ആപ്പ്ജില്ല

ഇത് ഫൈസലിന്റെയും ശിഖയുടെയും നിലാവ്; പേളിയുടെയും ശ്രീനിയുടെയും വിവാഹം പോലെ ഒന്നായവർ; വിശേഷങ്ങൾ!

മതമില്ലാതെ അവൾ വളരട്ടെ; നിലാവിനെ വരവേറ്റ് ആരാധകർ!

Samayam Malayalam 16 Jul 2021, 11:21 am
ഗായകനും സംഗീത സംവിധായകനുമായ ഫൈസല്‍ റാസിയും ഗായികയായ ശിഖ പ്രഭാകരനും രണ്ടുവർഷം മുമ്പേയാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്ക് വയ്ക്കാറുള്ള ഇരുവരുടെയും ജീവിതത്തിൽ പുതിയ അംഗമെത്തിയ സന്തോഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. വിശേഷങ്ങൾ വായിക്കാം! ALSO READ: തൊടുപുഴക്കാരി ഹണി റോസ്; രാമച്ചം ബിസിനസിലും സ്റ്റാർ; ലാലേട്ടനോട് വേണം നന്ദി പറയാൻ; 14-ാം വയസില്‍ മണിക്കുട്ടന്റെ നായിക; ഹണി റോസ് വിശേഷങ്ങൾ!
Samayam Malayalam idea star singer fame shikha prabhakaran and music director faisal razi blessed with a baby girl
ഇത് ഫൈസലിന്റെയും ശിഖയുടെയും നിലാവ്; പേളിയുടെയും ശ്രീനിയുടെയും വിവാഹം പോലെ ഒന്നായവർ; വിശേഷങ്ങൾ!


​സോഷ്യൽ മീഡിയയിലും പോപ്പുലറാണ്!

പൂമരം ഒറ്റ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ഫൈസലിനെ പ്രേക്ഷകർക്കിടയിൽ ഹിറ്റാക്കിയത്. ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസൽ തന്നെയാണ്. പിന്നീട് ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് തുടങ്ങിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പോപ്പുലറാണ്.

​ഇപ്പോൾ മകളെത്തിയ സന്തോഷം!

കഴിഞ്ഞദിവസമാണ് മകൾ എത്തിയത്. ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെത്തി. അവളെ ഞങ്ങൾ നിലാവ് എന്ന് വിളിക്കും. എന്ന് പറഞ്ഞുകൊണ്ടാണ് മകളുടെ വിശേഷങ്ങൾ ഫൈസലും ശിഖയും പങ്കിട്ടത്. മകളെത്തും മുൻപേ നടത്തിയ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു.

​പേരിലും വ്യത്യസ്തത!

മകളുടെ പേരിലെ വ്യത്യസ്തതയെ കുറിച്ചും ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. പേളിയും ശ്രീനിയും മകൾക്ക് നൽകിയ പേരിനോട് സാമ്യത ഉള്ള പേരാണ് ഫൈസലും ശിഖയും മകൾക്ക് നൽകിയിരിക്കുന്നു. മതമില്ലാതെ അവൾ വളരട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ നേരുന്നുണ്ട്.

​2019 ൽ വിവാഹം!

2019 ൽ ആണ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശിഖ പ്രഭാകറും ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിയും വിവാഹിതരായത്. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹത്തിലേക്ക് കടന്നത്. മഹാരാജാസ് കോളേജിൽ വച്ച് തുടങ്ങിയ പ്രണയം, വിവാഹത്തിലേക്ക് കടന്നത് ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ