ആപ്പ്ജില്ല

കുസൃതികുരുന്നുകൾക്കൊപ്പം കലപില കൂട്ടാൻ മഞ്ജു വാര്യരെത്തി!

കുസൃതികുരുന്നുകൾക്കൊപ്പം ആടി പാടാൻ ലേഡി സൂപ്പർ സ്റ്റാർ എത്തിയപ്പോൾ! കുട്ടിപ്പട്ടാളം ടീം അടിച്ചു പൊളിച്ചു!

Samayam Malayalam 2 Dec 2019, 5:10 pm
മിനി സ്‌ക്രീൻ പ്രേക്ഷകരെ വീണ്ടും കുടുകുടെ ചിരിപ്പിക്കാനായി കുസൃതി കുരുന്നുകളുടെ കുട്ടിപ്പട്ടാളം നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കഴിഞ്ഞു. അവതാരക ഇത്തവണയും ഹാസ്യതാരം സുബി തന്നെയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അടിമുടി മാറ്റം വരുത്തിക്കൊണ്ട് കുട്ടിപ്പട്ടാളം സീസൺ ടു പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. പ്രായഭേദമെന്യേ ഈ പരിപാടിയുടെ ആസ്വാദകർ ആയിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും.
Samayam Malayalam Manju Warrier


മുൻപത്തെ പരിപാടിയെ കെട്ടിലും മട്ടിലും മാറ്റം വരുത്തി നിരവധി പ്രത്യേകതകൾ ഉൾകൊള്ളിച്ചു കൊണ്ടാണ് കുട്ടിപ്പട്ടാളം ഇത്തവണ എത്തുന്നതെന്ന് പ്രമോ വീഡിയോകളിൽ നിന്നും വ്യക്തമായിരുന്നു.

ALSO READ: പുതിയ സന്തോഷം പങ്കിട്ട് ആദിത്യൻ; എല്ലാവരും ഒപ്പം ഉണ്ടാകണം എന്നത്തെ പോലെയും; അഭ്യർത്ഥന!

ആദ്യ എപ്പിസോഡിൽ പ്രശസ്ത സിനിമ താരം മഞ്ജു വാര്യർ ആയിരുന്നു അതിഥി ആയി എത്തിയത്. മഞ്ജു വാര്യർ കുട്ടികൾക്കൊപ്പം സമയം ചിലവിടുന്നതും അവരുമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാൻ ആകും.

ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡുകളിൽ സംവിധായകൻ ലാൽ ജോസ്, നടൻ സൂരാജ് വെഞ്ഞാറമൂട് , അപ്പാനി ശരത്, നമിത പ്രമോദ് തുടങ്ങിയ പ്രമുഖ താരങ്ങൾ കുസൃതി കുടുക്കകളുടെയൊപ്പം സമയം ചിലവിടാനായി എത്തുന്നുമെന്നാണ് സൂചന. എല്ലാ ആഴ്ചയിലും രാത്രി എട്ട് മണിക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

ആര്‍ട്ടിക്കിള്‍ ഷോ