ആപ്പ്ജില്ല

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എത്തുന്നു തെനാലി രാമൻ!

മിക്ക ആളുകൾക്കും ടിവി തന്നെ ആശ്രയം ആയിരിക്കുന്ന വേളയിലാണ് പുത്തൻ പരീക്ഷങ്ങൾ നടത്തി ചാനലുകൾ രംഗത്ത് വരുന്നത്.

Samayam Malayalam 6 Apr 2020, 4:08 pm
തീയേറ്ററുകൾ ഇല്ല, സിനിമകൾ ഇല്ല, പുറത്തുപോകാൻ ആകില്ല, കംപ്ലീറ്റ് ലോക് ഡൌൺ ആണ് ഇപ്പോൾ രാജ്യം മുഴുവനും. അതുകൊണ്ടുതന്നെ, സമയം തള്ളി നീക്കാൻ ഒരു ഉത്തമ മാർഗ്ഗം ടെലിവിഷൻ തന്നെയാണ്. ആ സാഹചര്യത്തിലാണ് കൂടുതൽ പുതുമകൾ വരുത്തിയും പഴയതിനെ പൊടി തട്ടിയെടുത്തും ടെലിവിഷൻ പരമ്പരകൾ പ്രേക്ഷകരിലേക്ക് വീണ്ടും എത്തുന്നത്. ഇതിൽ ഇപ്പോൾ ടെലിവിഷൻ ആരാധകർ ഏറെ ഉറ്റുനോക്കുന്ന പാരിപാടിയാണ് തെനാലി രാമൻ, കൂർമ്മ ബുദ്ധിയുള്ള വിദൂഷകനായ തെനാലി രാമൻ ഇനിമുതൽ സ്വീകരണ മുറിയിലേക്ക്!
Samayam Malayalam tenaliraman is on malayalam mini screen to entertain audiences
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എത്തുന്നു തെനാലി രാമൻ!


ചിരിക്കാൻ തയായറായിക്കോളൂ!

തെനാലി കഥകൾ കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ബാല്യത്തിന്റെ അല്ലെങ്കിൽ കൗമാരകാലഘത്തിൽ ഒരിക്കൽ എങ്കിലും തെനാലി കഥകൾ എല്ലാവരും കേട്ടിട്ടുണ്ടാകും. ഇപ്പോൾ ഈ ലോക് ഡൌൺ കാലഘട്ടത്തിൽ വീണ്ടും നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അദ്ദേഹം എത്തുകയാണ്. സീ കേരളത്തിലൂടെയാണ് അദ്ദേഹം നമുക്കിടയിലേക്ക് എത്തുന്നത്.

മൊഴിമാറ്റി!

തെനാലി രാമന്‍ ഹിന്ദി പരമ്പരയുടെ മലയാളം മൊഴിമാറ്റമായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കൊറോണ വൈറസ് ബാധ ടെലിവിഷന്‍ മേഘലയെ ബാധിച്ച അവസ്ഥയിൽ പ്രിയ സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രമുഖ ചാനലുകള്‍ പഴയ സീരിയലുകളുടെ പുനസംപ്രേക്ഷണവും , മൊഴിമാറ്റം ചെയ്ത പരിപാടികളും കൂടുതല്‍ സിനിമകളും ഒക്കെയായി എത്തുന്നത്.

തെനാലി രാമന്‍ ആയി കൃഷ്ണ ഭരദ്വാജ്

കൃഷ്ണ ഭരദ്വാജ് ആണ് തെനാലി രാമന്‍ ആയി എത്തുന്നത് , മാനവ് ഗോഹിൽ – കൃഷ്ണദേവരായ രാജാവ്, പങ്കജ് ബെറി – തതാചാര്യ, ശക്തി ആനന്ദ് – ബാലകുമാരൻ രാജാവ്, വിശ്വജിത് പ്രധാൻ – മഹാമത്യേ കൈകല, നീത ഷെട്ടി – സുലക്ഷണ ദേവി എന്നിവരാണ്‌ തെനാലി രാമൻ കഥയിലെ മറ്റ് അഭിനേതാക്കള്‍.

കാത്തിരിക്കാം!

16-ആം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ ഒരു കവിയായിരുന്നു "തെന്നാലി രാമൻ" എന്ന പേരിൽ അറിയപ്പെടുന്ന "ഗർലപതി തെനാലി രാമകൃഷ്ണനെ വികട കവി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കൃഷ്ണദേവരായരുടെ സദസ്സിലെ അഷ്ടദിഗ്ഗജന്മാരിൽ ഒരാളായിരുന്നു തെന്നാലി രാമൻ.ഇനി കൂടുതൽ വിശേഷങ്ങൾ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിയ്ക്ക് കണ്ടു തന്നെ അറിയാം!

ആര്‍ട്ടിക്കിള്‍ ഷോ