ആപ്പ്ജില്ല

ചന്ദനയുടെ മരണം; ദിനേശ് പിടിയിലായി!

ടെലിവിഷൻ അവതാരകയും മോഡലുമായ ചന്ദന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ചന്ദന വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. കാമുകനായ ദിനേശൻ ആണ് തന്റെ മരണത്തിനു ഉത്തരവാദി എന്നും ചന്ദന ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചന്ദനയുടെ കാമുകൻ പിടിയിലായ വാർത്ത പുറത്തുവരുന്നത്. വിശദമായി വായിക്കാം...

Samayam Malayalam 10 Jun 2020, 11:47 am
ടെലിവിഷൻ അവതാരകയും മോഡലുമായ ചന്ദന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ചന്ദന വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. കാമുകനായ ദിനേശൻ ആണ് തന്റെ മരണത്തിനു ഉത്തരവാദി എന്നും ചന്ദന ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചന്ദനയുടെ കാമുകൻ പിടിയിലായ വാർത്ത പുറത്തുവരുന്നത്. വിശദമായി വായിക്കാം...
Samayam Malayalam actress chandanas boyfriend arrested in the stars suicide case
ചന്ദനയുടെ മരണം; ദിനേശ് പിടിയിലായി!



കഴിഞ്ഞദിവസമാണ് ആത്‍മഹത്യ!

ദിനേശ് വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് ആണ് ചന്ദന ആത്മഹത്യ ചെയ്തത്. കർണാടക സ്വദേശിയായ ചന്ദനക്ക് 29 വയസ്സായിരുന്നു. ഇവർ വിഷം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വീഡിയോ കണ്ട ഉടൻ തന്നെ ചന്ദന താമസിക്കുന്ന വീട്ടിലെത്തി മാതാപിതാക്കളും സുഹൃത്തുക്കളും അവരെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞു.

​ആരോപണം!

തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും 5 ലക്ഷത്തോളം രൂപ തന്നിൽ നിന്ന് പലപ്പോഴായി വാങ്ങി ഒടുവിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചുവെന്നും ചന്ദന മരണത്തിനു മുൻപേ ആരോപിച്ചു.

ഇപ്പോൾ അറസ്റ്റ്!

ചന്ദനയുടെ മരണവുമായി ബന്ധപെട്ടു കാമുകൻ ദിനേശ് അറസ്റ്റിലായ വിവരം കഴിഞ്ഞദിവസമാണ് പുറത്തുവരുന്നത്. ചന്ദനയുടെ മരണത്തിനു പിന്നാലെ ഇയാൾ ഒളിവിൽ ആയിരുന്നു. പ്രേരണാ കുറ്റത്തിന് ദിനേശിനെതിരേ കേസ് എടുത്തിട്ടുണ്ട്.

അഞ്ചുവർഷം മുൻപുള്ള പരിചയം!

അഞ്ച് വർഷം മുമ്പാണ് ചന്ദന ദിനേശിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. ദിനേശ് ആദ്യം ചന്ദനയെ വിവാഹം കഴിക്കാൻ സമ്മതിച്ചെങ്കിലും പിന്നീട് താരത്തെ വഞ്ചിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ചർച്ച ചെയ്യാൻ ചന്ദനയുടെ മാതാപിതാക്കൾ ദിനേശിന്റെ മാതാപിതാക്കളെ സമീപിച്ചപ്പോൾ, അവർ നടിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും വിവാഹവുമായി മുന്നോട്ട് പോകാൻ വിസമ്മതിക്കുകയും ആയിരുന്നതായും റിപ്പോർട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ