ആപ്പ്ജില്ല

ഇവർ തമ്മിലുള്ള ബന്ധം എന്താണ്; അനുവിനോട് ആരാധകർ; മറുപടി!

പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് നടിയും, സ്റ്റാർ മാജിക് താരവുമായ അനുമോൾ പങ്ക് വച്ച ഒരു വീഡിയോ ആണ്!

Samayam Malayalam 22 Dec 2020, 4:38 pm
ബിഗ് ബോസിലെ മിന്നും താരമായിരുന്നു ഷിയാസ് കരീമെങ്കിൽ പ്രേഷകരുടെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഇരുവരുടെയും സൗഹൃദം പ്രേക്ഷകർക്ക് അറിയാവുന്നതും ആണ്. സ്റ്റാർ മാജിക്കിൽ എത്തിയ ശേഷമാണ് ലക്ഷ്മിയും ഷിയാസും തമ്മിലുളള സുഹൃദ് ബന്ധത്തെക്കുറിച്ചു കൂടുതൽ ചർച്ചകൾ നടക്കുന്നത്.
Samayam Malayalam lakshmi nakshaathra


ശേഷം, ഷിയാസും കുടുംബവും ലക്ഷ്മി നക്ഷത്രയുടെ യൂ ട്യൂബ് ചാനലിൽ എത്തിയ നിമിഷങ്ങളും അതിവേഗം ആണ് വൈറൽ ആയി മാറിയത്. ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് അനുമോൾ പങ്ക് വച്ച വീഡിയോ ആണ്.

ALSO READ: പാരമ്പര്യം തുടർകഥ; ശ്രേഷ്ഠയുടെയും ശ്വേതയുടെയും ചിത്രത്തിന് എംജിയുടെ അഭിപ്രായം!
ഷിയാസും ലക്ഷ്മിയും തമ്മിലുള്ള ഫണ്ണി മൊമന്റ് ആണ് അനു പങ്ക് വച്ചത്. വീഡിയോയിൽ ലക്ഷ്മിയെയും ഷിയാസിനെയും ലവ് റിയാക്ഷൻ ഇട്ടുകൊണ്ട് അനു ടാഗും ചെയ്തിട്ടുണ്ട്. മറുപടി കമന്റുമായി ഷിയാസ് രംഗത്ത് വരികയും ചെയ്തു. താരങ്ങളുടെ പ്രതികരണവും വീഡിയോയും കണ്ടതോടെ, നിരവധി സംശയങ്ങളും, ചോദ്യങ്ങളും ഉയർത്തി ആരാധകരും രംഗത്ത് വന്നു.

ALSO READ: വിവാഹ വാർത്ത ശരി തന്നെ; രേഖ രതീഷ് മുൻകൈയെടുത്ത വിവാഹം; വിവാഹത്തെക്കുറിച്ചുള്ള പ്രതികരണവുമായി താരങ്ങൾ

ഇവർ തമ്മിൽ എന്താ ബന്ധം, ഷിയാസിന് ലക്ഷ്മിയെ വിവാഹം കഴിച്ചൂടെ തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ഉയർന്നുവന്നത്. എന്നാൽ വീഡിയോ പങ്ക് വച്ച അനു മറുപടി നൽകാതായതോടുകൂടി മൂന്നു താരങ്ങളുടെയും ആരാധകർ തന്നെ മറുപടികൾ നൽകി തുടങ്ങി. ലക്ഷ്മിയും ഷിയാസും സുഹൃത്തുക്കൾ ആണ്, ഇരുവരും സഹോദരങ്ങളെ പോലെയാണ് തുടങ്ങി നല്ല അഭിപ്രായങ്ങൾ ആണ് ഫാൻസ്‌ പങ്ക് വയ്ക്കുന്നത്.

വീഡിയോ കാണാം:
View this post on Instagram A post shared by Anukutty (@anumol_rs_karthu_)

ആര്‍ട്ടിക്കിള്‍ ഷോ