ആപ്പ്ജില്ല

നൊസ്റ്റാൾജിയ നിറഞ്ഞ ആ പരമ്പരകളും പരിപാടികളും വീണ്ടുമെത്തുന്നു

കുടുംബപ്രേക്ഷകരെ ചാനലുകൾക്ക് മുമ്പിൽ പിടിച്ചിരുത്തിയിരുന്ന ആ പരമ്പരകൾ വീണ്ടുമെത്താനൊരുങ്ങുകയാണ്

Samayam Malayalam 26 Apr 2020, 7:25 pm
Samayam Malayalam serials
കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ-സീരിയൽ രംഗം നിശ്ചലമായിരുന്നു. എല്ലാ ഷൂട്ടിങ്ങുകളും നിര്‍ത്തിവയ്ക്കുകയുണ്ടായി. ഇതോടെ ചാനലുകളിൽ പരമ്പരകളൊക്കെ നിന്നുപോയിരുന്നു. ഇപ്പോഴിതാ പഴയ പരമ്പരകളൊക്കെ മിനി സ്ക്രീനിലേക്ക് തിരിച്ചെത്തിച്ച് അതിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ് ചാനലുകള്‍.

Also Read : അഭിനയം നിർത്തി പാമ്പ് പിടുത്തമായോ? പ്രവീണയുടെ ചിത്രം കണ്ട് വണ്ടറടിച്ച് ആരാധകര്‍

ഏപ്രിൽ 27 തിങ്കള്‍ മുതൽ ഇനി എല്ലാ തിങ്കള്‍ മുതൽ വെള്ളിവരെയും ഏഷ്യാനെറ്റ്‌ പ്ലസിലൂടെ പഴയകാലത്തെ ഹിറ്റ് സീരിയലുകള്‍ തിരിച്ചെത്തുകയാണ്. വൈകീട്ട് 6.30ന് ഓട്ടോഗ്രാഫ്, 7.00ന് എന്‍റെ മാനസപുത്രി, 7.30ന് ഓമനത്തിങ്കൾപക്ഷി, 9.00ന് ഓർമ, 9.30ന് സ്വാമി അയ്യപ്പൻ, 10.00ന് ബ്ലാക്ക് & വൈറ്റ്,
10.30ന് സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ പരമ്പരകള്‍ കാണിച്ചുതുടങ്ങും.

Also Read: രാമായണത്തിനും മഹാഭാരതത്തിനും പിന്നാലെ രാമാനന്ദ് സാഗറിൻ്റെ ശ്രീകൃഷ്ണനും പുനഃസംപ്രേഷണത്തിന്!

തിങ്കൾ - വ്യാഴം വൈകീട്ട് 8ന് സ്റ്റാർ സിങ്ങർ, വെള്ളിയാഴ്ച 8ന് സംഗീതസാഗരം തുടങ്ങിയ റിയാലിറ്റി ഷോകളും കാണിക്കുന്നുണ്ട്. പഴയ രാമായണവും മഹാഭാരതവും അധികരിച്ചുള്ള പരമ്പരകൾ കഴിഞ്ഞ ദിവസങ്ങളിലായി ദൂരദർശനിലുൾപ്പെടെ തിരിച്ചെത്തി തുടങ്ങിയതോടെയാണ് ഒരുകാലത്തെ ഹിറ്റ് പരമ്പരകളായിരുന്ന ഇവയൊക്കെ വീണ്ടും റീ ടെലികാസ്റ്റ് ചെയ്യാൻ ചാനലുകൾ നിർബന്ധിതരായിരിക്കുന്നത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ