ആപ്പ്ജില്ല

എന്റെ പ്രിയന്റെ സ്‌നേഹവും അനുഗ്രഹവും ഉള്ളത് കൊണ്ട് ജീവിതം വളരെ നന്നായി പോകുന്നു, കല്യാണം ഇന്നലെ കഴിഞ്ഞത് പോലെയുണ്ട് ഇപ്പോഴും; ഭര്‍ത്താവിനെ കുറിച്ച് മീന വാചാലയായ വീഡിയോ വൈറലാവുന്നു

ജീവിതം വളരെ രസമായിട്ടാണ് പോകുന്നത്, സത്യത്തില്‍ ദിവസങ്ങളും മാസങ്ങളും പോകുന്നത് അറിയുന്നതേയില്ല. വിവാഹ ജീവിതം എല്ലാം പെട്ടന്ന് സംഭവിച്ചത് പോലെയുണ്ട്. ഇന്നലെയാണ് കല്യാണം കഴിഞ്ഞത് എന്നാണ് ഇപ്പോഴും തോന്നുന്നത്. സിനിമയില്‍ കാണുന്നത് പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ദാമ്പത്യം. അത് വളരെ വ്യത്യസ്തമാണ്.

Lipi 29 Jun 2022, 6:59 pm
ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് നടി മീന ഇപ്പോള്‍ കടന്ന് പോകുന്നത്. പെട്ടന്നുള്ള ഭര്‍ത്താവ് വിദ്യസാഗറിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്ന് കരയകറാന്‍ മീനയ്ക്ക് ധൈര്യം നല്‍കണം എന്നാണ് സുഹൃത്തുക്കളും ആരാധകരും ഇപ്പോള്‍ പ്രാര്‍ത്ഥിയ്ക്കുന്നത്. വിദ്യസാഗറും മീനയും തമ്മിലുള്ള ബന്ധം അത്തരത്തിലുള്ളതായിരുന്നു. സാഗറിന്റെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താന്‍ ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുന്നത് എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തിലും മീന പറഞ്ഞിരുന്നു. അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന സമയത്ത് വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീന വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.
Samayam Malayalam when meena talks about her marriage life and husband old interview goes viral
എന്റെ പ്രിയന്റെ സ്‌നേഹവും അനുഗ്രഹവും ഉള്ളത് കൊണ്ട് ജീവിതം വളരെ നന്നായി പോകുന്നു, കല്യാണം ഇന്നലെ കഴിഞ്ഞത് പോലെയുണ്ട് ഇപ്പോഴും; ഭര്‍ത്താവിനെ കുറിച്ച് മീന വാചാലയായ വീഡിയോ വൈറലാവുന്നു



ഭര്‍ത്താവിനെ കുറിച്ച് മീന

വിവാഹത്തിന് ശേഷം ചെറിയൊരു കാലം മീന ഇന്റസ്ട്രയില്‍ നിന്നും മാറി നിന്നിരുന്നു. ആ സമയത്ത് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. വികടന്‍ ടിവിയ്ക്ക് നല്‍കിയ ആ അഭിമുഖത്തില്‍ മീന സംസാരിയ്ക്കുന്നത് ഭര്‍ത്താവ് വിദ്യ സാഗറിനെ കുറിച്ചാണ് എന്നതാണ് ഇപ്പോള്‍ വീഡിയോ ട്രെന്റിങ് ആകാനുള്ള കാരണം.

​അദ്ദേഹത്തിന്റെ സ്‌നേഹവും അനുഗ്രവും

ജീവിതം എങ്ങിനെ പോകുന്നു എന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെ മീന മറുപടി നല്‍കി, എന്റെ പ്രിയന്റെ സ്‌നേഹവും അനുഗ്രഹവും ഉള്ളത് കൊണ്ട് ജീവിതം ഇപ്പോള്‍ വളരെ നന്നായി പോകുന്നു. അദ്ദേഹം ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ആണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ട്, നൈനിക. അവള്‍ക്ക് ഒന്നര വയസ്സ് ആയിട്ടേയുള്ളൂ- മീന പറഞ്ഞു.

​റിയലിസ്റ്റിക് ആണ്

സിനിമ ചെയ്യുന്നില്ല എങ്കിലും ഇപ്പോഴും ഞാന്‍ തിരക്കിലാണ്. ഭര്‍ത്താവ് കുഞ്ഞ്.. കുഞ്ഞിന് വേണ്ടി എല്ലാം നോക്കി നോക്കി ചെയ്യുന്നത്. അങ്ങനെ അങ്ങനെ ഞാന്‍ തിരക്കില്‍ തന്നെയാണ്. ജീവിതം ഇപ്പോഴാണ് കൂടുതല്‍ റിയലിസ്റ്റിക് ആയി തോന്നുന്നത്- മീന പറഞ്ഞു.

​ജീവിതം വളരെ രസം

ജീവിതം വളരെ രസമായിട്ടാണ് പോകുന്നത്, സത്യത്തില്‍ ദിവസങ്ങളും മാസങ്ങളും പോകുന്നത് അറിയുന്നതേയില്ല. വിവാഹ ജീവിതം എല്ലാം പെട്ടന്ന് സംഭവിച്ചത് പോലെയുണ്ട്. ഇന്നലെയാണ് കല്യാണം കഴിഞ്ഞത് എന്നാണ് ഇപ്പോഴും തോന്നുന്നത്. സിനിമയില്‍ കാണുന്നത് പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ദാമ്പത്യം. അത് വളരെ വ്യത്യസ്തമാണ്.

സൂപ്പർ സ്റ്റാറുകൾ അവതാരകരായപ്പോൾ മലയാളത്തിൽ സംഭവിച്ചത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ