ആപ്പ്ജില്ല

കടം കാരണം പട്ടിണിയിലായിരുന്നു; നാല് മക്കളെയും അദ്ദേഹത്തെയും നോക്കേണ്ട ഉത്തരവാദിത്വം എനിക്കായിരുന്നു; ശാന്തി

ഞങ്ങൾക്ക് നാല് മക്കൾ ആണെന്നോ അവർക്ക് എന്തെങ്കിലും കരുതി വയ്ക്കണമെന്നോ അദ്ദേഹത്തിന് ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് ദേഷ്യമാകും- ശാന്തി!

Samayam Malayalam 5 Feb 2023, 11:46 am
തമിഴ്- മലയാളം സിനിമ, സീരിയലുകളിൽ സജീവ സാന്നിധ്യമായിരുന്നു ശാന്തി വില്യംസ്. മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ ജെ വില്യംസ് ആയിരുന്നു നടിയുടെ ഭർത്താവ് . വില്യംസുമായുള്ള വിവാഹം താന്‍ ഒട്ടും ഇഷ്ടപ്പെട്ട് നടന്നതായിരുന്നില്ല എന്ന് അടുത്തിടെ താരം പറയുകയുണ്ടായി. ഇപ്പോഴിതാ വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങി വന്നതിനെ കുറിച്ചും, ജീവിതത്തിൽ ദാരിദ്ര്യം അനുഭവിച്ചതിനെക്കുറിച്ചും പറയുകയാണ് ശാന്തി.
Samayam Malayalam Shanthi Williams


ശാന്തിയുടെ വാക്കുകൾ

കണ്ണൂരിൽ വച്ചായിരുന്നു വിവാഹം. വില്യേട്ടന്റെ ഒരു സഹോദരന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം നടക്കുന്നത്. വിവാഹം കഴിയുന്നത് വരെ അദ്ദേഹത്തിന്റെ സ്വഭാവം വളരെ നല്ല രീതിയിൽ ആയിരുന്നു. പിന്നെ അത് കഴിഞ്ഞിട്ട് വർക്കിന്റെ ടെൻഷൻ ഒക്കെയും വീട്ടിൽ വന്നിട്ട് എന്നോട് ആയിരുന്നു കാണിക്കുന്നത്. അത് അറിയുന്നതുകൊണ്ടുതന്നെ ഞാൻ മിണ്ടാതെ ഇരിക്കും. അതുകൊണ്ടായിരുന്നു ഒരു 25 വര്ഷം ഞങ്ങളുടെ ജീവിതം പോയത്. അത്രയും വർഷങ്ങൾ എന്താ ഞാൻ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല- അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശാന്തി പറയുന്നു.
ALSO READ: കല്യാണം കഴിക്കാതെ ഇങ്ങനെ കെട്ടിപ്പിടിച്ചും, ഉമ്മ വച്ചും നടന്നോ, പേര് ദോഷം കൾപ്പിക്കാൻ; വിമർശനത്തിന് മറുപടിയുമായി ഗോപി


വളരെ ഷോർട്ട് ടെംപെർഡ് ആണ് അദ്ദേഹം. എന്നാൽ സഹായിക്കാൻ ഏറെ മനസ്സുള്ള ആള്. സിനിമയിൽ നിന്നും നേടിയത് എല്ലാം സിനിമയിൽ തന്നെ നൽകിയ ആള് കൂടിയാണ് വില്യംസ്. ഒടുവിൽ സിനിമയ്ക്ക് വില്യംസിനെ വേണ്ടാതെ ആയപ്പോഴാണ് ശാന്തി അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത്.

ഒരു സമയത്ത് അഞ്ചു ലക്ഷം രൂപ വരെ തന്റെ ഭർത്താവ് പ്രതിഫലം വാങ്ങിയിരുന്നു. എന്നാൽ സിനിമ പിടിച്ചു അതെല്ലാം പോയി. എന്നാൽ ഒരു 86 മുതൽ അടിക്കടി പരാജയം മാത്രമായി. ഉണ്ടായിരുന്ന കാശെല്ലാം അങ്ങനെ ആണ് പോകുന്നത്. എന്റെ പേരിൽ അച്ഛൻ വാങ്ങി തന്ന ഒരു വീടുണ്ടായിരുന്നു അത് വരെ ജപ്തിയിൽ പോയി.

പിന്നീട് വാടകവീട്ടിൽ ആയിരുന്നു താമസം. അദ്ദേഹത്തിന് വയ്യാതെ ആയപ്പോഴാണ് ഞാൻ അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത്. തമിഴിൽ കുറച്ചു ഓഫറുകൾ വന്നു തുടങ്ങി അങ്ങനെ അവിടെ സജീവമായി. ഞാൻ ഉണ്ടാക്കുന്ന കാശിൽ ഒരു ഏറിയ പങ്കും അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ചിലവാക്കണം. ദാരിദ്ര്യം എന്ന് പറഞ്ഞാൽ അതിന്റെ അങ്ങേ അറ്റം വരെ ഞങ്ങൾ പോയി. അദ്ദേഹത്തിന്റെ കാര്യം മാത്രമല്ല നാല് മക്കളെയും നോക്കേണ്ട ഉത്തരവാദിത്വവും എനിക്ക് ആയിരുന്നു. ഒരു പത്തു വര്ഷം അദ്ദേഹത്തെ ഞാൻ നോക്കി. പിന്നെയും കടം ആയി. വലിയ സേവിങ്സ് ഒന്നും ഉണ്ടായില്ല എന്നതാണ് സത്യം. - ശാന്തി പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ