കണ്ടുമുട്ടിയത് അപ്പോൾ
ടിക് ടോക് ഉണ്ടായിരുന്ന സമയത്താണ് തങ്ങൾ കണ്ടുമുട്ടിയത് എന്ന് പറയുകയാണ് അമലും സുകന്യയും ഉടൻ പണത്തിലൂടെ. ഡെയിനിന്റേയും മീനാക്ഷിയുടെയും സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ഇരുവരും. ഞങ്ങൾ രണ്ടുപേരും ടിക് ടോക്കേഴ്സായിരുന്ന സമയത്താണ് പരസ്പരം അടുക്കുന്നത്. അതിന് കാരണമായത് ഒരു ലൈവ് ആയിരുന്നുവെന്നും ഇരുവരും പറയുന്നു.
ഞാൻ ആയിക്കോട്ടെ ഭാര്യ
ഒരുദിവസം ലൈവിൽ ഞാൻ പോകുന്ന സമയത്താണ് സുകന്യയും ലൈവിലേക്ക് ആഡ് ആകുന്നത്. ഞാൻ എന്റെ ഭാവി വധുവിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ പറഞ്ഞുകൊണ്ടിരുന്ന സമയത്താണ് സുകന്യ കൂടി അതിലേക്ക് എത്തുന്നത്. ഞാൻ ആയിക്കോട്ടെ ഭാര്യ, ഞാൻ അച്ഛനേം അമ്മയേയും അതുപോലെ നോക്കാം എന്ന്. ഒരുപാട് കമന്റ്സ് അന്ന് വന്നുവെങ്കിലും സ്ട്രൈക്ക് ചെയ്തത് സുകന്യയുടെ കമന്റ് ആയിരുന്നുവെന്നും ഇരുവരും പറയുന്നു.
ആദ്യമായി കാണുന്നത്
അന്ന് തന്നെ ഇൻസ്റ്റയിൽ സുകന്യയുടെ സന്ദേശവും ഉണ്ടായിരുന്നു, വാട്സ്ആപ് നമ്പർ തരാമോ എന്ന് ചോദിച്ചുകൊണ്ട്. അങ്ങനെ ആണ് നമ്പർ പരസ്പരം കൊടുക്കുന്നത്.അങ്ങനെ കുറേകാലം സംസാരിച്ചു. ഡിഗ്രി കഴിഞ്ഞിരിക്കുകയാണ് ജോലി ഒന്നും ആയിട്ടില്ല. എന്നാൽ ആ സമയത്ത് അമ്മയ്ക്ക് സുഖമില്ലാതെ ആയി, ജോലിക്ക് കയറുകയും ചെയ്തു. ഒരു പൂയം ഉത്സവത്തിന്റെ ഇടയിൽ വച്ച് കണ്ടുമുട്ടിയ കഥയും ഇരുവരും ഷോയിലൂടെ പറയുന്നു.
ഇടക്ക് ബ്രേക്കപ്പായി
ഇടക്ക് ബ്രേക്കപ്പായി എങ്കിലും വീണ്ടും ദൈവത്തിന്റെ നിയോഗം പോലെ ഒന്നായി. ടിക് ടോകിലൂടെ ഉള്ള പ്രണയം ആയതുകൊണ്ട് ആദ്യം സീരിയസ് ആയി എടുത്തിരുന്നില്ലെങ്കിലും പിന്നീട് ആണ് ആ ബന്ധം വലുതായതും വിവാഹത്തിലേക്ക് എത്തിയതും. വിവാഹത്തിനുശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടുകാർ ആദ്യം പിന്തുണച്ചിരുന്നില്ലെങ്കിലും പിന്നീട് എല്ലാം ശരി ആയെന്നും ഇരുവരും മുൻപ് പറഞ്ഞിട്ടുണ്ട്.
വീണ്ടും സന്തോഷം
ഇപ്പോൾ വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണ് സുകന്യ. ഇടക്ക് ഇവരുടെ യൂ ട്യൂബ് ചാനലിലൂടെ സുകന്യയുടെ അസുഖ വിവരത്തെക്കുറിച്ചൊരു വീഡിയോ ഇരുവരും പങ്കിട്ടിരുന്നു.
" ഏറ്റവും നല്ല കാര്യം ഒരു അസുഖത്തിൻ്റെ പേരിൽ അവളെ വേണ്ട എന്ന് വെച്ചില്ല. ഇനി അവളെ കരയിപ്പിക്കരുത്. ഇത് കാണുന്ന സ്നേഹിക്കുന്നവരോട് ഒന്ന് പറഞ്ഞോട്ടെ ആണിനെ ആയാലും പെണ്ണിനെ ആയാലും കുറേ കഴിഞ്ഞു വേണ്ട എന്ന് പറയാൻ ആണെങ്കിൽ അവരെ വേദനിപ്പിക്കാൻ ആണെങ്കിൽ പ്രണയിക്കരുത് എന്നാണ് ഇവരുടെ വീഡിയോയിൽ നിറയുന്ന കമന്റുകൾ".