ആപ്പ്ജില്ല

സ്നേഹ ഖത്തറിലേക്ക്; ശ്രീകുമാർ ഇല്ലേയെന്ന് ആരാധകർ; താരത്തിന്റെ മറുപടി വൈറൽ!

ഡിസംബർ 11 നായിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. ഇരുവരുടെയും ഹണിമൂൺ ട്രിപ്പിനെ പറ്റി അഭിമുഖങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്നേഹ ഖത്തറിലേക്ക് പറന്നത്... ശ്രീകുമാർ എവിടെ എന്നാണ് ആരാധകരുടെ സംശയം!

Samayam Malayalam 27 Dec 2019, 12:20 pm
ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത താര ദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. ചുരുങ്ങിയ സമയം കൊണ്ടാണ് സ്നേഹയും ശ്രീകുമാറും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നത്. മാറിമയത്തിലെ ലോലിതനായും മണ്ഡോദരിയുമായി എത്തിയ ഇരുവരും ജീവിതത്തിലും ഒന്നിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോൾ പ്രേക്ഷകർ. ഇരുവരുടെയും വിവാഹം മാധ്യമങ്ങളും പ്രേക്ഷകരും ഒരേപോലെയാണ് ആഘോഷമാക്കി മാറ്റിയത്. ഒപ്പം ഇരുവർക്കും ആശംസകൾ നേർന്ന് നിരവധിയാളുകളാണ് രംഗത്ത് വന്നത്.
Samayam Malayalam സ്നേഹ ശ്രീകുമാർ


വിവാഹശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ് ഈ താരദമ്പതികൾ. ഇരുവരുടെയും സെൽഫികൾക്കും വിശേഷങ്ങൾക്കും നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. വിവാഹ ശേഷം തങ്ങൾ ന്യൂ ഇയർ ആഘോഷിക്കാൻ ടൂർ പോകും എന്ന് ഒരു ഷോയിൽ പങ്കെടുക്കവെ ശ്രീകുമാറും സ്നേഹയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് മാറിമായം ടീമിനൊപ്പം ഖത്തറിൽ ഒരു ഷോയിൽ പങ്കെടുക്കാനായി സ്നേഹ പുറപ്പെട്ടത്. മറിമായം ടീം ഖത്തറിലേക്ക് പോകുന്നുവെന്നാണ് സ്നേഹ താരങ്ങൾക്കൊപ്പം പങ്ക് വച്ച സെൽഫിയിൽ സൂചിപ്പിച്ചത്. എന്നാൽ ഇവർക്കൊപ്പം ശ്രീകുമാറിനെ കാണാഞ്ഞതിന്റെ നിരാശ ചില പ്രേക്ഷകർ പങ്ക് വയ്ക്കുന്നും ഉണ്ട്.

ALSO READ: രേഖ രതീഷിന്റെ ഒരു ദിവസത്തെ ശമ്പളം എത്രയെന്ന് അറിയോ; മിന്നും പ്രകടനത്തിന് ഇത്രയും പോരായെന്ന് ആരാധകർ!

ശ്രീകുമാർ നിങ്ങൾക്കൊപ്പം ഖത്തറിലേക്ക് വരുന്നില്ലേയെന്നാണ് ആരാധകരുടെ സംശയം. ആരാധകരുടെ സംശയത്തിന് സ്നേഹ ശ്രീകുമാർ കൂടെ ഇല്ല എന്ന് മറുപടിയും നൽകി. സ്നേഹ നൽകിയ മറുപടി ഇപ്പോൾ വൈറൽ ആയിട്ടുണ്ട്.

View this post on Instagram Off to Qatar for Mahassalama 2019 event on 27th Dec at QNCC...see you there.. @kovooraaan #marimayam #stageshow #doha #december #mandothari #vinodkovoor #sathyasheelan A post shared by Sneha Sreekumar (@sreekumarsneha) on Dec 26, 2019 at 8:35am PST

ആര്‍ട്ടിക്കിള്‍ ഷോ