തമിഴ്നാട്ടിലെ സ്ത്രീകൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സുവർണ്ണാവസരവുമായി കോടീശ്വരിയെത്തുന്നു. നടിയും നിർമ്മാതാവും, സംരഭകയുമായ രാധിക ശരത്കുമാറാണ് കോടീശ്വരിയുടെ അവതാരക ആയി പ്രേക്ഷകരുടെ മുൻപിലെത്തുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാധിക ഈ വിവരം പുറത്തുവിട്ടത്. ജനപ്രിയ ഗെയിം ഷോകളായ ‘ഹൂ വാണ്ട്സ് ടു ബി എ മില്യണയർ’, കോൻ ബനേഗ ക്രോർപതി’ എന്നിവയുടെ തമിഴ് പതിപ്പാണ് കോടീശ്വരി. ഇ ഗെയിം ഷോ കളിൽ നിന്നും കോടീശ്വരിയെ വേറിട്ട് നിർത്തുന്നത്, ഇതിൽ പങ്കെടുക്കാൻ എത്തുന്ന മത്സാർത്ഥികൾ എല്ലാം സ്ത്രീകൾ ആയിരിക്കും എന്നതാണ്. മത്സരാർത്ഥികൾക്ക് ഒരു കോടി രൂപ വരെ ക്യാഷ് പ്രൈസ് നേടാനുള്ള അവസരവും ഈ ഗെയിം ഷോ ഒരുക്കുന്നുണ്ട് . ഡിസംബറിൽ കോടീശ്വരി സംപ്രേക്ഷണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
കോടീശ്വരി ഗെയിം ഷോയുടെ അവതാരക ആകുന്നതോടെ കെബിസി ഗെയിം ഷോയ്ക്ക് ആതിഥേയത്വം വഹിച്ച ആദ്യ വനിത എന്ന പ്രത്യേകത കൂടി രാധികയ്ക്ക് ലഭിക്കും . കോടീശ്വരി ഗെയിം ഷോയുടെ പ്രൊമോ വീഡിയോയും രാധിക പങ്കുവെച്ചിരുന്നു. രാധികയ്ക്ക് ആശംസകളുമായി നിരവധിപേരാണ് എത്തുന്നത്.