ആപ്പ്ജില്ല

'തരികിട അഭ്യാസം എന്റെ അടുത്ത് കാണിക്കരുത്; ഞാൻ ഇതൊക്കെ കഴിഞ്ഞിട്ട് വന്നയാളാണ്', ലാലേട്ടന്റെ ബിഗ് ബോസ് ഡയലോഗ് കടമെടുത്ത് ലക്കി ഫാൻസ്‌!

സൂരജ് സൺന്റെ രൂപ സാദൃശ്യം ഉള്ള ആളെയാണ് ഒഡിഷനിലൂടെ പുതിയ ദേവയായി സീരിയൽ സംഘാടകർ എത്തിച്ചിരിക്കുന്നത്. കാസർഗോഡുകാരൻ സൈനിയാണ് പുതിയ ദേവയായി എത്തിയിരിക്കുന്നത്.

Samayam Malayalam 10 Jun 2021, 12:18 pm
പാടാത്ത പൈങ്കിളി സീരിയൽ പ്രേമികൾക്ക് ഏറെ സന്തോഷവും അൽപ്പം നിരാശയും നൽകിയ ദിനങ്ങൾ ആണ് കഴിഞ്ഞുപോയത്.
Samayam Malayalam Luckgith Saini


ദേവയായി ഇത് വരെ എത്തിയിരുന്ന സൂരജ് സൺ പിന്മാറിയതും, പകരക്കാരൻ ആയി ലക്ക് ജിത്ത് സൈനി എത്തിയതും എല്ലാം പ്രേക്ഷകർ ഏറെ ആഘോഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സൂരജിനെതിരെ വന്ന ട്രോൾ വീഡിയോ പ്രേക്ഷകരിൽ അൽപ്പം നിരാശയും നൽകിയിരുന്നു.

സൂരജിനെ ട്രോളിയതിനു പകരം മറ്റൊരു ട്രോൾ ഇറക്കികൊണ്ടാണ് സൂരജ് ഫാൻസ്‌ രംഗത്ത് വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ലക്ക് ജിത്ത് പങ്കിട്ട ഒരു വീഡിയോ പാടാത്ത പൈങ്കിളി ഫാൻസ്‌ ഏറ്റെടുത്തിരിക്കുന്നത്.


ALSO READ: "അയ്യോ ശജി മാമാ ശായൂനെന്ത് പറ്റി; വായോ ഹോപിറ്റലിൽ പോവാം' നന്ദുവിന്റെയും സായുവിന്റെയും സൗഹൃദത്തെക്കുറിച്ച് ശ്രീജയും സിത്താരയും!

'തരികിട അഭ്യാസം എന്റെ അടുത്ത് കാണിക്കരുത്, ഞാൻ ഇതൊക്കെ കഴിഞ്ഞിട്ട് വന്നയാളാണ്', എന്ന ലാലേട്ടന്റെ ബിഗ് ബോസ് ഡയലോഗ് കടമെടുത്ത് കൊണ്ടാണ് ഇപ്പോൾ ലക്കി ഫാൻസ്‌ രംഗത്ത് എത്തിയിരിക്കുന്നത്. പാടാത്ത പൈങ്കിളി ഫാൻസ്‌ ഗ്രൂപ്പുകളിൽ ഇപ്പോൾ ഈ വീഡിയോയും വൈറൽ ആവുകയാണ്.

സൂരജുമായി ഏറെ സമാത്യകൾ ഉള്ള സൈനിയെ ഇരുകൈയ്യും നീട്ടിയാണ് പാടാത്ത പൈങ്കിളി ഫാൻസ്‌ ഏറ്റെടുത്തത്. ആദ്യം പുതിയ ദേവയെ ഉൾക്കൊള്ളാൻ അൽപ്പം ബുദ്ധിമുട്ട് ആരാധകർക്ക് ഉണ്ടായിരുന്നുവെങ്കിലും, ആദ്യ ദിനം തന്നെ സീരിയൽ പ്രേമികളുടെ മനസ്സ് കീഴടക്കാൻ സൈനിക്ക് കഴിഞ്ഞു. സൈനി ദേവയെ ഏറ്റെടുത്തതിന്റെ പ്രമോ ചാനൽ പുറത്തുവിട്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.

ALSO READ: നമ്മുടെ വേദികയ്ക്ക് എന്തുപറ്റിയെന്ന് പ്രേക്ഷകർ; മനോധൈര്യം കൂട്ടാൻ എപ്പോഴും വത്യസ്തമായ വഴിയാണ് തിരഞ്ഞെടുക്കാറുളളതെന്ന് അമേയ!

റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പാടാത്ത പൈങ്കിളിയിൽ ഒരു അനാഥപെണ്‍കുട്ടി കൺമണിയുടെ കഥയാണ് പറയുന്നത്. പുതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എങ്കിലും നിരവധി സീനിയർ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്. മനീഷയാണ് കണ്മണി ആയി എത്തുന്നത്.

നടി അഞ്ജിതയും ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ പരമ്പര കൂടി ആയിരുന്നു ഇത്. പരമ്പരയുടെ സംവിധായകൻ സുധീഷ് ശങ്കറിന്റെ ഭാര്യ കൂടിയാണ് അഞ്ജിത.

ആര്‍ട്ടിക്കിള്‍ ഷോ