ആപ്പ്ജില്ല

മുംബൈയിലേക്ക് പോയത് ബിഗ്‌ബോസില്‍ പങ്കെടുക്കാനോ? ആരാധകരുടെ ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി ഇങ്ങനെ

സിനിമയിലും ചാനല്‍ പരിപാടികള ിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ്. ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് അറോയ എന്നൊരു ബോട്ടീക്കും നടത്തുന്നുണ്ട് താരം.

Samayam Malayalam 20 May 2022, 8:58 am
അവതാരകയും അഭിനേത്രിയുമായ ആര്യ ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിച്ചിരുന്നു. ഷോയിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായാണ് താരത്തെ വിശേഷിപ്പിച്ചത്. ഷോയ്ക്ക് ശേഷമായി കടുത്ത സൈബര്‍ ആക്രമണമായിരുന്നു ആര്യ നേരിട്ടത്. വീട്ടിലുള്ളവരേയും മോശം പറയുന്നത് തുടര്‍ന്നപ്പോഴായിരുന്നു ആര്യ നിയമപരമായി നീങ്ങിയത്. കൊവിഡ് കേസുകള്‍ കൂടിയതോടെയായാണ് ബിഗ് ബോസും അവസാനിച്ചത്. വിജയികളെ തിരഞ്ഞെടുക്കാതെ പോയ സീസണായിരുന്നു അത്. ഹിന്ദി, മലയാളം ബിഗ് ബോസുകള്‍ കാണാറുണ്ടെന്നും താരം പറഞ്ഞിരുന്നു. സീസണ്‍ 4ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ആര്യ എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയതോടെയായിരുന്നു ബിഗ് ബോസിലേക്ക് എത്തിയേക്കുമെന്നുള്ള ചര്‍ച്ചകളും തുടങ്ങിയത്.

മുംബൈയിലേക്ക് പോയത് ബിഗ്‌ബോസില്‍ പങ്കെടുക്കാനോ

Samayam Malayalam badayi bungalow fame arya s reply about bigg boss entry goes trending
മുംബൈയിലേക്ക് പോയത് ബിഗ്‌ബോസില്‍ പങ്കെടുക്കാനോ? ആരാധകരുടെ ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി ഇങ്ങനെ

ഓഫെടുക്കുകയാണ്, എങ്ങോട്ടേക്കാണ് പോവുന്നതെന്നറിയാമോയെന്നായിരുന്നു ആര്യ ചോദിച്ചത്. ലഗേജും പിടിച്ചുള്ള സെല്‍ഫിയായിരുന്നു ആര്യ പോസ്റ്റ് ചെയ്തത്. ദുബായ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് എന്നായിരുന്നു കമന്റുകള്‍. ബിഗ് ബോസിലേക്ക് എന്ന കമന്റുകളുമുണ്ട്. ബിഗ് ബോസില്‍ ജാസ്മിന്റെ കൂടെ കൂടാന്‍ എന്നൊരാള്‍ പറഞ്ഞപ്പോള്‍ അല്ല ഡോക്ടര്‍ റോബിന്റെ കൂടെ ഷോ കാണിക്കാന്‍ പോവുകയാണ് എന്നായിരുന്നു ആര്യയുടെ മറുപടി.
ബിഗ് ബോസില്‍ പോയി എങ്ങാനും റോബിന് എതിരെ നിന്നാല്‍ ഞങ്ങള്‍ എയറിലാക്കും മോളേയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇതിനെയാണ് ടോക്‌സിക് ഫാന്‍ എന്ന് വിളിക്കുന്നത്, കഷ്ടം തന്നെയെന്നായിരുന്നു ആര്യയുടെ മറുപടി. ഇതാണ് പലരും ബിഗ് ബോസില്‍ പോവാന്‍ മടിക്കുന്നതിന്റെ കാരണം. സ്‌നേഹവും സപ്പോര്‍ട്ടും നല്ലതാണ്, എന്നാല്‍ ഷോയ്്ക്ക് ശേഷം മ്ത്സരാര്‍ത്ഥികള്‍ക്ക് പുറത്തൊരു ജീവിതമുണ്ട് എന്ന കാര്യം ഈ പറയുന്ന ആരാധകര്‍ മറക്കരുതെന്നും ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ