ആപ്പ്ജില്ല

ഇതേവരെ ആരോടും വെളിപ്പെടുത്താത്ത പ്രണയം വെളിപ്പെടുത്തി പൗർണമിത്തിങ്കളിലെ പ്രേം!

ഭാഗ്യജാതകം സീരിയലിലെ അനന്തൻ ആയിട്ടാണ് വിഷ്ണു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. പിന്നീട് പൗർണ്ണമി തിങ്കളിൽ എത്തിയ പ്രേമിനെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഇഷ്ടതാരമായി അംഗീകരിച്ചത്!

Samayam Malayalam 2 Jan 2020, 12:26 pm
പരസ്പരം പാര വച്ചും, ഒറ്റക്കെട്ടായും പ്രേക്ഷകർക്ക് മുൻപിൽ ടെലിവിഷൻ താരങ്ങൾ ഒന്നിക്കുന്ന പരിപാടിയാണ് സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും. മ്യൂസിക് റിയാലിറ്റി ഷോ ആയ ഈ ഗെയിം ഷോയിൽ അവതാരക ആയെത്തുന്നത് നമ്മളുടെ പ്രിയ താരം ആര്യയാണ്. ബഡായ് ബംഗ്ളാവിലൂടെ വേറിട്ട അവതരണ ശൈലി കാഴ്ചവച്ച ആര്യയുടെ മറ്റൊരു അവതരണ മികവാണ് സ്റ്റാർട്ട് മ്യൂസിക്കിൽ ആര്യ നടത്തുന്നത്. ആര്യക്കൊപ്പം കഥാപത്രങ്ങൾ ആയി സ്‌ക്രീനിൽ കാണുന്ന താരങ്ങളുടെ യഥാർത്ഥ സ്വഭാവം കൂടി ഈ ഷോയിലൂടെ നമ്മൾക്ക് വ്യക്തമാകും.
Samayam Malayalam Vishnu V Nair


പല പല സീരിയലുകളിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങൾ ജീവിതത്തിൽ വളരെ വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് എന്നും സ്റ്റാർട്ട് മ്യൂസിക്കിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങളിൽ നിന്നും നമ്മൾക്ക് ബോധ്യമാകും. വേറിട്ട രീതിയിലുള്ള ഈ ഗെയിം ഷോയിൽ കൂടുതലും ടെലിവിഷൻ സീരിയൽ താരങ്ങളാണ് പങ്കെടുക്കുക. പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചും, ആകാംഷയുടെ മുൾമുനയിൽ നിർത്തിയും ഒരു മണിക്കൂർ കൊണ്ട് വേറിട്ട ദൃശ്യാനുഭവം തന്നെയാണ് ഈ ഷോ സമ്മാനിക്കുന്നത്.

READ ALSO: ബിഗ് ബോസ് 2 ; ഏറ്റവും കൂടുതൽ പേർ ആഗ്രഹിക്കുന്നത് ഇവരെ! ചർച്ച ആയത് ഒരു ഫോട്ടോ!

ഈ ആഴ്ച വരാനിരിക്കുന്ന എപ്പിസോഡിൽ വാനമ്പാടി, കസ്തൂരിമാൻ, പൗർണ്ണമി തിങ്കൾ, പരമ്പരകളിലെ താരങ്ങളാണ് ഒന്നിക്കുന്നത്. പൗർണമി തിങ്കൾ പരമ്പരയിലെ പ്രേം ആണ് ഈ ആഴ്ചയിലെ പ്രമോ വീഡിയോയിൽ താരം. ഇതേവരെ ആരോടും വെളിപ്പെടുത്താത്ത പ്രണയം വെളിപ്പെടുത്തി പൗർണമിത്തിങ്കളിലെ പ്രേം!എന്ന ക്യാപ്ഷ്യനോടെയാണ് ഇത്തവണത്തെ പ്രമോ സോഷ്യൽ മീനിയയിൽ വൈറൽ ആകുന്നത്.ഡിജെ ആയ നന്ദിനിയും പ്രേമായി എത്തുന്ന വിഷ്ണു വി നായരും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് പ്രമോ പുറത്തുവിട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ