ആപ്പ്ജില്ല

രണ്ട് കഷണമായാണ് എന്റെ മോനെ വീട്ടിലേക്ക് കൊണ്ടുവന്നത്! ചങ്ക് പിടയുന്ന വേദനയോടെ ജീവിതകഥ പറഞ്ഞ് അമ്പിളി! വീഡിയോ വൈറൽ

എന്റെ മകന്റെ ബോഡിയും എന്നെയും ഒന്നിച്ചാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. രണ്ട് കഷണമായാണ് എന്റെ മോനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു അമ്പിളി. എനിക്കൊരുപാടിഷ്ടമായിരുന്നു എന്റെ മോനോട് എന്ന് പറഞ്ഞ് മുഖം പൊത്തിക്കരയുന്ന അമ്പിളിയെ ആശ്വസിപ്പിക്കാനായി ശ്രീകണ്ഠന്‍ നായര്‍ പോവുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

Samayam Malayalam 7 Jan 2023, 3:04 pm
കരളലയിപ്പിക്കുന്ന ജീവിതകഥയുമായെത്തിയിരിക്കുകയാണ് അമ്പിളി. ഫ്‌ളവേഴ്‌സ് ഒരുകോടിയിലെത്തിയപ്പോഴായിരുന്നു അമ്പിളി തന്റെ ജീവിതകഥ പറഞ്ഞത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദേഹമാസകലം പൊള്ളലേറ്റിട്ടും ദുരന്തങ്ങള്‍ ഒന്നൊഴിയാതെ വേട്ടയാടിയിട്ടും ജീവിതത്തോട് പൊരുതി നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരമ്മയുടെ അസാധാരണ ജീവിതകഥയാണ് പുതിയ എപ്പിസോഡില്‍ പറയുന്നത്. തന്റെ ഭര്‍ത്താവിനെക്കുറിച്ചും മകനെക്കുറിച്ചുമെല്ലാം അമ്പിളി ഷോയില്‍ സംസാരിക്കുന്നുണ്ട്.
Samayam Malayalam ambili talks about her son s death in flowers orukodi
രണ്ട് കഷണമായാണ് എന്റെ മോനെ വീട്ടിലേക്ക് കൊണ്ടുവന്നത്! ചങ്ക് പിടയുന്ന വേദനയോടെ ജീവിതകഥ പറഞ്ഞ് അമ്പിളി! വീഡിയോ വൈറൽ


മകന്റെ മരണം

എന്റെ മകന്റെ ബോഡിയും എന്നെയും ഒന്നിച്ചാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. രണ്ട് കഷണമായാണ് എന്റെ മോനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു അമ്പിളി. എനിക്കൊരുപാടിഷ്ടമായിരുന്നു എന്റെ മോനോട് എന്ന് പറഞ്ഞ് മുഖം പൊത്തിക്കരയുന്ന അമ്പിളിയെ ആശ്വസിപ്പിക്കാനായി ശ്രീകണ്ഠന്‍ നായര്‍ പോവുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ അറിഞ്ഞ് വെച്ചുകൊണ്ട് എന്തിനാണ് കണ്ണുനീര്‍ കണ്ട് രസിക്കുന്നതെന്നായിരുന്നു പ്രമോയ്ക്ക് താഴെ വന്ന കമന്റുകള്‍.

അമ്മയെ കൊല്ലാമോ

ഒരുപ്രാവശ്യം കുളിപ്പിച്ചപ്പോഴത്തേക്കും എന്തില്‍ നിന്നാണെന്നറിയില്ല, എന്റെ കണ്ണില്‍ നിന്നും ഇരുട്ട് കയറിയിട്ട് ഞാന്‍ കൈയ്യില്‍ കോരി വായിലേക്ക് കൊണ്ടുവന്നു. അത് ക്ലോസറ്റിലെ വെള്ളമായിരുന്നു. അപ്പോഴേക്കും മകന്‍ ഓടി വന്ന് അമ്മേ അങ്ങനെ ചെയ്യല്ലേ, അത് ക്ലോസറ്റാണെന്ന് പറഞ്ഞ് തന്നു. എന്തെങ്കിലും ഇഞ്ചക്ഷന്‍ വെച്ച് അമ്മയെ കൊന്നുകളഞ്ഞേക്കാന്‍ പറയാമോയെന്ന് ഞാന്‍ മോനോട് ചോദിച്ചിരുന്നു.

മംഗളപത്രം മുറിച്ചില്ല

ആ വീട്ടില്‍ കിടക്കാന്‍ പേടിയായപ്പോള്‍ എല്ലാവരും പറഞ്ഞു. ഇവിടെ നിന്നും ഇറങ്ങിപ്പോയാല്‍ ചിലപ്പോള്‍ ഇങ്ങോട്ട് കയറ്റില്ല. നിയമപരമായി തെളിവില്ലായിരുന്നു. എന്റെ ഭര്‍ത്താവാണോ എന്നത് ചോദ്യമായി അവശേഷിക്കുകയായിരുന്നു. 18 വര്‍ഷമായിട്ടും എന്റെ മംഗളപത്രം മുറിച്ചില്ല. ഈ കുഞ്ഞല്ലാതെ എന്റെ കൈയ്യില്‍ തെളിവൊന്നുമുണ്ടായിരുന്നില്ല.

ദൈവികത്വം

ഒരു പെണ്‍കുട്ടി പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ ഗര്‍ഭിണിയായപ്പോള്‍ കേസാകുമെന്ന സാഹചര്യം വന്നപ്പോഴാണ് അവര്‍ എന്നെ ഏറ്റെടുത്തത്. പ്രസവിച്ച് 30 വയസ് വരെ അവനില്‍ കാണാത്ത ഒരു ദൈവികത്വം അവന്റെ മുഖത്ത് കാണാനുണ്ടായിരുന്നു. അവന്‍ മരണത്തിലേക്കാണ് പോവുന്നതെന്ന് എനിക്കറിയില്ലായിരുന്നു. മകന്‍ മരിക്കണമെങ്കില്‍ അതിനൊരു കാരണമുണ്ടാവുമല്ലോയെന്നും അമ്പിളി പറയുന്നതും പ്രമോയില്‍ കാണിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ