ആപ്പ്ജില്ല

മമ്മൂട്ടിയ്ക്ക് മോളിയുടെ വീട്ടിൽ നേരിട്ട് ചെല്ലാമായിരുന്നു; അദ്ദേഹം അത് ചെയ്യില്ല; മമ്മൂട്ടിയെ പറ്റിയുള്ള കുറിപ്പ് വൈറൽ!

' ഈ സംഭവങ്ങൾ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിട്ടില്ല.പല സന്ദർശനങ്ങളുടെയും ചിത്രങ്ങൾ പോലും ലഭ്യമല്ലെന്ന് തോന്നുന്നു.അതാണ് മമ്മൂട്ടിയുടെ മഹത്വം.ഇക്കാര്യത്തിൽ വാർത്താപ്രാധാന്യം ലഭിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല'

Samayam Malayalam 27 Nov 2019, 11:12 am
മലയാള സിനിമ സീരിയൽ ആരാധകരെ പൊട്ടിച്ചിരിയുടെ ലോകത്ത് നിർത്താൻ ചുരുങ്ങിയ കാലം കൊണ്ട് മോളി കണ്ണമാലി എന്ന നടിയ്ക്ക് സാധിച്ചിട്ടുണ്ട്. മോളി കണ്ണമ്മാലി എന്നല്ല ചാള മേരിയെന്നാണ് സ്നേഹത്തോടെ അവരെ ആരാധകർ വിളിച്ചിരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് അവരുടെ ആരാധകരും മലയാളികളും മേരിയുടെ മോശം ആരോഗ്യ സ്ഥിതിയെപ്പറ്റിയുള്ള വാർത്ത ശ്രവിച്ചത്. മോളിയ്ക്കുള്ള സഹായത്തിനായി സോഷ്യൽ മീഡിയ ഒന്നടങ്കമാണ് പ്രതികരിച്ചത്.
Samayam Malayalam MAMMOOTTY


ALSO READ: നമ്മളെ കുടുകുടെ ചിരിപ്പിച്ച ചാള മേരി ഗുരുതരാവസ്ഥയിൽ; ഹൃദയം പിണങ്ങിയ അവസ്ഥയിൽ കണ്ണീരോടെ താരം!

മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ചിക്തിസാച്ചിലവ് വഹിക്കും എന്ന് മോളി തന്നെയാണ് ഈ ലോകത്തോട് വിളിച്ച്‌ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഫേസ് ബുക്കിലെ സ്ഥിരം എഴുത്തുകാരനായ സന്ദീപ് ദാസ് മമ്മൂട്ടിയെ പറ്റി ചില കാര്യങ്ങൾ പങ്ക് വച്ചത്.

വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതുകൈ പോലും അറിയരുത് എന്നതാണ് എല്ലാക്കാലത്തും മമ്മൂട്ടിയുടെ നിലപാട് എന്നാണ് സന്ദീപ് പറയുന്നത്. സഹായം ചെയ്യാൻ പോകുന്നു എന്ന കാര്യം ആരെയും അദ്ദേഹം അറിയിക്കാഞ്ഞതും അതുകൊണ്ടാണ്. മോളിയുടെ ഓപ്പറേഷന് ആവശ്യമായ സൗകര്യങ്ങൾ തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട് എന്ന വിവരവുമായി മമ്മൂട്ടിയുടെ പി.എ ആണ് മോളിയുടെ വീട്ടിൽ ചെല്ലുന്നത്. വേണമെങ്കിൽ മമ്മൂട്ടിയ്ക്ക് മോളിയുടെ വീട്ടിൽ നേരിട്ട് ചെല്ലാമായിരുന്നു.അവരെ ചേർത്തുപിടിച്ച് ഫോട്ടോ എടുക്കാമായിരുന്നു.അങ്ങനെയാണെങ്കിൽ ആ ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ തകർത്തോടുമായിരുന്നു.പക്ഷേ മമ്മൂട്ടി അങ്ങനെ ചെയ്യില്ല അതാണ് മമ്മൂട്ടിയെന്നും കുറിപ്പിലൂടെ സന്ദീപ് അഭിപ്രായപ്പെട്ടു.

ALSO READ:മമ്മൂട്ടി സാർ സഹായിക്കുമെന്ന് മോളി! മമ്മൂക്ക മാത്രമേ സിനിമയിൽ ഉള്ളോ? അമ്മ എവിടെയെന്നും ചോദ്യങ്ങൾ; പ്രതിഷേധം കത്തുന്നു!

നമ്മുടെ നാട്ടിൽ പ്രളയമുണ്ടായ സമയത്ത് മമ്മൂട്ടി ദുരിതാശ്വാസക്യാമ്പുകളിൽ എത്തിയിരുന്നു.പുൽവാമയിലെ ഭീകരാക്രമണത്തിനിടെ മരണമടഞ്ഞ വസന്തകുമാർ എന്ന ജവാൻ്റെ ഭവനം മമ്മൂട്ടി സന്ദർശിച്ചിരുന്നു.2016ലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടംമൂലം ദുരിതത്തിലായവരെ മമ്മൂട്ടി ആശ്വസിപ്പിച്ചിരുന്ന ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ALSO WATCH THIS VIDEO

ആര്‍ട്ടിക്കിള്‍ ഷോ