ദൂരദർശനിൽ തുടക്കം
ദൂരദർശനിൽ ഷോകൾ അവതരിപ്പിച്ചുകൊണ്ടാണ് വിജയ് തന്റെ കരിയർ ആരംഭിച്ചത്. ഇതിനിടയിൽ തനിക്ക് നിരവധി സെലിബ്രിറ്റികളുമായി അഭിമുഖങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും തന്റെ കരിയറിന്റെ ആദ്യഘട്ടത്തിലെ അനുഗ്രഹങ്ങളിലൊന്നാണ് അതെന്നും വിജയിയുടെ വാക്കുകള്‍.
'സ്വാദ്' ബ്രേക്കായി
അതിന് പിന്നെ ചില ചെറിയ കേബിൾ ടിവി ചാനലുകളിൽ ഭാഗ്യം പരീക്ഷിച്ചു നോക്കി. പിന്നീട്, ഫുഡ് ആൻഡ് ട്രാവൽ ഷോ 'സ്വാദ്' വലിയൊരു ബ്രേക്കായി. ഷോ ഏകദേശം 13 വർഷത്തോളം തുടർന്നു, ആളുകൾ എന്നെ ആ ഷോയുടെ മുഖമായി തിരിച്ചറിഞ്ഞു, വിജയ് പറയുന്നു.
കാവ്യയുമൊത്ത് ആദ്യ അഭിമുഖം
അക്കാലത്ത് തന്റെ കരിയറിലെ ഒട്ടും മറക്കാനാവാത്ത ഒരു അനുഭവത്തിന്റെ തുടക്കമുണ്ടായതിനെ കുറിച്ച് വിജയ് പറഞ്ഞിരിക്കുകയാണ്. 2000-ൽ നടി കാവ്യ മാധവനുമായുള്ള ഒരു അഭിമുഖം നടത്തി. ഒരു അഭിമുഖ സംഭാഷകനെന്ന നിലയിൽ ഇന്നും ഇപ്പോഴും അത് വിലമതിക്കുന്നു. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഞാൻ അന്ന് അഭിമുഖം നടത്തിയത്, വിജയ് പറയുന്നു.
കാവ്യ തുറന്നു പറഞ്ഞിരുന്നു
കമ്പ്യൂട്ടറുകളെക്കുറിച്ചോ ഇമെയിലുകളെക്കുറിച്ചോ ഒന്നും ചോദിക്കരുതെന്ന് ആദ്യം കാവ്യ തുറന്നു പറഞ്ഞിരുന്നു. കേരളത്തിൽ അപ്പോൾ ഇൻറര്‍നെറ്റ് ട്രെൻഡ് ആകുന്നേയുള്ളൂ. അന്ന് ആ അഭിമുഖം കഴിഞ്ഞു. ഒരു ഫ്രീ വീൽ ചാറ്റായിരുന്നു അത്, വിജയിയുടെ വാക്കുകള്‍.
ഞാൻ ഞെട്ടിപ്പോയി
വർഷങ്ങൾക്ക് ശേഷം 2016 ൽ കാവ്യയുടെ ആകാശവാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചു. അതിശയകരമെന്നു പറയട്ടെ, കാവ്യ എന്നെ ഓര്‍ത്തെടുത്തു. മാത്രമല്ല ഞങ്ങളുടെ അന്നത്തെ അഭിമുഖം ഓർക്കുകയും ചെയ്തു. ഞാൻ ഞെട്ടിപ്പോയി, വിജയ് പറഞ്ഞു.
സൂപ്പർ ബമ്പർ
'സൂപ്പർ ബമ്പർ' ഗെയിം ഷോയിലൂടെയും വിജയ് പ്രിയങ്കരനാണ്. വിജയ്യുടെ കരിയറിലെ ഏറ്റവും മികച്ച ഒന്നായിരുന്നു അത്. 2 വർഷത്തിലേറെയായി ആയിരത്തിലേറെ വേദികളിൽ വിജയ് സൂപ്പർ ബമ്പർ അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പർ 4 ഷോയിൽ ഏറെ തന്മയത്വത്തോടെയാണ് വിജയ്യുടെ അവതരണം.