ആപ്പ്ജില്ല

'ഇവിടെ വരണമെന്നത് തലയില്‍ നാരായം കൊണ്ട് എഴുതി വെച്ചിട്ടുണ്ടായിരുന്നു'

1990 കളുടെ അവസാനത്തോടെയാണ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായ താരമായി സലിം മാറുന്നത്. അദ്ദേഹത്തിന്റെ തലവര മാറ്റിയെഴുതിയ ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം.

Samayam Malayalam 3 Apr 2020, 12:40 pm
ഇഷ്ടമാണ് നൂറുവട്ടം സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച കലാകാരനാണ് സലിം കുമാർ. കോമഡിയുടെ വ്യത്യസ്ടതഭാവങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള താരം കോടീശ്വരനിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അഭിനയജീവിതത്തെക്കുറിച്ചും, വ്യക്തിജീവിതത്തെക്കുറിച്ചും വാചാലനാകുന്നത്.
Samayam Malayalam salim kumar


സുരേഷ് ഗോപി നായകനായിട്ടെത്തിയ സത്യമേവ ജയതേ എന്ന സിനിമയിലെ യാചകന്റെ വേഷത്തിലൂടെയാണ് നടന്‍ സലിം കുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയ്ക്ക് ശേഷമാണ് തെങ്കാശിപ്പട്ടണം ചെയ്തതെന്നും അതാണ് ജീവിതത്തിലെ വഴിത്തിരിവായ കഥാപാത്രമെന്നും അദ്ദേഹം സുരേഷ്ഗോപിയോടായി പറഞ്ഞു. മാത്രമല്ല സിനിമാ നടനാവണമെന്ന് പണ്ടുമുതലേ ആഗ്രഹം ആയിരുന്നുവെന്നും പക്ഷേ വീട്ടുകാര്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ALSO READ: എന്റെ ഭർത്താവിനേയോ, കുട്ടികളെകുറിച്ചോ പറഞ്ഞാൽ വിവരമറിയും; ദയ അശ്വതി!

ഒരുപാട് പ്രാരാബ്ധങ്ങൾ സഹിച്ചിട്ടാണ് ഇന്ന് കാണുന്ന സലിം കുമാറായി താൻ മാറിയതെന്നും, അതിന്റെ ഇടയിലാണ് വിവാഹം നടന്നതെന്നും അദ്ദേഹം പറയുന്നു. പ്രേമവിവാഹം ആയിരുന്നു. എന്ത് കണ്ടിട്ടാണ് അവൾ എന്നെ പ്രണയിച്ചതെന്ന് അറിയില്ല. ഒരുത്തന്‍ ഇവിടെ വരണമെന്നത് തലയില്‍ നാരായം കൊണ്ട് എഴുതി വെച്ചിട്ടുണ്ടായിരുന്നു.താന്‍ ഇവിടം വരെ എത്തിയതില്‍ മക്കളെക്കാളും കൂടുതല്‍ ഭാര്യയ്ക്കായിരിക്കും അഭിമാനം തോന്നിയിട്ടുള്ളതെന്നും സലിം കുമാർ തുറന്നു പറഞ്ഞപ്പോൾ കൈയ്യടിയോടെയാണ് സുരേഷ് ഗോപിയും ഓഡിയൻസും അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ