ആപ്പ്ജില്ല

'ജാതിയും മതവുമൊന്നും ഇല്ലാതെ വളരട്ടെ നമ്മുടെ അടുത്ത തലമുറ' ജിഷിൻ മോഹൻ പറയുന്നു!

'പള്ളിയിൽ ചെല്ലുമ്പോൾ യേശുവിനെ കേറി കൃഷ്ണാന്നു വിളിക്കുന്ന വിത്താണിവൻ' മകനെക്കുറിച്ച് ജിഷിൻ!

Samayam Malayalam 22 Nov 2020, 11:36 am
നടൻ ജിഷിൻ മോഹൻ സോഷ്യൽ മീഡിയയിലൂടെ പങ്കിടുന്ന മിക്ക വിശേഷങ്ങളും വൈറൽ ആകാറുണ്ട്. സരസമായ ഭാഷയിലൂടെയാണ് മിക്ക വിശേഷങ്ങളും ജിഷിൻ പങ്കിടുന്നത്. തമാശരൂപത്തിൽ ആണ് കാര്യങ്ങൾ അവതരിപ്പിക്കുക എങ്കിലും, പല ചിന്തനീയമായ വിഷയങ്ങളും അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരുപ്പുണ്ട്. നടി വരദയെ ആണ് ജിഷിൻ സ്വന്തം ആക്കിയതെന്ന് പ്രേക്ഷകർക്ക് അറിയാം. സീരിയൽ മേഖലയിൽ നിന്നുള്ള പരിചയമാണ് സൗഹൃദമായതും പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചതും.
Samayam Malayalam jishin mohan


2014 ൽ ആണ് ജിഷിനും വരദയും ജീവിതത്തിൽ ഒന്നിക്കുന്നത്. ജിയാൻ ആണ് ഇരുവരുടെയും മകൻ. കുടുംബത്തിന്റെ വിശേഷങ്ങളും ഇരുവരും പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ ജിഷിൻ പങ്ക് വച്ച ഒരു പുതിയ പോസ്റ്റിനു ആണ് ആരാധകർ കൈ അടിക്കുന്നത്.

ALSO READ: നലീഫിനെ കുക്കിങ്‌ ചെയ്യാൻ പഠിപ്പിച്ച് ഐശ്വര്യ റംസായി; വൈറലായി വീഡിയോ!

സരസമായ ഭാഷയിൽ ആണ് ജിഷിൻ കാര്യം അവതരിപ്പിക്കുന്നത് എങ്കിലും വളരെ അർത്ഥവത്തായ ഒരു സന്ദേശം ആണ് അദ്ദേഹം പങ്കിട്ടത്. "എന്ത് പേരിട്ടു വിളിച്ചാലും, ദൈവങ്ങളെല്ലാം ഒന്ന് തന്നെ. അല്ലേ? പ്രാർത്ഥനകൾ കേട്ടാൽ മാത്രം മതി. ജാതിയും മതവുമൊന്നും ഇല്ലാതെ തന്നെ വളരട്ടെ, നമ്മുടെ അടുത്ത തലമുറയെങ്കിലും" എന്നാണ് ജിഷിൻ പറയുന്നത്.

ജിഷിന്റെ വാക്കുകൾ!

പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോരോ കാരണങ്ങൾ കാണും. ഇവനെന്താണോ എന്തോ പ്രാർത്ഥിക്കുന്നത്.
അംബലത്തിൽ പോകുമ്പോൾ, കൃഷ്ണാ.. ഭഗവാനേ.. രച്ചിച്ചനേ.. വാവക്ക് ഉവ്വാവു ഒന്നും വരുത്തല്ലേ.. വാവ നല്ല കുട്ടിയാണേ.. കുരുത്തക്കേട് ഒന്നും കാട്ടൂലേ.

ALSO READ: പാർവതി സ്വന്തം സഹോദരി തന്നെയോ; ആരാധകരുടെ സംശയത്തിന് മറുപടിയുമായി പ്രീണ!

എന്നും, പള്ളിയിൽ പോകുമ്പോൾ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും( ഈ വാക്ക് വായിൽ കൊള്ളാത്തത് കൊണ്ട് അവന്റെ രീതിയിൽ 'പച്ചിച്ചുച്ചനും') ആമേൻ എന്നും പ്രാർത്ഥിക്കണം എന്നാ പറഞ്ഞു കൊടുത്തിരിക്കുന്നത്.

പക്ഷെ, അംബലത്തിൽ ചെല്ലുമ്പോൾ പിതാവിനും പുത്രനും.. എന്നും, പള്ളിയിൽ ചെല്ലുമ്പോൾ യേശുവിനെ കേറി കൃഷ്ണാ.. എന്നും വിളിക്കുന്ന വിത്താണിവൻ.

എന്ത് പേരിട്ടു വിളിച്ചാലും, ദൈവങ്ങളെല്ലാം ഒന്ന് തന്നെ. അല്ലേ? പ്രാർത്ഥനകൾ കേട്ടാൽ മാത്രം മതി.
ജാതിയും മതവുമൊന്നും ഇല്ലാതെ തന്നെ വളരട്ടെ, നമ്മുടെ അടുത്ത തലമുറയെങ്കിലും.
View this post on Instagram A post shared by Jishin Mohan (@jishinmohan_s_k)

ആര്‍ട്ടിക്കിള്‍ ഷോ