ആപ്പ്ജില്ല

ഏഷ്യാനെറ്റ് മൂവീസിൽ ഒരുങ്ങുന്ന ഗാന്ധി ജയന്തി ചിത്രങ്ങൾ!

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച് ഒക്ടബോർ രണ്ടിന് ഏഷ്യാനെറ്റ് മൂവീസിൽ പുത്തൻ ചലച്ചിത്രങ്ങളുടെ വിസ്മയക്കാഴ്ച. പ്രേക്ഷകർക്ക് കുടു കുടെ ചിരിക്കാനും ചിന്തിക്കാനുമുള്ള ചിത്രങ്ങളുമായി ചാനൽ

Samayam Malayalam 1 Oct 2019, 8:38 pm
ഏഷ്യാനെറ്റ് മൂവീസിൽ ഒരുങ്ങുന്ന ഗാന്ധി ജയന്തി ചിത്രങ്ങൾ!
Samayam Malayalam new movies asianet


07.00AM രാവണപ്രഭു: രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

10.00AM അതിരൻ
ഫഹദ് ഫാസിൽ, സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്ത ഒരു ത്രില്ലർ സിനിമയാണ് അതിരൻ. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ സെഞ്ച്വറി കൊച്ചുമോൻ ആണ് ചിത്രം നിർമ്മിച്ചത്.

01.00PM ജോണി ജോണി യെസ് അപ്പാ
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘ജോണി ജോണി യെസ് അപ്പാ’ ഇന്ന് തിയേറ്ററുകളിലെത്തി. ‘രാമന്റെ ഏദന്‍തോട്ട’ത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറിയ അനു സിത്താരയും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ നായികാ നായകന്മാരായി എത്തുന്നത്


04.00PM ടു കൺട്രീസ്
റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 2 കൺട്രീസ്.ദിലീപ്, മംത മോഹൻദാസ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ്, അജു വർഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് , ജഗദീഷ്, ഇഷ തൽവാർ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്


07.00PM ഉണ്ട (ഏഷ്യാനെറ്റ് മൂവീസ് പ്രീമിയർ)
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട[1]. ഹർഷാദ് പി. കെ., ഖാലിദ് റഹ്മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്[2]. കേരളത്തിൽ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോർത്ത് ഇന്ത്യയിൽ എത്തുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

10.00PM രണം
പൃഥ്വിരാജ് നായകനാവുന്ന രണം, ഡെട്രോയിറ്റ് ക്രോസിങ്. മലയാളത്തിൽ വന്നിട്ടുള്ള ക്രൈം ത്രില്ലർ/ഗ്യാങ്സ്റ്റർ സിനിമകളിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലമാണ്. അമേരിക്കയിലെ ഡെട്രോയിറ്റ് നഗരത്തിന്റെ അധോലോക പശ്ചാത്തലം കാഴ്ചക്ക് പുതുമ നൽകുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ