടുത്തലുകളെ കുറിച്ചും മകനെ വളര്‍ത്താന്‍ ജീവിത സാഹചര്യങ്ങളോട് പൊരുതിയതിനെ കുറിച്ചും എല്ലാം ശാലിനി നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു പോരാട്ടമായിരുന്നു ശാലിനിയുടെ ഇതുവരെയുള്ള ജീവിതം. ബിഗ്ഗ് ബോസിന് ശേഷം ഒരുപാട് അവസരങ്ങളും ശാലിനിയ്ക്ക് വന്നിരുന്നു.

ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ