ആപ്പ്ജില്ല

ശരീരത്തില്‍ കൈ വച്ച ആളുടെ കരണത്ത് നോക്കി ഒന്ന് കൊടുത്ത ആ സംഭവത്തെ കുറിച്ച് സുബി സുരേഷ് പറയുന്നു, അത് പത്രത്തില്‍ വാര്‍ത്തയായിരുന്നു

താനൊരു മൂശേട്ടയാണ് എന്നാണ് സുബി സുരേഷ് സ്വയം വിശേഷിപ്പിയ്ക്കുന്നത്. സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും ദേഷ്യം ആണെങ്കിലും അതിന്റെ എക്‌സ്റ്റന്റ് വരെ പോകും. പെട്ടന്ന് ദേഷ്യം വരും, പെട്ടന്ന് അത് തണുക്കുകയും ചെയ്യും. വീട്ടില്‍ വലിയ വഴക്ക് എല്ലാം നടന്ന് കഴിഞ്ഞാല്‍, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാല്‍ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാന്‍, സുബി സുരേഷ് പറഞ്ഞു.

Lipi 14 May 2022, 8:33 pm
ടെലിവിഷന്‍ പ്രേമികള്‍ക്ക് അധികം ആമുഖങ്ങള്‍ ആവശ്യമില്ലാത്ത നടിയാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലും കോമഡി ഷോകളില്‍ അവതാരികയായും സുബി എത്തി. സിനിമകളിലും സീരിയലുകളിലും കോമഡി ചെയ്ത് ആളുകളെ ചിരിപ്പിയ്ക്കുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അങ്ങനെ ഗൗരവം കാണിച്ച ഒരു സന്ദര്‍ഭത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണിപ്പോള്‍ നടി
Samayam Malayalam when subi suresh beats a man
ശരീരത്തില്‍ കൈ വച്ച ആളുടെ കരണത്ത് നോക്കി ഒന്ന് കൊടുത്ത ആ സംഭവത്തെ കുറിച്ച് സുബി സുരേഷ് പറയുന്നു, അത് പത്രത്തില്‍ വാര്‍ത്തയായിരുന്നു

​പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും

പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിയ്ക്കും എന്നും, അടി കൊടുക്കേണ്ട സാഹചര്യം ആണെങ്കില്‍ കൊടുക്കും എന്നും സുബി പറയുന്നു. അങ്ങനെ രണ്ട് മൂന്ന് പേരെ തല്ലിയ ചരിത്രവും സുബിയ്ക്ക് ഉണ്ടത്രെ. ജഗദീഷ് അവതരിപ്പിയ്ക്കുന്ന മഴവില്‍ മനോരമയിലെ പടം തരും പണം എന്ന ഷോയില്‍ വന്നപ്പോള്‍ അങ്ങനെ ഒരാളെ തല്ലിയ അനുഭവം സുബി വെളിപ്പെടുത്തി.

​ഒരു ചെറിയ വഴക്ക്

കുറച്ച് അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ്. ഒരു ഷോ ഞാന്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്നു. പ്രോഗ്രാം നടക്കുന്നതിന് ഇടെ സംഘാടകരും ഞങ്ങളുടെ ചില ആര്‍ട്ടിസ്റ്റുകളും തമ്മില്‍ എന്തോ വഴക്ക് നടന്നു. ആള്‍ക്കൂട്ടം കണ്ടിട്ടാണ് ഞാന്‍ അങ്ങോട്ട് പോയത്. ആളുകള്‍ കൂടി നില്‍ക്കുകയാണ്, ആള്‍ക്കാരെ വകഞ്ഞ് മാറ്റി ഞാന്‍ അവിടെ എത്തി.

​കിട്ടി കരണത്ത് ഒന്ന്

പ്രശ്‌നം എന്താണ് എന്ന് ചോദിച്ച് മനസ്സിലാക്കി പ്രതികരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് ആരോ ഒരാള്‍ ചുമലിലൂടെ കൈ ഇട്ടു. ആദ്യം ഞാന്‍, 'ശ്ശെ കയ്യെടുക്കടാ' എന്ന് പറഞ്ഞ് മാറ്റി. ഒന്ന് രണ്ട് തവണ തട്ടി മാറ്റിയപ്പോഴും ഇത് തന്നെ അവസ്ഥ. തിരിഞ്ഞ് നിന്ന് കരണം നോക്കി ഒന്ന് കൊടുത്തു. അന്ന് അത് പത്രത്തില്‍ വാര്‍ത്തയായയും വന്നിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ആക്ടീവ് ആയിരുന്നുവെങ്കില്‍ ആ വീഡിയോ വൈറലാവുമായിരുന്നു- സുബി പറയുന്നു.

​പെട്ടന്ന് ദേഷ്യപ്പെടും, പെട്ടന്ന് തണുക്കുകയും ചെയ്യും

താനൊരു മൂശേട്ടയാണ് എന്നാണ് സുബി സുരേഷ് സ്വയം വിശേഷിപ്പിയ്ക്കുന്നത്. സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും ദേഷ്യം ആണെങ്കിലും അതിന്റെ എക്‌സ്റ്റന്റ് വരെ പോകും. പെട്ടന്ന് ദേഷ്യം വരും, പെട്ടന്ന് അത് തണുക്കുകയും ചെയ്യും. വീട്ടില്‍ വലിയ വഴക്ക് എല്ലാം നടന്ന് കഴിഞ്ഞാല്‍, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാല്‍ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാന്‍, സുബി സുരേഷ് പറഞ്ഞു.

സാന്ത്വനത്തിലെ പ്രശ്നങ്ങൾ അതിരൂക്ഷമാകുകയാണ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ