ആപ്പ്ജില്ല

ഈ കോന്തനെ അല്ലാതെ മറ്റാരെയും കിട്ടിയില്ലേ കല്യാണം കഴിക്കാന്‍ എന്ന് പലരും ചോദിച്ചിട്ടുണ്ട്, ശ്രീജിത്ത് രവിയുടെ ഭാര്യയോട് ആ പ്രമുഖ നടന്‍ മാപ്പ് പറഞ്ഞത് എന്തിനായിരുന്നു?

വിദേശത്ത് ഒക്കെ എന്തെങ്കിലും ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് പോയാല്‍, സനിമയുമായി ബന്ധപ്പെട്ടവരാണ് എന്ന് പറയുമ്പോള്‍ സജിത ആര്‍ട്ടിസ്റ്റും ഞാന്‍ അവരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റോ മറ്റോ ആയിരിയ്ക്കും എന്നാണ് പലരും വിചാരിക്കാറുള്ളത്. സജിത എന്റെ ഭാര്യയാണ് എന്ന് അറിയാത്ത ചില സിനിമ സുഹൃത്തുക്കള്‍ക്കും അബദ്ധം പറ്റിയിട്ടുണ്ട് എന്ന് ശ്രീജിത്ത് രവി പറയുന്നു.

Lipi 21 Jul 2022, 6:51 pm
ടി ജി രവിയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് മകന്‍ ശ്രീജിത്ത് രവിയും സിനിമാ ലോകത്തേക്ക് എത്തി. ശ്രീജിത്തിലൂടെ ഇപ്പോള്‍ ഭാര്യ സജിതയും മകനും അഭിനയ രംഗത്ത് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പറയാം നേടാം എന്ന ഷോയില്‍ എത്തിയ താര ജോഡികള്‍ തങ്ങളുടെ സിനിമാ വിശേഷങ്ങള്‍ പറയവെ പ്രണയ വിവാഹത്തെ കുറിച്ചും അതിന് ശേഷം ചില ആളുകളുടെപ്രതികരണത്തെ കുറിച്ചും കൂടെ ഷോയില്‍ സംസാരിക്കുകയുണ്ടായി.
Samayam Malayalam why did the actor said sorry to sreejith ravis wife
ഈ കോന്തനെ അല്ലാതെ മറ്റാരെയും കിട്ടിയില്ലേ കല്യാണം കഴിക്കാന്‍ എന്ന് പലരും ചോദിച്ചിട്ടുണ്ട്, ശ്രീജിത്ത് രവിയുടെ ഭാര്യയോട് ആ പ്രമുഖ നടന്‍ മാപ്പ് പറഞ്ഞത് എന്തിനായിരുന്നു?



​ശ്രീജിത്തില്‍ ഇഷ്ടപ്പെട്ട കാര്യം

ഒരു ഹോസ്പിറ്റലില്‍ വച്ച് ആണ് ശ്രീജിത്ത് രവി സജിതയെ കാണുന്നത്. സജിതെയ നേരത്തെ അറിയാമായിരുന്നു, അന്ന് ഹോസ്പിറ്റലില്‍ വച്ച് പ്രണയം തുടങ്ങി. ശ്രീജിത്തില്‍ ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍, അന്നും ഇന്നും ആരെ കുറിച്ചും മോശം പറയില്ല, ആ സ്വഭാവം തനിയ്ക്ക് ഇഷ്ടമാണ് എന്നായിരുന്നു സജിതയുടെ പ്രതികരണം.

​എന്തിന് ഇയാളെ കെട്ടി

വിവാഹ ശേഷം പലരും ചോദിച്ചിട്ടുണ്ട്, ഈ കോന്തനെ എന്തിനാ വിവാഹം ചെയ്തത് എന്ന്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലരും ചോദിച്ചുകൊണ്ടിരിയ്ക്കുന്നു. സജിതയ്ക്ക് വിവാഹ അഭ്യര്‍ത്ഥനകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. അത്തരം കമന്റുകള്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ച് ആണ് വായിക്കുന്നത്.

​ഞാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റോ

വിദേശത്ത് ഒക്കെ എന്തെങ്കിലും ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് പോയാല്‍, സനിമയുമായി ബന്ധപ്പെട്ടവരാണ് എന്ന് പറയുമ്പോള്‍ സജിത ആര്‍ട്ടിസ്റ്റും ഞാന്‍ അവരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റോ മറ്റോ ആയിരിയ്ക്കും എന്നാണ് പലരും വിചാരിക്കാറുള്ളത്. സജിത എന്റെ ഭാര്യയാണ് എന്ന് അറിയാത്ത ചില സിനിമ സുഹൃത്തുക്കള്‍ക്കും അബദ്ധം പറ്റിയിട്ടുണ്ട് എന്ന് ശ്രീജിത്ത് രവി പറയുന്നു.

​കോഴിക്കോട് ഒരു ഷൂട്ടിങിന്

ഷൂട്ടിങിന് പോകുമ്പോഴൊക്കെ ഞാന്‍ സജിതയെയും കൂടെ കൂട്ടാറുണ്ട്. കോഴിക്കോട് ഒരു സിനിമയുടെ ഷൂട്ടിങിന് പോയതായിരുന്നു. ഒരു ദിവസം ഹോട്ടലില്‍ രിസപ്ഷനിസ്റ്റ് ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് റൂമിന്റെ കീ കിട്ടിയില്ല. അവിടെ നില്‍ക്കുമ്പോഴാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരുന്നത്. ഞാന്‍ അവരോട് സംസാരിച്ചുകൊണ്ടിരിക്കെ സജിതയോട് തത്കാലം പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ റൂമില്‍ വിശ്രമിക്കാന്‍ പറഞ്ഞു.

​അയാള്‍ എന്തിനാണ് മാപ്പ് പറഞ്ഞത്

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടന്ന് ചിത്രത്തിലെ നായകന്‍ എനിക്ക് എണ്ണ വേണം എന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ അടുത്ത് വന്നു. റൂമിലുണ്ട് എന്ന് പറഞ്ഞ് അയാള്‍ പോയതും എണ്ണ എടുത്ത് പുറത്തിറങ്ങിയതും പെട്ടന്നായിരുന്നു. എന്താ കാര്യം എന്ന് സജിതയോട് ചോദിച്ചപ്പോള്‍, 'അയാള്‍ വന്നിരുന്നു, ആരാണ് എന്ന് എന്നോട് ചോദിച്ചു. ശ്രീജിത്തിന്റെ ഭാര്യയാണ് എന്ന് പറഞ്ഞപ്പോള്‍ സോറി പറഞ്ഞ് ഇറങ്ങി പോയി' എന്ന് പറഞ്ഞു. എന്തിനാണ് സോറി പറഞ്ഞത് എന്ന് എനിക്ക് പിന്നീട് മനസ്സിലായി, അയാള്‍ എന്തോ സജിതയോട് പറയാന്‍ വന്നതായിരുന്നു, അതിന് മുന്‍പേ എന്റെ ഭാര്യയാണ് എന്ന് അറിഞ്ഞു. പറയാന്‍ വിചാരിച്ച കാര്യം തെറ്റായിപ്പോയി എന്ന് കരുതിയത് കൊണ്ടാവാം സോറി പറഞ്ഞത്- ശ്രീജിത്ത് രവി പറഞ്ഞു

പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ