ആപ്പ്ജില്ല

ആരായിരുന്നു ദിലീപ്; അറിയേണ്ടതെല്ലാം! വീഡിയോ ഹിറ്റ്; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ!

ദിലീപിനെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും അറിയാനായി ചിലത്! ദിലീപിനെ കുറിച്ചുള്ള വീഡിയോ വൈറൽ ആകുന്നു; വീഡിയോയ്ക്ക് പിന്നിൽ ബാക് ബഞ്ചേഴ്‌സ്!

Samayam Malayalam 1 Jan 2020, 9:09 am
സിനിമയില്ലാതെ ദിലീപിന് ജീവിതമില്ല! സരിഗമപ വേദിയിലെത്തിയ ദിലീപിന് ഉഗ്രൻ സർപ്രൈസാണ് ടീം ബാക്ക് ബഞ്ചേഴ്സ് കാഴ്ച വച്ചത്. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മറ്റേകാനായിട്ടാണ് ജനപ്രിയ നായകൻ വേദിയിലെത്തിയത്. നിരവധി സർപ്രൈസുകൾ ഒരുക്കി വച്ചുകൊണ്ടാണ് ദിലീപിനെ വേദിയിലേക്ക് എത്തിച്ചത്. പിന്നീടങ്ങോട്ട് ആലുവാക്കാരൻ ഗോപാലകൃഷ്ണനിൽ തുടങ്ങി ദിലീപിൽ എത്തി നിൽക്കുന്ന യാത്രയിലെ നല്ല ഏടുകൾ മത്സരാർത്ഥികൾ ദിലീപിനായി ഒരുക്കി.
Samayam Malayalam Dileep


നിരവധിയാളുകളാണ് ദിലീപ് ഉൾപ്പെട്ട വീഡിയോയ്ക്ക് അഭിപ്രായവുമായി എത്തിയത്. ചില ആളുകൾ അനുകൂലിച്ചും മറ്റ് ചിലർ പ്രതികൂലിച്ചും രംഗത്തെത്തി.

READ ALSO: അവതാരങ്ങളുടെ തമ്പുരാൻ വീണ്ടും വരുമ്പോൾ; ഷെയ്ൻ ബിഗ് ബോസിലേക്കോ!

മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് എത്തിയ ദിലീപ് ഇന്ന് ജനപ്രിയ നായകൻ എന്നാണ് അറിയപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ