ആപ്പ്ജില്ല

സ്റ്റാർമാജിക്കുകാരിക്ക് യൂറോപ്യൻ വരൻ: കളരി പഠിക്കാനെത്തിയ ആള് അഭിമുരളിക്ക് സ്വന്തമായതെങ്ങനെ; പ്രണയ-വിവാഹ വിശേഷങ്ങൾ!

മാസിഡോണിയക്കാരനും, സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ഡിയാനുമായിട്ടാണ് അഭിയുടെ വിവാഹം കഴിഞ്ഞത്!

Samayam Malayalam 23 Oct 2022, 5:31 pm
സ്റ്റാർമാജിക്ക് റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അഭി മുരളി. മോഡലിങ്, നൃത്തം, കളരി, അഭിനയം,ബോക്സിങ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അഭി കുറച്ചുകാലമായി ഷോയിൽ എത്താറുണ്ടായിരുന്നില്ല. അടുത്തിടെയാണ് താരത്തിന്റെ എൻകേജ്മെന്റ് വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മലയാളിയല്ലേ താരത്തിന്റെ വരൻ എന്ന സംശയം അന്നേ ആരാധകർക്ക് ഉണ്ടായി. ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ച് പറയുകയാണ് അഭി. ALSO READ: ഉത്തരയുടെ വരൻ ആദിത്യ മലയാളിയല്ലേ; മൂത്തമകൾ ഉത്തരയോ കീർത്തനയോ! താൻ അമ്മായി അമ്മ ആകാൻ പോകുന്നുവെന്ന് ആശാ ശരത്; ആഘോഷത്തിമിർപ്പിൽ കുടുംബം
Samayam Malayalam starmagic fame abhi murali got married with dejan viral video
സ്റ്റാർമാജിക്കുകാരിക്ക് യൂറോപ്യൻ വരൻ: കളരി പഠിക്കാനെത്തിയ ആള് അഭിമുരളിക്ക് സ്വന്തമായതെങ്ങനെ; പ്രണയ-വിവാഹ വിശേഷങ്ങൾ!


​എങ്ങനെയാണ് ഡിയാനെ പരിചയം

തനിക്കൊരു ഫോറിനറെ വിവാഹം കഴിക്കണമെന്ന് വലിയ ആഗ്രഹം ആയിരുന്നു എന്ന് പറയുകയാണ് അഭി മുരളി. ഒരിക്കൽ ഡിയാനും സഹോദരിയും കൂടി തന്റെ കളരിയിൽ വന്നു. സാധാരണ ദമ്പതികൾ ആണ് ചികിത്സയ്ക്കായി കളരിയിൽ വരിക ഇവർ വന്നപ്പോൾ അതിശയമായി. ആദ്യത്തെ നോട്ടത്തിൽ തന്നെ പുള്ളിയെ തനിക്ക് ഇഷ്ടം ആയി എന്ന് പറയുകയാണ് അഭി.

എന്നെ കൂടി കൊണ്ടുപോകാമോ

ഒരിക്കൽ കളരി ഡോക്യൂമെന്ററി ഷൂട്ട് ചെയ്യാൻ പോയപ്പോൾ അവിടെ അഞ്ചാറ് പേരെ ഡിയാൻ ഉറുമി കൊണ്ട് വീശിയടിക്കുന്നത് താൻ കണ്ടുവെന്നും അഭി പറയുന്നു. പിന്നെ തങ്ങൾ തമ്മിൽ മിണ്ടി തുടങ്ങിയപ്പോൾ എന്നെ കൂടി മാസിഡോണിയയ്ക്ക് കൊണ്ട് പോകാമോ എന്ന് ചോദിച്ചു. അപ്പോൾ ടൂറിസ്റ്റ് ആയി കൊണ്ട് പോകാമോ എന്നാണ് ഡിയാൻ കരുതിയത്.- ചിരിച്ചുകൊണ്ട് അഭി പറഞ്ഞു.

കളരിയിൽ വീണുപോയി

കളരിയിൽ പോകാത്ത താൻ എന്നും കളരിയിൽ പിന്നെ പോകാൻ തുടങ്ങി. പ്രൊഫൈൽ അറിയാം എങ്കിലും എങ്ങനെ മെസേജ് ചെയ്യും എന്ന് കരുതി ഒരു ചിത്രം ടാഗ് ചെയ്തു. പിന്നീട് അത് വാട്സാപ്പിലെക്ക് ബന്ധം വളർന്നു. ആള് കളരി കളിക്കും എന്ന് അറിയില്ലായിരുന്നു. അങ്ങനെയാണ് താൻ വീണു പോയതെന്നും അഭി പറയുന്നു.

ഇനിയും ഒന്ന് കൂടി

ഡിയാനെ പരിചയപ്പെട്ടപ്പോൾ തന്നെ വീട്ടിൽ പറഞ്ഞിരുന്നു. ആദ്യം വീട്ടിൽ ടെൻഷൻ ആയെങ്കിലും പിന്നീട് ഡിയാനും സഹോദരിയും വീട്ടിലേക്ക് വന്നു അഭിയും തന്റെ കൂടെ വരികയാണ് എന്നും അറിയിച്ചു. ഇപ്പോൾ തങ്ങൾ ഇരുവരും വിവാഹിതരായെങ്കിലും കേരളത്തിൽ വച്ച് ജനുവരിയിൽ എല്ലാവരെയും അറിയിച്ചുകൊണ്ട് ഒരു ഫങ്ഷനും ഉണ്ടായിരിക്കുമെന്നും അഭി മുരളി സ്റ്റാർമാജിക്കിൽ വച്ച് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ