ആപ്പ്ജില്ല

സങ്കൽപ്പത്തിലെ ഭാര്യയെ കുറിച്ച് റിമിയോട് യുവ പറഞ്ഞ വാക്കുകൾ!

'മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു വില്ലനായി എത്തുന്ന നായകനെ ആരാധകർ ഏറ്റെടുക്കുന്നത്'

Samayam Malayalam 2 Jan 2021, 4:03 pm
യുവ കൃഷ്ണയുടെയും മൃദുലയുടെയും വിവാഹ നിശ്ചയത്തിന് പിന്നാലെ വൈറൽ ആയി യുവയുടെ ഒരു വീഡിയോ. ഒന്നും ഒന്നും മൂന്നില്‍ അതിഥിയായി എത്തിയപ്പോൾ ഭാര്യ സങ്കൽപ്പത്തെ കുറിച്ച് യുവ റിമിയോട് പറയുന്നതാണ് വീഡിയോയിൽ ഉള്ളത്.
Samayam Malayalam mridhula vijay


രേഖ രതീഷിനും സ്‌ക്രീൻ നായിക മാളവികയ്ക്ക് ഒപ്പമാണ് യുവ ഷോയിൽ എത്തിയത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും തന്റെ മകനാണ് യുവ കൃഷ്ണയെന്നും യുവയെ കുറിച്ച് ഒറ്റ വാക്ക് പറയാൻ റിമി ആവശ്യപ്പെടുമ്പോൾ നല്ലൊരു കുട്ടി എന്നുമാണ് രേഖ പറയുന്നു.

ALSO READ: 'കിം കിം നൃത്തച്ചുവടുകളുമായി ബീന ആന്റണിയും പൊന്നമ്മ ബാബുവും!

ശേഷം വിവാഹസങ്കല്പത്തെക്കുറിച്ചു യുവയോട് റിമി ചോദിക്കുമ്പോൾ" ഒറ്റ കണ്ടീഷനേ ഉള്ളൂ എന്തൊക്കെ പ്രശ്നങ്ങൾ ലൈഫിൽ ഉണ്ടായിരുന്നാലും ഇരുപത്തിനാല് മണിക്കൂറേ വാലിഡിറ്റി അതിനു ഉണ്ടാകൂ എന്ന് മൈൻഡ് സെറ്റ് ഉള്ള ഭാര്യ ആയിരിക്കണം', എന്നാണ് യുവ പറയുന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ യുവയുടെ വാക്കുകൾ ഏറ്റെടുത്തത്.

ALSO READ: നിശ്ചയത്തിന് പിന്നാലെ സ്റ്റാർ മാജിക്കിലേക്ക് മൃദുലയും യുവയും!

യുവ സീരിയല്‍ രംഗത്തെത്തുന്നത് വളരെ അപ്രതീക്ഷിതമായിട്ടാണ്. എം ബി എ ബിരുദധാരി കൂടിയായ യുവ ഒരു മാജിക്കുകാരനാണെന്ന് അധികം ആര്‍ക്കുമറിയാത്ത രഹസ്യമാണ്. യുവയുടെ മാജിക്ക് വീഡിയോ കുറെ നാളുകൾക്ക് മുൻപ് വൈറൽ ആയിരുന്നു.തിരുവനന്തപുരം സ്വദേശിയായ യുവയുടെ അച്ഛനും അമ്മയും കലാകാരന്മാരാണ്. യുവയുടെ അച്ഛൻ കഥകളി ആർട്ടിസ്റ്റും അമ്മ സംഗീത നൃത്ത അദ്ധ്യാപിക കൂടിയാണ്.

ആര്‍ട്ടിക്കിള്‍ ഷോ