ആപ്പ്ജില്ല

പിറന്നാൾ സദ്യ സമ്മാനമായി തന്നത് ലാൽ; അപ്രതീക്ഷിതമായി ലഭിച്ച സർപ്രൈസിനെക്കുറിച്ചു എംജി!

ഞങ്ങൾ ഒരുമിച്ച് ഒരുപാട് തവണ പിറന്നാൾ ആഘോഷിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബഹ്റൈനിൽ ആയിരുന്നു. അപ്പോൾ കേക്കൊക്കെ മുറിച്ചു പരസ്പരം വായിൽ വച്ചു കൊടുത്ത് ആഘോഷിച്ചു

Samayam Malayalam 21 May 2020, 2:49 pm
രണ്ടുദിവസം മുൻപായിരുന്നു എംജി ശ്രീകുമാറും മോഹൻലാലും ഒരുമിച്ചൊരു പിറന്നാൾ ആഘോഷിക്കുന്നത്. ഒരുമിച്ച് എന്ന് പറഞ്ഞാൽ മിഥുനത്തിലെ രേവതി നക്ഷത്രമാണ് ഇരുവരുടെയും ജന്മദിനം. ഈ വിശേഷം പറഞ്ഞുകൊണ്ടാണ് എംജി ശ്രീകുമാർ കുറിപ്പെഴുതിയത്. ഒപ്പം പിറന്നാൾ സദ്യ കഴിക്കുന്നതിന്റെ ചിത്രങ്ങളും വൈറൽ ആയിരുന്നു. ഇപ്പോൾ ആ പിറന്നാൾ സദ്യക്ക് പിന്നിലുള്ള വലിയ സർപ്രൈസിനെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്.
Samayam Malayalam mg sreekumar


ലാലിൽ നിന്നും ലഭിച്ച ആ അപ്രതീക്ഷിത സമ്മാനം എന്റെ പിറന്നാളിനെ വളരെ സ്പെഷൽ ആക്കിഎന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ എംജി പറയുന്നത്. പിറന്നാൾ ദിനം തന്റെ
തിരുവനന്തപുരത്തുള്ള പ്രിയ സുഹൃത്തുക്കൾക്കായി സദ്യ ഒരുക്കാനുള്ള ഏർപ്പാട് മോഹൻലാൽ മുൻപേ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കളായ എംജി ശ്രീകുമാർ സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻ പിള്ള രാജു എന്നിവർക്കും ഗംഭീരമായ സദ്യ എത്തിച്ചു കൊടുക്കണമെന്നായിരുന്നു ലാൽ സുഹൃത്തുക്കളോടു പറഞ്ഞ് ഏർപ്പാടാക്കിയത്.അങ്ങിനെയാണ് ഗായകൻ എം ജിക്കും കുടുംബത്തിനും പിറന്നാൾ സദ്യ മോഹൻലാൽ ഒരുക്കിയത്.

ALSO READ: വിവാഹചിത്രങ്ങൾ പങ്കിട്ട് ഡോൺ; ആശംസകളുമായി പ്രമുഖ താരങ്ങളും!

" ലാൽ എനിക്കു നൽകിയ അന്നമാണ് എന്റെ ഈ പിറന്നാളിന് കിട്ടിയ ഏറ്റവും വലിയ സർപ്രൈസും സന്തോഷവും. ഇത്രയും കാലം ജീവിച്ചതിൽ ഈ പിറന്നാൾ എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രത്യേകതയുള്ളതാണ്. കാരണം ലാൽ സമ്മാനിച്ച ആഹാരമാണ് ഞാൻ കഴിച്ചത്", എന്നും അഭിമുഖത്തിലൂടെ താരം തുറന്നു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ