വിഷു ആഘോഷമാക്കി മാറ്റാനുള്ള മത്സരത്തിലാണ് ചാനലുകൾ, സ്പെഷ്യൽ ദിനം കൂടുതൽ കളറാക്കി മാറ്റാനായി ഓരോ പരിപാടികളും അത്രമേൽ കളർഫുള്ളാക്കി മാറ്റുകയാണ് ചാനൽ അധികൃതർ. വിഷു ദിനത്തിൽ പ്രേക്ഷകർക്കായി നിരവധി പരിപാടികളാണ് ഏഷ്യാനെറ്റും ഒരുക്കിയിരിക്കുന്നത്. വിഷു ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. Also Read: വിക്രമിന്റെ 'കോബ്ര' ഒടിടി റിലീസിന് ഇല്ല; ആ വാര്‍ത്ത വ്യാജം!!
ബാലു വർഗീസ്, മുകേഷ്, ലാൽ, അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം സുനാമി രാവിലെ 9 മണിക്ക് സംപ്രേഷണം ചെയ്യും. ചിത്രത്തിൻ്റെ ആദ്യ വേൾഡ് ടെലിവിഷൻ പ്രീമിയറായാണ് ഇത് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ജനപ്രിയ ടെലിവിഷൻ താരങ്ങളും ചലച്ചിത്രതാരം അജു വർഗീസും പങ്കെടുത്ത വിഷു സ്പെഷ്യൽ പരിപാടിയായ വിഷു ധമാക്ക രാവിലെ 11.30ന് സംപ്രേഷണം ചെയ്യും. ഉച്ചക്ക് 1 മണിക്ക് വിഷു സ്പെഷ്യൽ സ്റ്റാർ സിങ്ങർ സീസൺ 8ഉം സംപ്രേഷണം ചെയ്യാനായി തയ്യാറെടുക്കുകയാണ്.
Also Read: ഏപ്രില്‍ 23 ന് 'തലൈവി' എത്തില്ല, റിലീസ് തീയ്യതി മാറ്റി വച്ചു!
ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യും. വൈകുന്നേരം 6 മണി മുതൽ രാത്രി 9.30 വരെ ജനപ്രിയ പരമ്പരകളും തുടർന്ന് 9.30 ന് ബിഗ് ബോസ് 3 യും പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നു. ബിഗ്ബോസ് സീസൺ 3യുടെ വിഷു ദിന സ്പെഷ്യൽ പരിപാടിയിൽ അവതാരകൻ മോഹൻലാൽ എത്തുന്നുമുണ്ട്.