ആപ്പ്ജില്ല

'ആത്മാർത്ഥതക്ക് മെഡലുണ്ടെങ്കിൽ ഗോൾഡ് ഇങ്ങക്കു തന്നെ, വേണ്ടകാലത്ത്, വേണ്ടനേരത്ത് കൃത്യമായി വന്ന് കൈതന്നു ഞെട്ടിക്കുന്നു, വലിയ സപ്പോർട്ട് സിസ്റ്റം, മകളുടെ പ്രിയങ്കരൻ'; പ്രിയതമനെ കുറിച്ച് സിതാര പറയുന്നു

പ്രിയപ്പെട്ടവന് സിതാര കുറിച്ച ആശംസയാണ് ശ്രദ്ധ നേടുന്നത്

Samayam Malayalam 7 Sept 2021, 1:31 pm
സംഗീതപ്രേമികരുടെ പ്രിയപ്പെട്ട പാട്ടുകാരിയാണ് സിത്താര കൃഷ്ണകുമാർ. പാട്ടുകൊണ്ടും പെരുമാറ്റം കൊണ്ടും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സിത്താരയുടെ ഓരോ ഗാനവും സംഗീത പ്രേമികൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. സംഗീത രംഗത്ത് സജീവമാണെങ്കിലും ഇപ്പോൾ സിത്താര മലയാളികളുടെ തഗ് സ്റ്റാർ കൂടിയാണ്. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ 4 എന്ന സംഗീത റിയാലിറ്റി ഷോയുടെ വിധികർത്താവായായി കേരളത്തിന്റെ മുഴുവൻ സിത്തുമണിയായി മാറിയ ഗായികയുടെ തഗ്ഗുകൾ വേറെ ലെവലാണെന്നാണ് ആരാധകരും പറയുന്നത്. സ്വതസിദ്ധമായ സംസാരശൈലിയിലൂടെയാണ് മുൻപ് ടോപ് സിംഗറിലും ജഡ്ജായി എത്തിയിരുന്നു.
Samayam Malayalam singer sithara krishnakumars facebook post about her husband dr sajish on his birthday
'ആത്മാർത്ഥതക്ക് മെഡലുണ്ടെങ്കിൽ ഗോൾഡ് ഇങ്ങക്കു തന്നെ, വേണ്ടകാലത്ത്, വേണ്ടനേരത്ത് കൃത്യമായി വന്ന് കൈതന്നു ഞെട്ടിക്കുന്നു, വലിയ സപ്പോർട്ട് സിസ്റ്റം, മകളുടെ പ്രിയങ്കരൻ'; പ്രിയതമനെ കുറിച്ച് സിതാര പറയുന്നു

Also Read: 'താങ്കൾ എനിക്ക് എത്രത്തോളം വിലമതിക്കാനാകാത്തതാണ് എന്ന് താങ്കൾക്ക് അറിയില്ല, എന്റെ കയ്യിൽ ഇതിലും മികച്ച ഒരുമിച്ചുള്ള ഒരു ഫോട്ടോ ഇല്ല'; ഇക്കയുടെ പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന് പങ്കുവെച്ച ചിത്രത്തോടൊപ്പം പൃഥ്വി കുറിച്ചത്!


സിതാര

ഇപ്പോഴിതാ സിതാര തൻ്റെ പ്രിയതമന് പിറന്നാളാശംസ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഡോക്ടർ സജീവാണ് സിതാരയുടെ ഭർത്താവ്. ഇരുവരും ചേർന്ന് കൊച്ചിയിൽ ഒരു കഫെയും നടത്തുന്നുണ്ട്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ഇരുവരുടെയും പഠനം. ഇവരുടെ പ്രണയകഥയെ പറ്റി സിതാര പറയുന്നത് ഇങ്ങനെയാണ്. 'ഇനി കഴിച്ചില്ലെങ്കിൽ എല്ലാരും പിടിച്ചു കെട്ടിക്കും എന്ന അവസ്ഥയായിരുന്നു. അപ്പോൾ അങ്ങനെ ഒരു പ്രൊപ്പോസൽ ആയി അച്ഛന്റെ അടുത്താണ് സംസാരിച്ചത് ആദ്യം . ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആണ് ഗ്രാജുവേഷൻ ചെയ്തിട്ടുള്ളത്. ആ സമയത്ത് യൂണിവാഴ്‌സിറ്റി കലാതിലകം ഒക്കെ ആയിരുന്നു ഞാൻ. അന്ന് ചേട്ടൻ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും സിൻഡിക്കറ്റ് മെമ്പറും ഒക്കെ ആയിരുന്നു'

പൊളിറ്റിക്‌സിൽ ആക്റ്റിവേറ്റ് ആയിരുന്നു

'സ്ഥിരം പൊളിറ്റിക്‌സിൽ ആക്റ്റിവേറ്റ് ആയിരുന്നു അന്ന് ചേട്ടൻ. സജീഷ് കോഴ്സ് കഴിഞ്ഞു വിവാഹത്തെകുറിച്ച് ആലോചിക്കേണ്ട സമയം ആയിരുന്നപ്പോഴാണ് സിത്താരയുമായുള്ള വിവാഹാലോചനയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്' എന്നും സിതാര പറഞ്ഞിരുന്നു. ഞാൻ ഇത് പ്രണയകഥ എന്ന് പറയും, എന്നാൽ സിത്താര ഇപ്പോഴും അറേഞ്ച്ഡ് വിവാഹം എന്നെ പറയൂ. സത്യത്തിൽ പ്രണയം ഞങ്ങൾ തുടങ്ങുന്നത് വിവാഹം നിശ്ചയിച്ചു കഴിഞ്ഞ സമയത്താണ്. വിവാഹത്തെ കുറിച്ചും പ്രണയത്തെക്കുറിച്ചും സജീഷ് സംസാരിച്ചത് ഇങ്ങനെയായിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവൻ്റെ പിറന്നാൾ ദിനത്തിൽ സിതാര ഫേസ്ബുക്കിലൂടെ നൽകിയ ആശംസാകുറിപ്പാണ് ശ്രദ്ധ ന്ടുന്നത്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

ഈ ചങ്ങായി അടിപൊളിയാണ്

'ഇതിലോരോ കാലത്തിലും സമയത്തിലും ഓരോരോ മട്ടിലും മാതിരിയിലും ആണ് ഞാൻ... സങ്കടം, സന്തോഷം, വിഷാദം, ആഹ്ലാദം, അമിതാവേശം മാറി മാറി അങ്ങനെ ... അപ്പോഴൊക്കെയും പാറ പോലെ മാറാതെ ഇരിക്കണ ഈ ചങ്ങായി അടിപൊളിയാണ്!!!ആത്മാർത്ഥതക്ക് മെഡലുണ്ടെങ്കിൽ ഗോൾഡ് ഇങ്ങക്കുതന്നെ!!! വേണ്ടകാലത്ത്, വേണ്ടനേരത്ത് കൃത്യമായി വന്ന് കൈതന്നു ഞെട്ടിക്കുന്ന ഈ സുജായിക്കെന്റെ പിറന്നാൾ സ്നേഹം!!! You are a blessing to your friends and dear ones!! @drsajishm #happybirthday #muchlove #prayers #supportsystem #daughtersdearest'

ഒരേ മനസ്സോടെ

തുടർന്ന് നിരവധി പേരാണ് സിതാരയുടെ ഭർത്താവിന് ആശംസയുമായി എത്തുന്നത്. തൻ്റെ മൂഡ് ഓരോ സമയത്തും ഓരോന്നാണ് എന്നും അപ്പോഴൊക്കെ ഒരേ മനസ്സോടെ കൂടെ നിൽക്കുന്ന ഭർത്താവ് അടിപൊളിയാണ് എന്നും ആത്മാർത്ഥതയ്ക്ക് മെഡലുണ്ടെങ്കിഷ അതിലെ ഗോൾഡ് തന്നെ അർഹതപ്പെട്ട ആളാണ് ഭർത്താവെന്നും സിതാര പറഞ്ഞിരുന്നു. വേണ്ടപ്പോഴൊക്കെ വേണ്ടപോലെ വന്ന് കൈതന്ന് ഞെട്ടിക്കാറുണ്ടെന്നും സജീഷിൻ്റെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊക്കെ സജീഷൊരു അനുഗ്രഹമാണെന്നും വലിയ സപ്പോർട്ടിങ് സിസ്റ്റമാണെന്നും മകളുടെ പ്രിയപ്പെട്ടവനാണെന്നുമൊക്കെ സിതാര കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ