ആപ്പ്ജില്ല

ബഡായ് ബംഗ്ലാവിലേക്ക് നടി ശാരദ

അഞ്ചുവർഷങ്ങൾ കാത്തിരുന്നാണ് ശാരദ ബഡായ് ബംഗ്ലാവിലേക്ക് എത്തുന്നത്. ശാരദയും മുകേഷും, നാവാസും ലൈവിലൂടെ പ്രേക്ഷകരോട് ചില കാര്യങ്ങൾ പങ്ക് വയ്ക്കുന്നു; ലൈവിന് പ്രേക്ഷകരുടെ പിന്തുണ

Samayam Malayalam 24 Oct 2019, 6:32 pm
ബഡായ് ബംഗ്ലാവിൽ പ്രെഷ്യസ് എപ്പിസോഡുമായി ചാനൽ. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ തെന്നിന്ത്യൻ ചലച്ചിത്രനടിയായ ശാരദയാണ് ഇത്തവണ ബഡായ് ബംഗ്ലാവിലേക്ക് അതിഥിയായി എത്തുന്നത്.
Samayam Malayalam actress sharada


കലാഭവൻ നവാസ് ലൈവിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഷൂട്ട് കഴിഞ്ഞെന്നും, അഞ്ചുവര്ഷമായിട്ട് അമ്മയ്ക്കായി കാത്തിരിക്കുകയായിരുനെന്നും, ഇപ്പോഴാണ് അത് സാധിച്ചതെന്നും നവാസ് പറയുന്നു. പഴയകാല ഓർമ്മകളും തമാശകളും അമ്മ ഈ എപ്പിസോഡിലൂടെ പങ്ക് വയ്ക്കുന്നുണ്ടെന്നും നവാസ് പറയുന്നു.

ലൈവിൽ ശാരദയും പങ്കെടുത്തിരുന്നു.

" ഹാപ്പി ദീപാവലി; എല്ലാവരെയും കാണാനും സംസാരിക്കാനും സാധിച്ചതിൽ സന്തോഷം. ഈ എപ്പിസോഡ് എല്ലാവരും തീർച്ചയായും കാണണം", ശാരദ പറയുന്നു

വളരെ പ്രെഷ്യസ് ആയ ഒരു എപ്പിസോഡാണ് . ശാരദ സിനിമാനുഭവങ്ങൾ ആണ് പങ്ക് വയ്ക്കുന്നത്. സിനിമയെ കുറിച്ചുള്ള വളരെ കൗതുകപരമായ കാര്യങ്ങൾ പറയുന്നുണ്ടെന്നും ബഡായ് ബംഗ്ലാവിന്റെ കാരണവർ മുകേഷ് ലൈവിലൂടെ പ്രേക്ഷകരോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ