ആപ്പ്ജില്ല

ലക്ഷ്മി പ്രമോദിന് ജാമ്യം; ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് കോടതി!

റംസി ആത്മഹത്യ ചെയ്ത കേസിൽ ആണ് കോടതി ഉത്തരവ്!

Samayam Malayalam 28 Sept 2020, 3:01 pm
കൊല്ലം: റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിച്ചത്. ഒക്ടോബർ ആറാം തീയതി വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
Samayam Malayalam lakshmi

ALSO READ: ഞാൻ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ്; മാനത്തിന് വിലയിടാൻ ഒരുത്തനേം സമ്മതിക്കരുതെന്നു പഠിപ്പിച്ച ഫെമിനിസ്റ്റ്!
സെപ്റ്റംബർ മൂന്നാം തീയതിയാണ് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്തത്. പ്രതിശ്രുത വരൻ ഹാരിഷ് മുഹമ്മദ് വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ ആഘാതത്തിൽ ആണ് റംസി ആത്മഹത്യ ചെയ്തത്. ഹാരിഷ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മാതാപിതാക്കൾക്കും സഹോദരനും സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ട് റംസിയുടെ കുടുംബം പരാതി നൽകി.
ALSO READ: പ്രതിഷേധത്തിൻ്റെ രീതിയോട് ഒട്ടും തന്നെ യോജിക്കാനാകില്ല; കാരണം വ്യക്തമാക്കി ദീപൻ!
ലക്ഷ്മി പ്രമോദും ഹാരിഷും പലയിടത്തും റംസിയെ കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ ഗർഭിണിയായ റംസിയെ ലക്ഷ്മി പ്രമോദും ഹാരിഷ് മുഹമ്മദും ചേർന്നാണ് എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്തിയതെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.കേസ് ഇപ്പോൾ
ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ