ആപ്പ്ജില്ല

ആ ചിടുങ്ങിന്റെ കൂടെ നിക്കുമ്പോ നിങ്ങൾക്ക് ഒരിത്തിരി ചിരി കൂടുതൽ അല്ലേ; അച്ഛനോടും അമ്മയോടും സിത്തു!

പെരുമാറ്റത്തിലും ആലാപനത്തിലും, എഴുത്തിലും എല്ലാം വ്യത്യസ്‍തത പുലർത്തുന്ന താരമാണ് സിത്താര കൃഷ്ണകുമാർ. സിത്താര മാത്രമല്ല, മകൾ സായുവും, ഭർത്താവ് സജീഷും കുടുംബവും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആണ്. ലോക് ഡൌൺ സമയത്തു വിവിധ പോസ്റ്റുകളിലൂടെയാണ് പ്രേക്ഷകരുടെ മുന്പിലേക്ക് സിത്താര എത്തിയത്. മാത്രമല്ല കുടുംബ വിശേഷങ്ങളും താരം പങ്ക് വച്ചിരുന്നു.അടുത്തിടെ മകൾക്കായി താരം പങ്ക് വച്ച പിറന്നാൾ ആശംസയും ഏറെ വൈറൽ ആയിരുന്നു. താരം പങ്ക് വയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെവേഗമാണ് ആളുകൾ ഏറ്റെടുക്കുക. ഇപ്പോൾ താരം പങ്ക് വച്ച ഒരു വീഡിയോയും ചിത്രങ്ങളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Samayam Malayalam 22 Jun 2020, 1:51 pm

Samayam Malayalam singer sithara krishnakumars fathers day special song
ആ ചിടുങ്ങിന്റെ കൂടെ നിക്കുമ്പോ നിങ്ങൾക്ക് ഒരിത്തിരി ചിരി കൂടുതൽ അല്ലേ; അച്ഛനോടും അമ്മയോടും സിത്തു!

എന്റെ അച്ഛകുട്ടന് ഒരു സമ്മാനം!

എന്റെ അച്ഛകുട്ടന് ഒരു സമ്മാനം എന്ന് പറഞ്ഞു താരം പങ്ക് വച്ച കുറിപ്പും പാട്ടും ഏറെ വൈറൽ ആയിരുന്നു. മനോഹരമായ വരികളിലൂടെ അച്ഛനും മകളും ഞങ്ങളുടെ മനസ്സിനെ സ്പർശിച്ചു എന്നാണ് ആരാധാകർ പറയുന്നത്. തന്റെ വളർച്ചയുടെ ഓരോ ഘട്ടവും വീഡിയോയിലൂടെ വരച്ചുകാട്ടുന്നുണ്ട്..

'ഇന്നലെ അച്ഛനോട് ഒരു പാട്ട് പാടി അയച്ചുതരാൻ പറഞ്ഞപ്പോൾ, വെറുതെ വാട്സാപ്പിൽ പാടി അയച്ചുതന്നതാണ് ഈ പാട്ട്. ആദ്യമായി അച്ഛൻ ഒരു ലളിതഗാന മത്സരത്തിനായി എന്നെ പഠിപ്പിച്ച പാട്ടാണ് ഇത്' എന്ന് പറഞ്ഞുകൊണ്ടാണ് മനോഹരമായ ഗാനം താരം പങ്ക് വച്ചത്.

താരത്തിന്റെ വാക്കുകളിലൂടെ,

എന്റെ പാട്ടുവന്ന വഴിയാണ് അച്ഛൻ!

എന്റെ പാട്ടുവന്ന വഴിയാണ് അച്ഛൻ !! ഒരുപക്ഷെ പഠിപ്പിലും ജോലിത്തിരക്കിലും പെട്ടുപോവാതെ, പാട്ടിന്റെ വഴിയിൽ പോയിരുന്നെങ്കിൽ നല്ല മുത്തുപോലത്തെ പാട്ടുകാരൻ ആവുമായിരുന്നു അച്ഛൻ !! അതിൽ അച്ഛന് ഇത്തിരി സങ്കടം ഉള്ളതായി എനിക്ക് തോന്നിയിട്ടും ഉണ്ട് !! ആ സങ്കടം തീർക്കൽ കൂടിയായിരുന്നു എന്നെ മുഴുവനായും കലയിലേക്ക് തിരിച്ചു വിടാനുള്ള അമ്മയുടെയും അച്ഛന്റെയും ആവേശം !! ഇന്നും അച്ഛന്റെ മുന്നിൽ പാടാൻ ഒരു വെപ്രാളം ആണ്, തെറ്റ് കണ്ടുപിടിക്കലാണ് മൂപ്പരുടെ "മെയിൻ" !! എന്തായാലും അച്ഛൻ ദിവസവും, സംഗീതദിനവും ഒരുമിക്കുന്ന ഇന്ന് എന്റെ അച്ഛകുട്ടന് ഒരു സമ്മാനം!

ഇപ്പോൾ വൈറലാകുന്നത് മറ്റൊരു ഫോട്ടോ!

എന്താ അച്ഛാ, അമ്മേ... ആ ചിടുങ്ങിന്റെ കൂടെ നിക്കുമ്പോ നിങ്ങൾക് ഒരിത്തിരി ചിരി കൂടുതൽ ഉള്ള പോലെ എന്ന ചോദ്യവുമായിട്ടാണ് തനിക്കും സായുവിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ട് സിത്താര കുറിച്ചത്. എന്തായാലും ഇരു കുറിപ്പുകളും, പാട്ടും ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

Youtube-Happy Father's Day | A Musical Tribute to Dr. K. M Krishnakumar | #FathersDay #WorldMusicDay

ആര്‍ട്ടിക്കിള്‍ ഷോ