ആപ്പ്ജില്ല

നിങ്ങൾക്കും ഹോട്ട് സീറ്റിൽ എത്താം; കോടീശ്വരനിലേക്ക് മൊബൈൽ വഴിയും എൻട്രി!

നിങ്ങൾക്കും ആകാം കോദടീശ്വരനിൽ പ്രേക്ഷകർക്ക് ഹോട്ട് സീറ്റിലേക്ക് എത്താൻ പുതിയ അവസരം ഒരുങ്ങുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം!

Samayam Malayalam 17 Dec 2019, 5:27 pm
കെട്ടിലും മട്ടിലും പുതിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആരംഭിച്ച കോടീശ്വരൻ പരിപാടിയുടെ പുതിയ പ്രമോ കൂടുതൽ ആകർഷണീയം ആകുന്നു.ഓരോ എപ്പിസോഡും മുടങ്ങാതെ കാണാനാണ് പ്രമോയിലൂടെ ചാനൽ പറയുന്നത്. മുടങ്ങാതെ എപ്പിസോഡുകൾ കാണുന്നത് വഴി ഹോട്ട് സീറ്റിലേക്ക് എത്താൻ സാധാരണ പ്രേക്ഷകർക്കും സാധിക്കും എന്നാണ് കോടീശ്വരന്റെ പുതിയ പ്രമോ സൂചിപ്പിക്കുന്നത്.
Samayam Malayalam Ningalkkum Aakaam Kodeeshwaran


സംപ്രേക്ഷണത്തിനൊപ്പം നിങ്ങളുടെ മൊബൈലിൽ വരുന്ന ചോദ്യങ്ങൾക്കുള്ള ശരിയുത്തരങ്ങൾ വഴി ഹോട്ട് സീറ്റ് പോയിന്റ് നിലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോട്ട് സീറ്റിലേക്ക് എത്താൻ ആകും.

ഈ അവസരം ഡിസംബർ 16 മുതൽ ഫെബ്രുവരി 13 വരെയാകും എന്ന് പ്രോമോ സൂചിപ്പിക്കുന്നു. അറിവിന്റെ വീഥിയിൽ ആരംഭിച്ച കോടീശ്വരന്റെ പുതിയ സീസൺ മനോരമയിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. അറിഞ്ഞൊരുത്തരം പുതിയൊരു തുടക്കം എന്ന ടാഗ് ലൈനിൽ ആണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. നടൻ സുരേഷ് ഗോപിയാണ് ഇത്തവണയും അവതാരക വേഷം കൈകാര്യം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ