ആപ്പ്ജില്ല

യൂട്യൂബ് വരുമാനം ഞെട്ടിച്ചു; നൂറ് ഡോളറായി പിന്നെയങ്ങ് കൂടി; വിവാഹ ശേഷം പൊസെസീവ് ആയെന്നും മൃദുല!

എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആളെ കിട്ടാറില്ല. എന്നെ കൊണ്ടുപോകുന്നത് അച്ഛനും അമ്മയും ആയിരുന്നു. സീരിയലിലെ ഏട്ടന്റെ റൊമാന്റിക് രംഗങ്ങൾ കാണുമ്പൊൾ പൊസെസീവ്നെസ് തോന്നാറുണ്ടെന്ന് മൃദുല

Edited byഋതു നായർ | Samayam Malayalam 9 Nov 2022, 8:28 am
പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ആണ് യുവയും മൃദുലയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർക്കും ഏറെ സന്തോഷമായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് യുവ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. മൃദുല മിനി സ്‌ക്രീനിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെയും നൽകിയിട്ടുണ്ട്. മകളുടെ ജനനത്തോടെ അഭിനയത്തിൽ വിട്ടുനിൽക്കുന്ന മൃദുല ഫോട്ടോഷൂട്ടുകളിൽ ഇടക്ക് എത്താറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും സംഭാഷണമാണ് വൈറലായി മാറുന്നത്. ALSO READ: വിവാഹം വീട്ടിൽ അറിയിച്ചിരുന്നില്ല: കുടുംബത്തോട് ചെയ്ത ഏകതെറ്റ് അതായിരുന്നു; ഇപ്പോൾ ഞങ്ങളെ കുറിച്ചോർക്കുമ്പോൾ അവർക്ക് അഭിമാനം; സിനിമ- കുടുംബ വിശേഷങ്ങളുമായി ചിന്നുവും രാജേഷും!
Samayam Malayalam yuva krishna and mridula vijay s you tube income viral video
യൂട്യൂബ് വരുമാനം ഞെട്ടിച്ചു; നൂറ് ഡോളറായി പിന്നെയങ്ങ് കൂടി; വിവാഹ ശേഷം പൊസെസീവ് ആയെന്നും മൃദുല!


ആ ഡിസ്റ്റൻസ് പാലിക്കാറുണ്ട്

ഇത്തരം റോൾ മാത്രമേ ചെയ്യാൻ പാടൊള്ളൂവെന്ന് ഒരിക്കലും മൃദുലയോട് പറഞ്ഞിട്ടില്ല എന്ന് പറയുകയാണ് യുവ. സീരിയൽ മേഖലയല്ലേ എവിടെ വരെ പോകും എന്ന് നമുക്ക് അറിയാമല്ലോ. അതിനേക്കാളുരുപരി മൃദുല എന്ന വ്യക്തി ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യുമ്പോൾ എങ്ങനെയാണു അത് ഏറ്റെടുക്കുന്നത് എന്ന് കൃത്യമായി അറിയാൻ കഴിയും പേഴ്സണൽ സർക്കിളിലേക്ക് കയറ്റാതെ ഒരു ഡിസ്റ്റൻസ് മൃദുല പാലിക്കാറുണ്ട്.

പൊസെസീവ് ആകാറുണ്ട്

മൃദുലയുടെ ക്യാരക്ടർ സെലക്ഷനെ കുറിച്ചോർത്ത് ഇതുവരെയും ടെൻഷൻ അടിക്കേണ്ടതായി വന്നിട്ടില്ല. പുള്ളിക്കാരിക്ക് അറിയാം എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നുള്ളത്. തിരിച്ചങ്ങോട്ട് ഞാൻ പൊസെസീവ് ആകാറുണ്ട് എന്ന് പറയുകയാണ് മൃദുല. പ്രെഗ്നൻന്റ ആയിരിക്കുന്ന സമയത്ത് ഒരു ചാനൽ മാറ്റി മറ്റൊരു ചാനൽ നോക്കുമ്പോൾ അവിടെ പുള്ളിയുടെ സീരിയൽ ഉണ്ടാകും.

റൊമാന്റിക് സീൻ കാണുമ്പൊൾ

ഏട്ടന്റെ റൊമാന്റിക് സീൻ കാണുമ്പൊൾ ഒക്കെ പൊസെസീവ് ആകാറുണ്ട്. ഈ സീനുകൾ ഇങ്ങനെ ആണ് ചെയ്യുന്നത് എന്ന് അറിഞ്ഞാലും ആ റൊമാന്റിക് സീൻ അത്ര വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നാറുണ്ട്. എപ്പോഴും ഏട്ടൻ ഷൂട്ടിങ് തിരക്കിൽ ആയിരിക്കും. ആകെ രണ്ടുദിവസമാണ് ഏട്ടൻ വീട്ടിൽ ഇരിക്കുന്നത്.

​യൂ ട്യൂബ് വരുമാനം

ആദ്യം യൂ ട്യൂബിൽ നിന്നും ഏഴായിരം രൂപയാണ് കിട്ടിയത്. നൂറ് ഡോളർ ആകുമ്പോഴാണ് നമ്മൾക്ക് അത് വിത്‌ഡ്രോ ചെയ്യാൻ ആകുക. ഒരു വീഡിയോ ഇട്ടിട്ട് കുറേനാൾ കഴിഞ്ഞിട്ടാണ് അടുത്ത വീഡിയോ ഇട്ടത്. എന്നാൽ ആദ്യം ഇട്ട വീഡിയോ തന്നെ ഇത്രയും രൂപ നമ്മൾക്ക് തന്നിരുന്നു. പിന്നെപ്പിന്നെ അതങ്ങു കൂടി. യൂ ട്യൂബ് നല്ലൊരു വരുമാന മാർഗ്ഗം കൂടി ആണെന്നും പറയാം- സീ ചാനലിനോട് ഇരുവരും പറഞ്ഞു.

പ്രണയവിവാഹമല്ല.

സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് എന്നാണ് ഇരുവരും മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ