ആപ്പ്ജില്ല

പാട്ട് പാടി ജീവിത പങ്കാളിയെ പരിചയപ്പെടുത്തി ശ്യാം മോഹന്‍, നീ ഇല്ലെങ്കില്‍ ഇന്നെന്‍ ജന്മം വേനല്‍ കനവായി പോയി പോയേനെ..

ജീവിത പങ്കാളിയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് ശ്യാമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 'നീ ഇല്ലെങ്കില്‍ ഇന്നെന്‍ ജന്മം വേനല്‍ കനവായി പോയി പോയേനെ' എന്ന വരികളാണ് ക്യാപ്ഷനായി നല്‍കിയിരിയ്ക്കുന്നത്. ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Samayam Malayalam 3 Nov 2022, 3:48 pm
യൂട്യൂബ് - ഒടിടി വെബ് സീരീസുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്യാം മോഹന്‍. സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു കഴിഞ്ഞ ശ്യാം ജീവിതത്തിലെ പുതിയ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ്. അതെ കല്യാണം ആയി, ജീവിത പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സന്തോഷ വാര്‍ത്ത ശ്യാം മോഹന്‍ പരസ്യപ്പെടുത്തി.
Samayam Malayalam wedding bell for actor shyam mohan who is fame with the web series better half
പാട്ട് പാടി ജീവിത പങ്കാളിയെ പരിചയപ്പെടുത്തി ശ്യാം മോഹന്‍, നീ ഇല്ലെങ്കില്‍ ഇന്നെന്‍ ജന്മം വേനല്‍ കനവായി പോയി പോയേനെ..


​ജീവിത പങ്കാളിക്കൊപ്പം

ജീവിത പങ്കാളിയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് ശ്യാമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 'നീ ഇല്ലെങ്കില്‍ ഇന്നെന്‍ ജന്മം വേനല്‍ കനവായി പോയി പോയേനെ' എന്ന വരികളാണ് ക്യാപ്ഷനായി നല്‍കിയിരിയ്ക്കുന്നത്. ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

​കല്യാണം 11 ന്

ഗോപിക എന്നാണ് ശ്യാമിന്റെ ഭാവി വധുവിന്റെ പേര്. അനന്തപുരി ഹോസ്പിറ്റളില്‍ റിസപ്ഷനിസ്റ്റ് ആണ്. കല്യാണം നവംബര്‍ 11 ന് ആണ് എന്ന വിവരവും, പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പേര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.

​വെബ് സീരീസുകളിലൂടെ

കൈരളി ടിവിയില്‍ ആങ്കറിങ് ചെയ്തുകൊണ്ട് കരിയര്‍ ആരംഭിച്ച ശ്യാം പൊന്മുട്ട, ഫേസ് ടു ഫേസ്, ബെറ്റര്‍ ഹാഫ്, നൈറ്റ് ഷിഫ്റ്റ് പോലുള്ള വെബ് സീരീസ് തിരക്കഥ എഴുതി അഭിനയിച്ചതിലൂടെയാണ് ശ്രദ്ധ നേടിയത്. അമ്മ സിനിമ - സീരയില്‍ അഭിനേത്രിയാണ്. അതുകൊണ്ട് അഭിനയം തന്റെ രക്തത്തിലുള്ളതാണ്. ബാങ്കിങ് ജോലി ഉപേക്ഷിച്ചാണ് ശ്യാം അഭിനയ രംഗത്തേക്ക് ഇറങ്ങിയത്.

​സിനിമയിലും

വെബ് സീരീസുകള്‍ക്ക് പുറമെ സിനിമകളിലും ശ്യാ മോഹന്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലെ വേഷം എല്ലാം ശ്രദ്ധേയമാണ്. ഹെവന്‍ എന്ന ചിത്രത്തിലെ പൊലീസ് വേഷവും കൈയ്യടി നേടിയിരുന്നു.

അപ്പുവിന്റെ കയ്യില്‍ നിന്ന് കണക്കിന് കിട്ടും! | Santhwanam | Santhwanam Promo

ആര്‍ട്ടിക്കിള്‍ ഷോ