ആപ്പ്ജില്ല

അഭിനയം പോരെന്ന് പറഞ്ഞു ശകാരം; സീരിയൽ സംവിധായകനെതിരെ നടിമാർ രംഗത്ത്!

700 എപ്പിസോഡുകൾ പിന്നിട്ട സെമ്പരത്തിയിൽ താരങ്ങളായ കാർത്തിക് രാജ്, ശബ്ബാന ഷാജഹാൻ, പ്രിയ രാമൻ, വള്ളി മൗനിക, വി.ജെ. രേഖ, ജെന്നിഫർ, നരസിംഹ രാജു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Samayam Malayalam 7 Feb 2020, 1:20 pm
തമിഴ് പരമ്പര സെമ്പരത്തിയുടെ സംവിധായകനെതിരെ പരാതിയുമായി നടിമാർ. നീരവി പാണ്ഡ്യനെതിരെയാണ് നടിമാർ പരാതി നൽകിയിരിക്കുന്നത്. മലയാളികളുടെ പ്രിയ താരമായ പ്രിയ രാമൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലിന്‌ മലയാളി പ്രേക്ഷകരും ഉണ്ട്.
Samayam Malayalam sembaruthy


ALSO READ: തമിഴിൽ പ്രിയാ രാമൻ ; മലയാളത്തിൽ ഐശ്വര്യയും; എൻഐടിയിലെ ജോലിക്കാരിയായിരുന്ന ഐശ്വര്യയും പ്രിയയും ഇന്ന് അഖിലാണ്ഡേശ്വരിമാർ!
ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിയാണ് നടിമാർ സംവിധായകന് എതിരെ പരാതി നൽകിയത്.
പരമ്പരയിലെ ചില രംഗങ്ങളിൽ അഭിനയിച്ചത് ശരിയല്ലെന്ന രീതിയിൽ മോശമായി ശകാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടിമാർ സംവിധായകനെതിരെ പോലീസിൽ പരാതി നൽകിയത്.

ALSO READ: വിവാഹ മോചനം നടന്നത് എന്തിന്; രണ്ട് മക്കളും ഇപ്പോൾ എവിടെ; മനസ്സ് തുറന്ന് പ്രിയ രാമൻ!

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്, സംവിധായകനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അന്വേഷിച്ചതായും അദ്ദേഹം നടിമാരോട് മാപ്പ് പറഞ്ഞതായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സെമ്പരത്തിയുടെ ഷൂട്ടിംഗ് പുനഃരാരംഭിച്ചതായും റിപ്പോർട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ