ആപ്പ്ജില്ല

പായൽ ജയിലിൽ തന്നെ; ജാമ്യം നിഷേധിച്ചു!

ആവിഷ്‌കര സ്വാതന്ത്ര്യത്തെ കുറിച്ചും ഫ്രീഡം ഓഫ് സ്പീച് നെ കുറിച്ചും അസഹിഷ്ണുത യെ കുറിച്ചും വാ തോരാതെ പ്രസംഗിക്കുന്ന നാട്ടിൽ നിന്നും തന്നെ അറസ്റ്റ് ചെയ്‌തെന്ന് പായൽ മുൻപ് ട്വീറ്റ് ചെയ്തിരുന്നു!

Samayam Malayalam 17 Dec 2019, 1:15 pm
നെഹ്‌റു കുടുംബത്തെ അപകീര്തിപെടുതിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായ നടി പായൽ റോത്തഗിയുടെ ജാമ്യാപേക്ഷ തള്ളി. 24 വരെ റിമാന്റ് ചെയ്യപ്പെട്ട നടിയിപ്പോൾ ബുണ്ടി സെൻട്രൽ ജയിലിലാണ്. ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് നടിയുടെ അഭിഭാഷകർ പറഞ്ഞു.
Samayam Malayalam Payal Rohatgi



സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചര്‍മേഷ് ശര്‍മ്മ പായലിനെതിരെ കേസ് ഫയല്‍ ചെയ്തു. ഐടി ആക്ട് 66, 67 പ്രകാരമാണ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 21 നാണ് നടി നെഹ്‌റു കുടുംബത്തിനെ വീഡിയോയിലൂടെ ആക്ഷേപിച്ചത്.

മോത്തി ലാല്‍ നെഹ്‌റുവിനെതിരെയും അദ്ദേഹത്തിന്റെ പത്‌നിക്കെതിരെയും തെറ്റായ ആരോപണങ്ങളാണെന്ന് നടി ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും നടി ആക്ഷേപിച്ചിട്ടുണ്ട്.

മുൻപ് മുംബൈ വിമാനത്താവളത്തില്‍ വൈകിയെത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോൾ ഉദ്യോഗസ്ഥര്‍ മുസ്ലീങ്ങള്‍ ആയത് കൊണ്ടും താൻ ഹിന്ദു മത വിശ്വാസി ആയത് കൊണ്ടുമാണ് അവർ ഇങ്ങനെ പെരുമാറിയതെന്ന് പായൽ പറഞ്ഞിരുന്നു. ഇത് വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.എന്നാൽ ഇതിനെതിരെ ആരും പോലീസിൽ പരാതി നൽകിയിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ