ആപ്പ്ജില്ല

പ്രമുഖ സീരിയൽ നടൻ ട്രെയിൻ തട്ടി മരിച്ചു!

ഡബ്ബിങ്ങിനായി പോയി മടങ്ങി വരവെയാണ് ദിനേശിനെ മരണം തട്ടിയെടുത്തത്!

Samayam Malayalam 13 Jan 2020, 4:22 pm
തൃശൂർ: പ്രമുഖ നാടക-സീരിയൽ നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) ട്രെയിൻ തട്ടി മരിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്.
Samayam Malayalam Dinesh Manakkalath


അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടക രംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ട അദ്ദേഹം മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയാണ്. ഡബിങ് കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അദ്ദേഹത്തെ മരണം തട്ടിയെടുക്കുന്നത്.

സംസ്ഥാന പ്രഫഷണൽ നാടകമത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡും ദിനേശൻ നേടിയെടുത്തിട്ടുണ്ട്.

ALSO READ: ആ ഇഷ്ടം ഇന്ന് ആൻസിയെ ബാലുവിന്റെ തേജസ്വിനിയാക്കി; ബാലുവിന്റെ ആത്മാവാണ് കാരണമെന്ന് എം ജി!

പ്രമുഖ പത്രപ്രവർത്തകൻ ആർഎം മനയ്ക്കലാത്തിന്‍റെ സഹോദരൻ പരേതനായ അരവിന്ദാക്ഷമേനോന്‍റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ആര്‍ട്ടിക്കിള്‍ ഷോ