ആപ്പ്ജില്ല

നമ്മളെ കുടുകുടെ ചിരിപ്പിച്ച ചാള മേരി ഗുരുതരാവസ്ഥയിൽ; ഹൃദയം പിണങ്ങിയ അവസ്ഥയിൽ കണ്ണീരോടെ താരം!

മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയിൽ;അമ്മയുടെ അവസ്ഥയിൽ മനം നൊന്ത് മക്കൾ!

Samayam Malayalam 23 Nov 2019, 5:24 pm
സിനിമകളിലൂടെയും സീരിയലുകളിലൂടെയും നമ്മെ ഏറെ ചിരിപ്പിച്ച താരമാണ് ചാളമേരി എന്നെ മോളി കണ്ണമാലി. സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് മോളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ താരമായത്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ അവർക്കായി.
Samayam Malayalam Moly kannammali


സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിലൂടെ ബിഗ് സ്ക്രീനിലും എത്തി. എന്നാൽ നമ്മൾ പ്രേക്ഷകരെ ചിരിപ്പിക്കുന്ന മോളിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെന്നും അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമുണ്ടെന്നുമാണ് മോളിയുടെ മകൻ ജോളി സമയം മലയാളത്തിനോട് പങ്ക് വച്ചത് . ധനസ്ഥിതി മോശം ആയതിനാൽ മരുന്ന് വാങ്ങാൻ പോലുമുള്ള പണം തികയാത്ത അവസ്ഥയാണെന്ന് മകൻ വ്യക്തമാക്കി.

മോളിയുടെ ജീവിതം സങ്കടക്കടലിലായിട്ട് നാളുകളേറെയായി. ഹൃദയസംബന്ധമായ അസുഖം കാരണം കുറേകാലമായി മോളിക്ക് അഭിനയത്തിലേക്ക് എത്താൻ കഴിയുന്നില്ല.

അടിയന്തരമായി സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തുച്ഛമായ വരുമാനമുള്ള മക്കൾക്ക് മോളിയുടെ ഭാരിച്ച ചികിത്സാ ചിലവ് എങ്ങനെ താങ്ങാൻ ആകുമെന്ന അങ്കലാപ്പിലാണ്. സുമനസുകൾ സഹായിച്ചാൽ മാത്രമേ ഇനിയും നമ്മളെ ചിരിപ്പിക്കാൻ അവർക്ക് സാധിക്കുകയുള്ളൂ. സിനിമയിൽ നിന്നും സീരിയലിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇത്രയും നാളും മോളി കഴിഞ്ഞുവന്നത്. തങ്ങളുടെ അമ്മയെ വീണ്ടും ജീവിതത്തിലേക്ക് എത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് മോളിയുടെ മക്കൾ.

ആര്‍ട്ടിക്കിള്‍ ഷോ