നിരവധി ആരാധകരുള്ള
ഒന്നാം സീസണിന്റെ വമ്പൻ വിജയത്തിന് ശേഷം MTV-HUSTLE എന്ന റിയാലിറ്റി ഷോ ആരംഭിച്ച രണ്ടാം സീസണും അത്തരമൊരു ആസ്വാദന ശൈലീ മാറ്റത്തിന് വഴിയൊരുക്കുകയാണ്. ഇന്ത്യയിലെ പോപ്പുലർ റാപ് സിംഗർ ബാദ്ഷാ പ്രധാന ജഡ്ജ് ആയി വരുന്ന പ്രോഗ്രാമിന് രാജ്യത്താകമാനം നിരവധി ആരാധകാരാണുള്ളത്.
തരംഗമായി 22 കാരി
ഈ ഷോ വഴി ഇന്ത്യൻ സംഗീതപ്രേമികളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഇരുപത്തിരണ്ടുകാരിയായ ഒരു മറാത്താ സുന്ദരിയാണ്. സൃഷ്ടി താവ്ഡെ. പ്രോഗ്രാം കാണുന്ന ആരും കണ്ണുമടച്ചു സൃഷ്ടിയെ വിളിച്ചു പോകും "ഡീ കൊച്ചു കാന്താരി" എന്ന്
എല്ലാവരെയും കീഴടക്കി സുന്ദരി
തന്റെ തനതു ശൈലിയിൽ പല കഥകളും പ്രേക്ഷകർക്ക് പാടി കൊടുക്കുന്ന സൃഷ്ടിയുടെ ഗാനങ്ങളും, അവതരണ ശൈലിയും, ക്യൂട്ട് ഭാവങ്ങളും വിധികർത്താക്കളെയും, സഹമത്സരാർത്ഥികളെയും രാജ്യത്തെ സംഗീത പ്രേമികളെയും എല്ലാം ഒരേപോലെ കീഴടക്കിയിരിക്കുകയാണ്.
ഒന്നരക്കോടി പ്രേക്ഷകർ
ഛോട്ടാ ഡോൺ, ഏക് ഥാ കവ്വാ തുടങ്ങി തരംഗമായി മാറിയ ദേശി റാപ്പുകൾ അവതരിപ്പിച്ച സൃഷ്ടിയുടെ മേം നഹി തോ കോൻ എന്ന ഗാനത്തിന് യു ട്യൂബിൽ വളരെ ചുരുക്കം ദിനങ്ങൾ കൊണ്ട് ഒന്നരക്കോടി പ്രേക്ഷകരെയാണ് ലഭിച്ചത്.
ഞാൻ അല്ലെങ്കിൽ ആര്
ഇന്ത്യൻ റാപ് സോങ്ങുകളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ച ബാദ്ഷാ, സോയ അക്തർ തുടങ്ങി റാപ്പ് ഗായകർക്ക് വമ്പൻ ആരാധക വൃന്ദമുള്ള രാജ്യത്ത് ഞാൻ അല്ലെങ്കിൽ പിന്നാര് എന്ന പാട്ടുമായി തരംഗം സൃഷ്ടിക്കുകയാണ് ഈ കൊച്ചു കാന്താരിയും.