ആപ്പ്ജില്ല

ചേച്ചിയ്ക്ക് ഇത്രയും കാമുകന്മാരോ? വലിയ ആളാകാൻ നോക്കിയ ആളുടെ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത മറുപടി നൽകി ഹിമ

സീ കേരളത്തിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ഹിമയും സുമിത്തും മിനി സ്‌ക്രീൻ പ്രേക്ഷരുടെ ഇടയിലേക്ക് എത്തുന്നത്. സിനിമ സ്വപ്നവുമായി നടന്ന സുമിത്തിന് എപ്പോഴും കൂട്ടായിരുന്നു ഹിമ.

Samayam Malayalam 23 Nov 2022, 1:59 pm
ഹിമ സുമിത്തിനെ ഒരു പ്രത്യേക ഇൻട്രോയിലൂടെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ടിക് ടോക്ക് ഉണ്ടായിരുന്ന സമയം മുതൽ തന്നെ ഹിമയും സുമിത്തും പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്. മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് റിയാലിറ്റി ഷോകളിലൂടെയെയാണ് ഹിമയും സുമിത്തും പ്രിയങ്കരർ ആയി മാറിയത്. ഇടക്കാലത്തു ബിഗ് സ്ക്രീനിലും ചുവടുവച്ച ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ആരാധകരോട് മിണ്ടാൻ മടികാണിക്കാത്ത ഇരുവരും അവരുടെ സംശയങ്ങളോട് പ്രതികരികുക പതിവാണ്. ALSO READ: ഇതിലും മനോഹരമായ എന്തുണ്ട്: ദീപയുടെ ജന്മദിനം അതി സുന്ദരമാക്കി അമാൻ; പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്ന്
Samayam Malayalam tik tok fame hima sumith reply goes viral on social media
ചേച്ചിയ്ക്ക് ഇത്രയും കാമുകന്മാരോ? വലിയ ആളാകാൻ നോക്കിയ ആളുടെ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത മറുപടി നൽകി ഹിമ


​തൃശൂർ സ്വദേശികൾ

തൃശൂർ സ്വദേശികളായ ഇരുവരും, യൂ ട്യൂബ് ചാനൽ വഴിയും ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞദിവസം ഹിമ പങ്കിട്ട ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. വീഡിയോ മാത്രമല്ല, ഒരാളുടെ സംശയത്തിന് ഹിമ നൽകിയ മറുപടിയും ശ്രദ്ധേയമാവുകയാണ് ഇപ്പോൾ. In Im4u Nagar എന്ന ക്യാപ്‌ഷനിൽ ഹിമ പങ്കിട്ട വീഡിയോയാണ് വൈറലായത്.

​ഹിമയുടെ മറുപടി

ചേച്ചിയ്ക്ക് ഇത്രയും കാമുകന്മാരോ? എന്ന ഒരാളുടെ കമന്റിനാണ് വളരെ മാന്യമായ രീതിയിൽ തന്നെ ഹിമ മറുപടി നൽകിയത്. എന്റെ അനുജന്മാർ ആണ് എന്നായിരുന്നു ഹിമയുടെ മറുപടി. അത് കലക്കി, വലിയ ആളാകാൻ നോക്കിയ ആളുടെ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത മറുപടിയാണ് അമ്മൂട്ടൻ നൽകിയത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

​ഫോട്ടോഷൂട്ടിലും

ഫോട്ടോഷൂട്ടിലും റീൽസിലും വെബ് സീരീസിലും ഒക്കെ ആയി സജീവമാണ് സുമിത്തും ഹിമയും.

അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനത്തിലും സുമിത്ത് എത്തിയിരുന്നു. അനുരാജ് പ്രൊഡ്യൂസ് ചെയ്ത് ദിനേശ് ദാമോദര്‍ എഴുതി സംവിധാനം ചെയ്യുന്ന ശക്തിമാന്‍ ശരവണന്‍ സിനിമയിൽ നായകൻ ആണ് സുമിത്.

മിക്കപ്പോഴും വൈറൽ

ടിക് ടോക്ക് ബാൻ ചെയ്യുന്നത് വരെ അതിലെ സൂപ്പർ സ്റ്റാറുകൾ ആയിരുന്നു ഹിമ-സുമിത് ജോഡികൾ. വിമർശനങ്ങൾ ആദ്യ കാലങ്ങളിൽ ഉണ്ടായെങ്കിലും പയ്യെ പയ്യെ ഇരുവരെയും മലയാളികൾ ഇരു കൈയും നീട്ടിയാണ് അംഗീകരിച്ചത്. ഇരുവരുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും വൈറൽ ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ